വാഹനാപകടം: പരിക്കേറ്റ വിദ്യാർഥി മരിച്ചു
1336867
Wednesday, September 20, 2023 2:40 AM IST
നെന്മാറ: സെപ്റ്റംബർ നാലിന് രാവിലെ ആറരയോടെ നെന്മാറ ജപമാല റാണി പള്ളിക്കു സമീപം ബൈക്കിൽ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.
അയിലൂർ ഐഎച്ച് ആർഡി അപ്ലൈഡ് സയൻസ് കോളജ് കംപ്യൂട്ടർ സയൻസ് മൂന്നാം വർഷ ബിരുദ വിദ്യാർഥിയും ചാലക്കുടി വെള്ളികുളങ്ങര മറ്റമന വീട്ടിൽ രാജുവിന്റെ മകനുമായ അമൽ രാജു (20) ആണ് മരിച്ചത്. അമ്മാവനും ഐഎച് ആർഡി കോളജ് സ്റ്റാഫുമായ വി.പി.രാജുവിന്റെ ഒലിപ്പാറയിലെ വീട്ടിലായിരുന്നു അമൽ രാജു താമസിച്ചിരുന്നത്. അമ്മ: ജോയ്സി. സഹോദരി: ആൽഫി.