മം​ഗ​ലം​ഡാ​ം ഇ​ട​തു - വ​ല​തു ക​നാ​ലു​കൾ വൃത്തിയാക്കൽ ജോലി പൂർത്തിയാകുന്നു
Tuesday, November 28, 2023 1:57 AM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം​ഡാ​മി​ൽ നി​ന്നു​ള്ള ഇ​ട​തു- വ​ല​തു മെ​യി​ൻ ക​നാ​ലു​ക​ളു​ടെ​യും സ​ബ് ക​നാ​ലു​ക​ളു​ടെ​യും വൃ​ത്തി​യാ​ക്ക​ൽ ജോ​ലി​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ൽ. ഈ ​ആ​ഴ്ച​യോ​ടെ ക​നാ​ൽ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്ന് ക​നാ​ൽ സെ​ക്ഷ​ൻ വ​ട​ക്ക​ഞ്ചേ​രി എ​.ഇ സി​ന്ധു പ​റ​ഞ്ഞു. മ​ഴ നീ​ണ്ടു​നി​ൽ​ക്കു​ന്ന​തി​നാ​ൽ ര​ണ്ടാം വി​ള കൃ​ഷി​പ​ണി​ക​ൾ​ക്ക് ക​നാ​ൽ വെ​ള്ളം പെ​ട്ടെ​ന്ന് ആ​വ​ശ്യ​മാ​യി വ​രു​ന്ന സ്ഥി​തി​യു​മി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് നേ​രി​ട്ടാ​ണ് ക​നാ​ൽ പ​ണി​ക​ൾ ക​രാ​ർ കൊ​ടു​ത്ത് ന​ട​ത്തു​ന്ന​ത്. അ​തി​നു​മു​മ്പും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ത​ന്നെ​യാ​യി​രു​ന്നു ക​നാ​ൽ പ​ണി​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്.

എ​ന്നാ​ൽ ഇ​ട​ക്കാ​ല​ത്ത് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​റ​ച്ചു വ​ർ​ഷ​ങ്ങ​ൾ ക​നാ​ലു​ക​ൾ വൃ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​ത് ക​ർ​ഷ​ക​രി​ൽ നി​ന്നു​ള്ള വ​ലി​യ പ​രാ​തി​ക​ൾ​ക്കും ഇ​ട​യാ​ക്കി. ശ​രി​യാം​വ​ണ്ണം ക​നാ​ൽ വൃ​ത്തി​യാ​ക്കാ​ത്ത​താ​യി​രു​ന്നു വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യ​ത്. തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ തു​ട​ർ​പ്ര​വൃ​ത്തി​ക​ൾ പാ​ടി​ല്ലെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേശ​ങ്ങ​ളും ക​നാ​ൽ പ​ണി​ക​ൾ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നു ത​ന്നെ തി​രി​കെ ഏ​ൽ​പ്പി​ക്കാ​ൻ കാ​ര​ണ​മാ​യി.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഒ​ക്ടോ​ബ​ർ അവസാനമോ ന​വം​ബ​ർ ആ​ദ്യ​ത്തി​ലോ കൃ​ഷി​പ​ണി​ക​ൾ​ക്കാ​യി ക​നാ​ൽ വ​ഴി വെ​ള്ളം വി​ടേ​ണ്ട സ്ഥി​തി ഉ​ണ്ടാ​കാ​റു​ണ്ട്. ഇ​ക്കു​റി മ​ഴ നീ​ണ്ടു നി​ന്ന​ത് കൃ​ഷി​പ​ണി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. മം​ഗ​ലം​ഡാം പ​ര​മാ​വ​ധി ജ​ല​നി​ര​പ്പി​ലു​മാ​ണ്.

ഇ​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഏ​ത് സ​മ​യ​ത്തും മം​ഗ​ലം ഡാമി​ൽ നി​ന്നും വെ​ള്ളം വി​ടാ​ൻ എ​ല്ലാം സ​ജ്ജ​മാ​ണെ​ന്നും എ.​ഇ അ​റി​യി​ച്ചു. വ​ല​തു ക​നാ​ൽ വ​ണ്ടാ​ഴി, അ​ണ​ക്ക​പ്പാ​റ, കാ​വ​ശേ​രി, പാ​ടൂ​ർ, തോ​ണി​ക്ക​ട​വ് വ​രെ​യാ​യി 21 കി​ലോ​മീ​റ്റ​റും ഇ​ട​തു ക​നാ​ല്‍ കി​ഴ​ക്ക​ഞ്ചേ​രി, വ​ട​ക്ക​ഞ്ചേ​രി, ക​ണ്ണ​മ്പ്ര, പു​തു​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ൾ പി​ന്നി​ട്ട് പ്ലാ​ഴി വ​രെ​യാ​യി 23 കി​ലോ​മീ​റ്റ​റു​മാ​ണ് ദൂ​രം.

മെ​യി​ൻ ക​നാ​ലു​ക​ളു​ടെ വാ​ല​റ്റ​ങ്ങ​ളി​ൽ ക​നാ​ലു​ക​ൾ ര​ണ്ടാ​യി തി​രി​ഞ്ഞ് സ​ബ് ക​നാ​ല്‍ വ​ഴി​യും കു​റ​ച്ചു ദൂ​രം കൂ​ടി വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വു​മു​ണ്ട്.