ജലക്ഷാമത്തിൽ വിളയിച്ച നെൽച്ചെടികൾ മഴയിൽ വീണു നശിക്കുന്നു
1340022
Wednesday, October 4, 2023 1:07 AM IST
ചിറ്റൂർ: കടുത്ത ജലക്ഷാമത്തിൽ വിളയിച്ച നെൽച്ചെടികൾ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പെ യ്ത മഴയിൽ വീണത് കർഷകന് വീണ്ടും ദുരിതമായി. മഴയോ കനാൽ വെള്ളമോ ലഭിക്കാതെ കുളം, കൊക്കർണ്ണി ജലത്തിലാണ് നെൽ കൃഷി വിളയിച്ചത്. വയലിൽ വീണുകിടക്കുന്നവ ഇനി യന്ത്രകൊയ്ത്ത് നടത്തിയാൽ പകുതിയെ ലഭിക്കുകയുള്ളു.
മൂച്ചിക്കുന്നു പാടശേഖര സമിതി പ്രഭാകരന്റെ വയലിലാണ് നെൽച്ചെടികൾ വീണത്. തൊഴിലാളികളെ ഉപയോഗിച്ചു വേണം കൊയ്ത്ത് നടത്താൻ. തൊഴിലാളിക്ക് പ്രതിദിനം 450 രൂപ കൂലി നൽകേണ്ടതായിട്ടുമുണ്ട്. കൊയ്ത്തിന് 15 തൊഴിലാളികളെ ഉപയോഗിക്കേണ്ടി വരും. ഫലത്തിൽ നെല്ല് വിറ്റാൽ കൃഷിക്ക് ഇറക്കിയ ചിലവു പോലും ലഭിക്കില്ലെന്ന ആവലാതിയിലാണ് കർഷകൻ.