ചിറ്റൂർ കോളജ് സ്റ്റോപ്പിനു മുന്നിലെ പൊട്ടിയ മരക്കൊമ്പ് മുറിച്ചു മാറ്റി
1431223
Monday, June 24, 2024 1:35 AM IST
ചിറ്റൂർ: ഗവ. കോളജ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം അപകടഭീഷണിയായി മരക്കൊമ്പ് പൊട്ടി തുങ്ങി കിടന്നത് മുറിച്ച് നീക്കി.
പൊതു മരാമത്ത് ജീവനക്കാർ എത്തിയാണ് ഇന്നലെ കാലത്ത് മരം മുറിച്ച് നിക്കിയത്. സുരക്ഷാ നടപടിയുടെ ഭാഗമായി വൈദ്യതി വകുപ്പ് ജീവനക്കാരെത്തി ലൈനിൽ വൈദ്യുതി വിതരണം നിർത്തി യ ശേഷമാണ് മരം മുറിച്ചു മാറ്റിയത്.
കഴിഞ്ഞ പത്ത് ദിവസത്തിലധികമായി മരക്കൊമ്പ് തൂങ്ങികിടന്നത് ഇതുവഴി യാത്രക്കാർക്കും കാത്തിരുപ്പ് കേന്ദ്രത്തിലെത്തുന്നവർക്കും അപകടഭീഷണിയായിരിക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. രണ്ട് ദിവസം മുൻപ് ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച് വയോധികൻ തൂങ്ങികിടന്ന മരക്കൊമ്പിലിടിച്ച് വീണ് പരിക്കേറ്റ സംഭവവും നടന്നിരുന്നു. ഇതിനിടെ പ്രദേശത്തെ സേവന സംഘടനകളും അപകട ഭീഷണിയിലുള്ള മരം മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. മേട്ടുപ്പാളയം-അണിക്കോട് പാതയിൽ ബലക്ഷയം ഉണ്ടായി റോഡതിക്രമിച്ച് അപകടഭീഷണിയിൽ നിൽക്കുന്ന മരകൊമ്പുകളും മുറിച്ചു മാറ്റണ മെന്നാവശ്യവും ഉയർന്നിട്ടുണ്ട്. കാലവർഷം ആരംഭിച്ച് മൂന്നാഴ്ച കഴിഞ്ഞും താലൂക്കിൽ മടിച്ചു നിൽക്കുന്ന മഴ ശക്തമായാൻ മരക്കൊമ്പുകൾ റോഡിൽ നിലമ്പതിക്കാവുന്ന സാഹചര്യവും നിലവിലുണ്ട്.