കോവൈ കുറ്റാലം വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ തിരക്ക്
1425448
Tuesday, May 28, 2024 1:49 AM IST
കോയമ്പത്തൂർ: വേനലവധി അവസാനിക്കാനിരിക്കെ കോയമ്പത്തൂരിലെ കോവൈ കുറ്റാലം വെള്ളച്ചാട്ടം കാണാൻ വിനോദ സഞ്ചാരികളുടെ തിരക്ക്.
വിനോദസഞ്ചാരികളുടെ വർധന കണക്കിലെടുത്ത് വനംവകുപ്പ് സുരക്ഷാ പ്രവർത്തനങ്ങൾ ശക്തമാക്കി. മഴ മാറിനിന്നതോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും തിരക്കേറിത്തുടങ്ങിയത്.