ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1338304
Monday, September 25, 2023 11:08 PM IST
ഒറ്റപ്പാലം: ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തോട്ടക്കര മൈലുംപുറം കല്ലിങ്കൽ വീട്ടിൽ നിഖിൽ (24) ആണ് മരിച്ചത്. ഒറ്റപ്പാലത്ത് വച്ച് ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിഖിലിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.