പ​ന്ത​ലാം​പാ​ട​ത്ത് സെ​ന്‍റ് ഫി​ലി​പ്പ് നേ​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ആ​രം​ഭി​ച്ചു
Wednesday, June 7, 2023 12:35 AM IST
വ​ട​ക്ക​ഞ്ചേ​രി: ഫി​ലി​പ്പ്നേ​രി സി​സ്റ്റേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ന്ത​ലാം​പാ​ട​ത്ത് ഇം​ഗ്ലീ​ഷ് മീ​ഡി​യം കോ​ണ്‍​വ​ന്‍റ് സ്കൂ​ൾ ആ​രം​ഭി​ച്ചു. ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡ് മെ​ന്പ​ർ ച​ന്ദ്ര​ശേ​ഖ​ർ മാ​സ്റ്റ​ർ തി​രി​തെ​ളി​യി​ച്ച് സ്കൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള​തും മൂ​ല്യാ​ധി​ഷ്ഠി​ത​വു​മാ​യ വി​ദ്യാ​ഭ്യാ​സം എ​ന്ന​താ​ണ് സ്കൂ​ളി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് പ​ന്ത​ലാം​പാ​ടം നി​ത്യ​സ​ഹാ​യ​മാ​താ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ബി കാ​ച്ച​പ്പ​ള്ളി പ​റ​ഞ്ഞു. ഫി​ലി​പ്പ്നേ​രി സ​ഭ അ​സി​സ്റ്റ​ൻ​ഡ് ജ​ന​റാ​ൾ സി​സ്റ്റ​ർ ലി​യ, റി​ട്ട​യേ​ർ​ഡ് ഹെ​ഡ്മാ​സ്റ്റ​ർ ജെ​യിം​സ് പാ​റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ എ​ൽ​സ സ്വാ​ഗ​ത​വും മാ​നേ​ജ​ർ സി​സ്റ്റ​ർ ജൂ​ലി​യ ന​ന്ദി​യും പ​റ​ഞ്ഞു.