ഇരുന്പുകന്പികൾ മോഷ്ടിച്ചു
Sunday, May 26, 2024 7:37 AM IST
കോയന്പത്തൂർ: സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ നിന്ന് 60,000 രൂപയുടെ ഇ​രു​മ്പ് ക​മ്പി​ക​ൾ മോ​ഷ്ടി​ച്ചു. ജെ​സി​ബി ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ 2 പേ​ർ അ​റ​സ്റ്റി​ൽ.

കോ​യ​മ്പ​ത്തൂ​ർ ബോ​ത്ത​നൂ​രി​ലെ സ്വ​കാ​ര്യ ക​മ്പ​നിയിൽ നിന്നായിരുന്നു മോഷണം. സു​ന്ദ​ര​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയതിനെ തുടർന്ന് ജെ​സി​ബി ഡ്രൈ​വ​ർ മ​ധു​ര കു​നി​യ​മു​ത്തൂ​ർ വീ​ര​ൻ കോ​വി​ൽ സ്ട്രീ​റ്റി​ൽ രാ​ജ​മാ​ണി​ക്കം (26), ബാ​ല​തു​റൈ മു​രു​ക​ൻ കോ​വി​ൽ സ്ട്രീ​റ്റി​ൽ മ​ദ​ൻ​രാ​ജ് (34) എ​ന്നി​വ​രെ അറസ്റ്റ് ചെയ്തു.