ഡീക്കൻ ഫ്രാങ്ക് കണ്ണനായ്ക്കലും ഡീക്കൻ വിവിൻ ചിറ്റിലപ്പള്ളിയും അഭിഷിക്തരായി
1416393
Sunday, April 14, 2024 6:14 AM IST
കോയമ്പത്തൂർ: രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ ഇന്നലെ രാമനാഥപുരം രൂപത മെത്രാൻ മാർ പോൾ ആലപ്പാട്ടിന്റെ കൈവയ്പുശുശ്രൂഷ വഴി ഡീക്കന്മാരായ ഫ്രാങ്ക് കണ്ണനായ്ക്കലും വിവിൻ ചിറ്റിലപ്പള്ളിയും പൗരോഹിത്യം സ്വീകരിച്ചു. ഇന്നു നടക്കുന്ന പ്രഥമ ദിവ്യബലി അർപ്പണത്തിനുശേഷം രാവിലെ പത്തിനു പള്ളി അങ്കണത്തിൽ അനുമോദന സമ്മേളനം നടക്കും.
വികാരി ഫാ. ജോസഫ് പുത്തൂർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മുൻ വികാരിമാരായ ഫാ. ജോർജ് നരിക്കുഴി, ഫാ. ജോൺസൺ വീപ്പാട്ടുപറമ്പിൽ എന്നിവർ ആശംസകൾ അർപ്പിക്കും.
ഇടവകയിൽ ഉൾപ്പെടുന്ന ദിവ്യോദയയുടെ ഡയറക്ടർ ഫാ. സാബു വെള്ളാനിക്കാരൻ സിഎംഐ, ഡിവൈൻ ധ്യാനഇല്ലം ഡയറക്ടർ ഫാ. ലിജോ ചുള്ളിയൻ വിസി, അസിസ്റ്റന്റ് വികാരി ഫാ. ജോൺസൺ വലിയപാടത്ത്, സെന്റ് ജോർജ് കോൺവന്റ് സുപ്പീരിയർ സിസ്റ്റർ ഡെന്നീസ് എഫ്സിസി, ട്രിനിറ്റി സ്കൂൾ പ്രിൻസിപ്പൽ ഡോ. ധനലക്ഷ്മി, സ്കൂൾ സെക്രട്ടറി ഡോ. കെ.എ. കുരിയച്ചൻ, കേരള കത്തോലിക്കാ അസോസിയേഷൻ ജനറൽ സെക്രട്ടറി ജെയ്സൺ പുത്തൂർ, തിരുപ്പട്ട കമ്മിറ്റി കൺവീനർ കെ.ടി. ആന്റണി, ജോയിന്റ് കൺവീനർ മേഴ്സി ജോസഫ് എന്നിവർ പ്രസംഗിക്കും.
സമ്മേളനത്തിൽ നവവൈദികർക്കു സ്വീകരണവും അവരുടെ മാതാപിതാക്കളെ ആദരിക്കുകയും ചെയ്യും. തിരുപ്പട്ട ശുശ്രൂഷയുടെ വിജയത്തിനായി കൈക്കാരന്മാരായ പ്രവീൺ തോമസ്, ആൻഡ്രൂസ് കുണ്ടുകുളം, ലോറൻസ് മണ്ടുമ്പാല എന്നിവരും ആന്റണി കീറ്റിക്കല്‍ ജനറൽ കൺവീനറായും മേഴ്സി ജോസഫ് ജോയിന്റ് കൺവീനറായും വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു.