ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
1340024
Wednesday, October 4, 2023 1:07 AM IST
ചിറ്റൂർ: ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ബാലിക ഉൾപ്പെടെ മൂന്നു പേരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്തിമണി സ്വദേശി ജാക്സൺ (45), മകൾ ആരുഷ (9), സോന കുമാർ (33) എന്നിവർക്കാണ് പരിക്കേറ്റത്. ചിറ്റൂർ പുഴപ്പാലത്തിനടുത്തുവെച്ചാണ് അപകടം.
റോഡിൽ ആർടിഒ ജീവനക്കാർ നിൽക്കുന്നതു കണ്ടു ബൈക്ക് പെട്ടെന്ന് തിരിക്കുന്നതിനിടെ പുറകിലെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചതാണ് അപകടത്തിനു കാരണമായത്. അഗ്നിരക്ഷാ സേനാ എഫ്എസ്ആർഒ എസ്. ആർ പ്രമോദ് കുമാർ, എഫ്ആർഒ മാരായ സന്തോഷ്കുമാർ, പി.വി.പ്രതീഷ്, വി.മൂകേഷ്, ദിനേഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.