സ്കൂ​ളു​ക​ൾ​ക്ക് സ​മീ​പ​ത്തെ ല​ഹ​രി വി​ല്പന നി​രോ​ധി​ക്കും
Thursday, June 8, 2023 12:29 AM IST
കോ​യ​ന്പ​ത്തൂ​ർ : ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും 100 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ല​ഹ​രി ഉ​ല്പ​ന്ന​ങ്ങ​ൽ വി​ല്ക്കു​ന്ന പെ​ട്ടി​ക്ക​ട​ക​ൾ ഉ​ട​ൻ നീ​ക്കം ചെ​യ്യാ​ൻ ക​ള​ക്ട​ർ ക്രാ​ന്തി​കു​മാ​ർ പാ​ഡി ഉ​ത്ത​ര​വി​ട്ടു.
തു​ടി​യ​ലൂ​ർ, തൊ​ണ്ടാ​മു​ത്തൂ​ർ, മ​ധു​ക​രൈ, ആ​ല​ന്ത​റ, വ​ട​വ​ള്ളി, കി​ണ​ത്തു​ക​ട​വ്, കാ​രു​ണ്യ ന​ഗ​ർ, കെ.​കെ. ചാ​വ​ടി, ക​രു​മ​ഠം പ​ട്ടി, ചെ​ട്ടി​പ്പാ​ള​യം, കോ​വി​ൽ​പാ​ള​യം, സു​ൽ​ത്താ​ൻ​പേ​ട്ട, സു​ലൂ​ർ, പൊ​ള്ളാ​ച്ചി തു​ട​ങ്ങി​യ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലും സ്കൂ​ളു​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും സ​മീ​പ​മു​ള്ള പെ​ട്ടി​ക്ക​ട​ക​ൾ ലി​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.
ല​ഹ​രി ഉ​ല്പ​ന്ന വി​ല്പ​ന സ്ഥി​രീ​ക​രി​ച്ചാ​ൽ പെ​ട്ടി​ക്ക​ട​ക​ൾ ഉ​ട​ൻ നീ​ക്കം ചെ​യ്യു​ക​യോ സീ​ൽ ചെ​യ്യു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.