അ​ട്ട​പ്പാ​ടി​യി​ലെ ത​ന​ത് ഉ​ത്പ​ന്ന​ങ്ങ​ൾ കു​ടും​ബ​ശ്രീയിലൂടെ വി​പ​ണി​യി​ൽ
Friday, September 22, 2023 1:42 AM IST
അ​ഗ​ളി: ഹി​ല്‍ വാ​ലി പ്രൊ​ഡ​ക്‌​ട്സ് എ​ന്ന പേ​രി​ല്‍ അ​ട്ട​പ്പാ​ടി ആ​ദി​വാ​സി സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യി​ലൂ​ടെ അ​ട്ട​പ്പാ​ടി​യി​ല്‍​നി​ന്നു​ള്ള ത​ന​ത് ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ എ​ത്തി​ച്ച് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍.​

അ​ട്ട​പ്പാ​ടി​യി​ലെ കു​റും​ബ വി​ഭാ​ഗ​ക്കാ​ര്‍ കാ​ട്ടി​ല്‍​നി​ന്നും ശേ​ഖ​രി​ക്കു​ന്ന തേ​ന്‍,ക​ടു​ക്,കു​ടും​ബ​ശ്രീ ജെ​എ​ല്‍​ജി (ജോ​യി​ന്‍റ് ല​യ​ബി​ലി​റ്റി ഗ്രൂ​പ്പ്)​ഗ്രൂ​പ്പു​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ചാ​മ, റാ​ഗി, ചോ​ളം, കു​ന്തി​രി​ക്കം, ചീ​ര പൊ​രി, കു​രു​മു​ള​ക്, ഏ​ല​ക്ക, ഗ്രാ​മ്പു, പ​ട്ട, കാ​പ്പി​പ്പൊ​ടി തു​ട​ങ്ങി​യ നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ന്ന​ത്.

മു​ക്കാ​ലി​യി​ലു​ള്ള ഗ​രി​മ ഷോ​പ്പ്, അ​ഗ​ളി ഭൂ​തി​വ​ഴി​യി​ലെ മ​ധു​വാ​ണി, ആ​ന​ക്ക​ട്ടി​യി​ലെ മ​ല്ലീ​ശ്വ​ര എ​ന്നീ സം​ഘ​ങ്ങ​ളു​ടെ ക​ട​ക​ളി​ലൂ​ടെ​യാ​ണ് ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​ത്. അ​ട്ട​പ്പാ​ടി​യി​ലെ 788 അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളി​ലാ​യി 8954 കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ണ്ട്. അ​തി​ല്‍ നി​ന്നു​ള്ള ചെ​റി​യ ഗ്രൂ​പ്പു​ക​ളാ​ണ് ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി ന​ട​ക്കു​ന്ന വി​വി​ധ മേ​ള​ക​ളി​ലും അ​ട്ട​പ്പാ​ടി​യി​ലെ ഉ​ത്പ​ന്ന​ങ്ങ​ളെ​ത്തു​ന്നു​ണ്ട്. വ​രു​മാ​ന​ത്തോ​ടൊ​പ്പം സ്ഥി​രം തൊ​ഴി​ല്‍ കൂ​ടെ ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ഇ​തി​ലൂ​ടെ കു​ടും​ബ​ശ്രീ.