ഇ​ന്ത്യ​ൻ സ്വ​ച്ഛ​ത ലീ​ഗ്: ആ​വേ​ശ​മാ​യി ബ​ഹു​ജ​ന​റാ​ലി​യും മ​നു​ഷ്യ​ച്ച​ങ്ങ​ല​യും
Monday, September 18, 2023 12:41 AM IST
പ​ട്ടാ​ന്പി: ന​ഗ​ര​സ​ഭ ഇ​ന്ത്യ​ൻ സ്വ​ച്ഛ​ത ലീ​ഗി​ന്‍റെ മു​ന്നോ​ടി​യാ​യി ബ​ഹു​ജ​ന​റാ​ലി, മ​നു​ഷ്യ​ച്ച​ങ്ങ​ല, ശു​ചി​ത്വ​പ്ര​തി​ജ്ഞ, ഫ്ളാ​ഷ് മോ​ബ് എ​ന്നി​വ ന​ട​ന്നു.

പ​ട്ടാ​ന്പി ശ്രീ​നീ​ല​ക​ണ്ഠ ഗ​വ സം​സ്കൃ​ത കോ​ള​ജ് പ​രി​സ​ര​ത്ത് പ​ട്ടാ​ന്പി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഒ. ​ല​ക്ഷ്മി​ക്കു​ട്ടി ശു​ചി​ത്വ പ്ര​തി​ജ്ഞ ചൊ​ല്ലി ഇ​ന്ത്യ​ൻ സ്വ​ച്ഛ​ത ലീ​ഗി​ന് തു​ട​ക്ക​മി​ട്ടു.

പ​രി​പാ​ടി​യി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, സ്കൂ​ൾ​കോ​ളെ​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല​യാ​യി അ​ണി​നി​ര​ന്നു. പ​ട്ടാ​ന്പി ശ്രീ​നീ​ല​ക​ണ്ഠ ഗ​വ സം​സ്കൃ​ത കോ​ളെ​ജ് പ​രി​സ​ര​ത്ത് നി​ന്നും മേ​ലെ പ​ട്ടാ​ന്പി വ​രെ​യു​ള്ള ബ​ഹു​ജ​ന റാ​ലി ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ടി​പി ഷാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഒ. ​ല​ക്ഷ്മി​ക്കു​ട്ടി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. തു​ട​ർ​ന്ന് ലെ​ജ​ൻ​ഡ് കോ​ള​ജി​ലെ വി​ദ്യ​ർ​ഥി​ക​ൾ ശു​ചി​ത്വ സ​ന്ദേ​ശ ഫ്ളാ​ഷ് മോ​ബ് ന​ട​ത്തി.