യുവക്ഷേത്ര കോളജിൽ ത്രിദിന ഇന്റർനാഷണൽ കോണ്‍ഫറൻസ് ഉദ്ഘാടനം
1375439
Sunday, December 3, 2023 5:12 AM IST
മുണ്ടുർ: യുവക്ഷേത്ര കോളജിലെ സൈക്കോളജി വിഭാഗവും ഫിലിപ്പീൻസ് കഗേയൻ സ്റ്റേറ്റ് സർവകലാശാലയും ചേർന്ന് നിർമിത ബുദ്ധി: ഉയർന്നുവരുന്ന മനഃശാസ്ത്ര മാതൃക എന്ന വിഷയത്തിൽ നടത്തുന്ന ത്രിദിന ഇന്റർനാഷണൽ കോണ്‍ഫറൻസ് ഫിലിപ്പീൻസ് കഗേയാൻ സ്റ്റേറ്റ് സർവകലാശാല അഡ്മിഷൻ ഗൈഡൻസ് ആൻഡ് കൗണ്‍സിലിംഗ് സെന്റർ ഡയറക്ടർ ഡോ. മരീബിമരിയ ബെനീറ്റബാലഗാൻ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ.ടോമി ആന്റണി അധ്യക്ഷനായിരുന്നു. കഗേയൻ സർവകലാശാല പ്രസിഡന്റ് ഡോ. ഉർദുജ ജി അൽവാർഡൊ മുഖ്യ പ്രഭാഷണം ഓണ്‍ലൈനിൽ നിർവഹിച്ചു. ഡയറക്ടർ റവ.ഡോ. മാത്യു ജോർജ് വാഴയിൽ സന്ദേശം നല്കി.
കഗേയൻ സർവകലാശാല ഗ്രാജുവേറ്റ് സ്കൂൾ കോ-ഓർഡിനേറ്റർ ഡോ.മരിയ മംബ, വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനാൽ, അസി.ഡയറക്ടർ റവ.ഡോ. ലിനോ ഇമ്മട്ടി എന്നിവർ ആശംസകളർപ്പിച്ചു.
സൈക്കോളജി വിഭാഗം മേധാവി റവ.ഡോ. ജിമ്മി ആന്റണി അക്കാട്ടു സ്വാഗതവും സൈക്കോളജി വിഭാഗം അസി.പ്രഫ.റവ.ഡോ. സിസ്റ്റർ ഡൽഫി ഇഒഎ നന്ദിയും പറഞ്ഞു.