മഴ കനത്തു, പോത്തുണ്ടി ഡാമിൽ ജലനിരപ്പുയർന്നു
1436498
Tuesday, July 16, 2024 1:23 AM IST
നെന്മാറ: പോത്തുണ്ടി അണക്കെട്ടിൽ ജലനിരപ്പുയർന്നു. മേഖലയിൽ ഞായറാഴ്ച മുതൽ മഴ ശക്തമായി.
തിങ്കളാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിൽ പോത്തുണ്ടിയിൽ 5.5 സെന്റീമീറ്റർ മഴ ലഭിച്ചതായി അധികൃതർ പറഞ്ഞു. 55 അടി സംഭരണശേഷിയുള്ള പോത്തുണ്ടി ഡാമിൽ 22.5 അടിയായാണ് ജലനിരപ്പുയർന്നത്.
ശനിയാഴ്ച രാവിലെ 20 അടി വെള്ളമുണ്ടായിരുന്ന ഡാമിലാണ് തിങ്കളാഴ്ച രാവിലെ ആകുന്പോഴേക്കും 22.5 അടിയിലേക്ക് ഉയർന്നത്.
നെല്ലിയാമ്പതി ഉൾപ്പെടെ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടുദിവസമായി പെയ്ത മഴയാണ് ഡാമിലേക്ക് നീരൊഴുക്ക് വർധിക്കാൻ ഇടയായത്. 2023 ജൂൺ 15ന് പതിമൂന്ന് അടിയായിരുന്നു വെള്ളം.