ബിജെപി ഭരണത്തിൽ കോയമ്പത്തൂരിലെ വ്യവസായങ്ങൾ തകരുന്നു: ഡിഎംകെ
1416385
Sunday, April 14, 2024 6:14 AM IST
കോയമ്പത്തൂർ: ഇന്ത്യാ അലയൻസിന്റെ കോയമ്പത്തൂർ പാർലമെന്റ് മണ്ഡലം ഡിഎംകെ സ്ഥാനാർഥി ഗണപതി രാജ്കുമാർ സിങ്കനല്ലൂർ നിയമസഭാ മണ്ഡലത്തിന് കീഴിലെ നഞ്ചുണ്ടപുരം, ഭാരതിനഗർ, സാരമേട് പ്രദേശങ്ങളിൽ ഇന്നലെ പ്രചാരണം നടത്തി. ഡിഎംകെ കാര്യങ്ങൾ നടപ്പാക്കുന്പോൾ ബിജെപി പ്രഖ്യാപനങ്ങൾ മാത്രം നൽകി ജനങ്ങളെ കബളിപ്പിക്കുകയാണ്. പെട്രോൾ, ഡീസൽ, ഗ്യാസ്, ജിഎസ്ടി എന്നിവയുടെ വിലവർധന കാരണം കോയമ്പത്തൂരിലെ വ്യവസായങ്ങൾ ഉലയുകയാണ്.
ചെറുകിട വ്യവസായങ്ങൾ കാരണം കോയമ്പത്തൂർ ജില്ലയിൽ സമ്പദ്വ്യവസ്ഥ മികച്ചതായിരുന്നു. പണത്തിന്റെ വിനിമയം ഇപ്പോൾ മന്ദഗതിയിലാണ്. ബിജെപി-എഐഎഡിഎംകെയെ സഖ്യത്തെ ഈ തെരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മേയർ കൽപന ആനന്ദകുമാർ, ഏരിയ കോർപറേഷൻ സെക്രട്ടറി ഷെയ്ഖ് അബ്ദുള്ള, മണ്ഡലം ഇൻചാർജ് മണിസുന്ദർ, ജില്ലാ കോർപറേഷൻ സെക്രട്ടറിമാരായ അമാനുള്ള, മിയാൻകുമാർ, പാർലമെന്റ് അംഗം രേവതി, കോർപറേഷൻ എക്സിക്യൂട്ടീവുമാരായ മുരളി, കോവൈ അബു, സാറമേട് ഇസ്മായിൽ, സെന്തിൽ, കറുപ്പുകടൈ സാദിഖ്, കോൺഗ്രസ്, സിപിഎം, സിപിഐ, കൊങ്ങുനാട് പീപ്പിൾസ് നാഷണൽ ലീഗ്, ലിബറേഷൻ ടൈഗേഴ്സ്, ഇന്ത്യാ അലയൻസ് പാർട്ടി നേതാക്കൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.