വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌
Sunday, June 23, 2024 6:12 AM IST
ക​ല്ല​ടി​ക്കോ​ട്: കാ​ടി​ന് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന​തി​ൽ അ​ധി​കം പെ​രു​കി​യ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണം അ​ടി​യ​ന്തര​മാ​യി നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ രൂ​പ​താ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

മൂന്നേ​ക്ക​റി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രിക്കേ​റ്റ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ചു​ള്ളി​യാ​ങ്കു​ളം സെ​ക്ര​ട്ട​റി ജോ​ഷി മാ​ളി​യേക്ക​ലിനെ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ​. ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് അഡ്വ. ബോ​ബി പൂ​വത്തിങ്ക​ൽ, തോ​മ​സ് ആ​ന്‍റണി, രൂ​പ​ത സെ​ക്ര​ട്ട​റി ബെ​ന്നി ചി​റ്റേ​ട്ട്, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് തു​ടി​യ​ൻപ്ലാ​ക്ക​ൽ, പ്ര​സ​ന്ന, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ്റ്റ്റേ​ഞ്ച് എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​റ​ങ്ങി ഇ​ത്ത​ര​ത്തി​ൽ ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന അ​വ​സ്ഥ തു​ട​ർ​ന്നാ​ൽ ക​ർ​ഷ​ക​രെ അ​ണിനി​ര​ത്തി പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് അഡ്വ. ബോ​ബി പൂ​വ​ത്തിങ്ക​ൽ പ​റ​ഞ്ഞു. പ​രിക്കു പ​റ്റി​യ ജോ​ഷി​ക്ക് അ​ടി​യ​ന്തര​മാ​യി സാ​മ്പ​ത്തി​ക സ​ഹാ​യം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.