ജില്ലയിലെങ്ങും ഉമ്മൻ ചാണ്ടി അനുസ്മരണം
1437123
Friday, July 19, 2024 12:35 AM IST
പാലക്കാട്: കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനത്തിൽ പാലക്കാട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. ജില്ലാ ചെയർമാൻ പി.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽസെക്രട്ടറി എ.ശിവരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പ്രഫ. എം. ഉണ്ണികൃഷ്ണൻ, എ. ഗോപിനാഥൻ, വി.ആർ. കുട്ടൻ, കെ.ടി. പുഷ്പവല്ലി നന്പ്യാർ, എസ്. സൈലാവുദ്ദീൻ, ആർ. ശിവദാസൻ, പി.എസ്. നാരായണൻ, പി. ഉണ്ണികൃഷ്ണൻ, കാരയങ്കാട് ശിവരാമകൃഷ്ണൻ, വി.ഇ. കോമളം, രാധാ ശിവദാസ്, തങ്കം അജി, എം. സാവിത്രി, ഉഷ പാലാട്ട്, എച്ച്.എ. സത്താർ, എസ്. സേവ്യർ, യു.പി. മുരളീധരൻ, എ. ഭാസ്കരൻ, വി.എൻ. കൃഷ്ണൻ, ആന്റണി റോബർട്ട്, പി. വിശ്വംഭരൻ, എം. തങ്കപ്പൻ, ടി.കെ. പങ്കജാക്ഷൻ, വി. കൃഷ്ണദാസ്, എം. രാജേന്ദ്രൻ, എസ്. അക്ബർ, കെ.എസ്. രമേഷ് എന്നിവർ പ്രസംഗിച്ചു.
വടക്കഞ്ചേരി: കെഎസ്എസ്പിഎ തരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ അനുസ്മരണം സംഘടിപ്പിച്ചു. പ്രസിഡന്റ് വി.ആർ. വിജയൻ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി വി.സി. കബീർ അനുസ്മരണ പ്രഭാഷണം നടത്തി. എൻ. അശോകൻ, കെ. വേലുണ്ണി, കെ. ചാത്തൻ, എം. അയ്യപ്പൻ, കെ. ബാലകൃഷ്ണൻ, പി.സി. ജോൺസൺ, ജി. മുരളീധരൻ, കെ.ജെ. ലിസമ്മ, പ്രസാദ് വർക്കി, പി. കേശവദാസ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എ.എസ്. സാബു സ്വാഗതവും ഖജാൻജി ടി. മത്തായി നന്ദിയും പറഞ്ഞു.
മുടപ്പല്ലൂർ: സേവാദൾ ആലത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ ഒന്നാംചരമ വാർഷിക അനുസ്മരണം നടന്നു. നിയോജകമണ്ഡലം പ്രസിഡന്റ് ആർ. ലാലു അധ്യക്ഷത വഹിച്ചു. കെ.എം. ശശീന്ദ്രൻ, എൻ. വിഷ്ണു, ഗണേശൻ, ഷാനവാസ്, അൻസാർ. ഗഫൂർ മുടപ്പല്ലൂർ, രഞ്ജിത്ത്, സുരേഷ്, ആസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
വടക്കഞ്ചേരി: ഉമ്മൻ ചാണ്ടി അനുസ്മരണം ദൈവദാൻ സെന്ററിലെ അമ്മമാർക്കൊപ്പം ചെലവഴിച്ച് പി.ടി. തോമസ് സാംസ്കാരിക സമിതി പ്രവർത്തകർ പഞ്ചായത്ത് മെംബർ ആർ. സുരേഷ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പ്രഫ. കെ.എ. തുളസി അനുസ്മരണ പ്രഭാഷണം നടത്തി. വാസു, രമേശ്, എൻ.ദിനകരൻ, മദർ സുപ്പീരിയർ എന്നിവർ പ്രസംഗിച്ചു.
വടക്കഞ്ചേരി: കിഴക്കഞ്ചേരിയിൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സിഎംപി സംസ്ഥാന സമിതി അംഗം എസ്. അനിൽകുമാർ , കോൺഗ്രസ് നേതാക്കളായ വി.ജെ. ജോസഫ് , കെ. നാരായണൻ, കെ.വി. കുരിയാക്കോസ്, ലീലാമ്മ ജോസഫ്, പഞ്ചായത്ത് മെംബർമാരായ പി.എം. റോയ് മാസ്റ്റർ, സുജ അനിൽകുമാർ, മറിയക്കുട്ടി ജോർജ് പ്രസംഗിച്ചു. ബാബു പോൾ സ്വാഗതവും വി.പി.പത്മനാഭൻ നന്ദിയും പറഞ്ഞു.
വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ നടന്ന അനുസ്മരണ സമേളനം ഡിസിസി സെക്രട്ടറി ഡോ. അർസലൻ നിസാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇല്യാസ് പടിഞ്ഞാറെക്കളം അധ്യക്ഷത വഹിച്ചു. റെജി കെ. മാത്യു, വി.എച്ച്. ബഷീർ, മൊയ്തു, എം.എസ്. അബ്ദുൾ ഖുദൂസ്, കെ. മോഹൻദാസ്, എ. ഭാസ്കരൻ, ശിവരാമകൃഷ്ണൻ, ബാബു മാധവൻ, ബെന്നി, ദേവദാസ്, മുത്തു, സതീശ്, ശ്രീനാഥ് വെട്ടത്ത്, അമ്പിളി പ്രസംഗിച്ചു.
മണ്ണാർക്കാട്: കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി. അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ആറ്റക്കര ഹരിദാസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കുരിക്കള്‍ സെയ്ത്, ഗിരീഷ് ഗുപ്ത, നൗഷാദ് ചേലംഞ്ചേരി, സി.പി. അലി, കെ.എസ്. കുട്ടന്, മനോജ് ചേറുംകുളം, ഉമ്മര്‍ തൈക്കാടന്‍, അല്ലാബക്സ് തുടങ്ങിയവര്‍ പ്രസംഗിച്ചൂ.
മണ്ണാർക്കാട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണവും പുഷ്പാർച്ചനയും മണ്ണാർക്കാട് മുൻസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ണാർക്കാട് ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ നടന്നു. മണ്ണാർക്കാട് മുൻസിപ്പൽ പ്രസിഡന്റ് വി.ഡി. പ്രേംകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് മുൻസിപ്പൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഡിസിസി മെംബറുമായ കെ. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി മെംബർ പി. മുത്തു, ബ്ലോക്ക് സെക്രട്ടറിമാരായ സി. മുഹമ്മദാലി, ഗിരീഷ് ഗുപ്ത, പി. ഖാലിദ്, സക്കീർ തയ്യിൽ, ശാന്തമ്മ ടീച്ചർ, സതീശൻ താഴത്തേതിൽ, മാത്യു, ബഷീർ, സി.എച്ച.് മൊയ്തു, യൂത്ത് കോൺഗ്രസ് മുൻസിപ്പൽ പ്രസിഡന്റ് ഹസീബ് , കെഎസ്യു ജില്ലാ സെക്രട്ടറി അനുവിന്ദ്, ടി.കെ. ഉമ്മർ, ഗോപാലകൃഷ്ണൻ, ബാലഗോപാൽ, ബഷീർ ,കണ്ണൻ, സി.പി. ബഷീർ, ഉണ്ണിക്കമ്മു, നാരായണൻകുട്ടി, റെജിമോൻ, കെ. ജലീൽ, രാജൻ, രാമൻകുട്ടി, പി.ടി. ആഷിക് പ്രസംഗിച്ചു.
കല്ലടിക്കോട്: കരിമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം ഡിസിസി മെംബർ എം.പി. മുഹമ്മദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. നിർധന കുടുംബങ്ങൾക്ക് അരി കിറ്റ് വിതരണവും നടത്തി. മണ്ഡലം പ്രസിഡന്റ് സി.എം. നൗഷാദ് അധ്യക്ഷതവഹിച്ചു. ആന്റണി മതിപ്പുറം, സി.കെ. മുഹമ്മദ് മുസ്തഫ, മഹിളാ കോൺഗ്രസ് നേതാക്കളായ രാജി പഴയകളം, ഉമൈബാൻ, ശ്രീലത, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നവാസ്, മണ്ഡലം പ്രസിഡന്റ് ജെയിംസ്, ജെയ്സൺ പ്രസംഗിച്ചു.
വണ്ടിത്താവളം: പട്ടഞ്ചേരി മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിപിനകുമാരൻ അധ്യക്ഷത വവിച്ചു. പ്രദീപ് , സതീഷ് ചോഴിയക്കാടൻ, ശോഭനദാസൻ, ചെമ്പകം, സുകന്യ രാധാകൃഷ്ണൻ, കർഷക പ്രതിനിധികളായ പരമേശ്വരൻ, എൻ.സി. സനാതനൻ, ഗോപൻ, രാധാകൃഷ്ണൻ, രഘുനന്ദൻ, ധനേഷ് പ്രസംഗിച്ചു.
പല്ലശന: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പല്ലശന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണ യോഗം വി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എസ്. രാമനാഥൻ അധ്യക്ഷത വഹിച്ചു. എസ്. അശോകൻ, സി. ഗോപാലകൃഷ്ണൻ, എസ്. സുധാകരൻ, ജി. രോഹിത്ത് കൃഷ്ണൻ, ആർ. രാഹുൽ, പ്രഭാകരൻ കളരിക്കൽ, എൻ. ചന്ദ്രൻ പ്രസംഗിച്ചു.
നെന്മാറ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും നെന്മാറ ഗവ. ആശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഉച്ചഭക്ഷണവും നൽകി. ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന അനുസ്മരണയോഗം മുൻ എംഎൽഎ കെ.എ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് വിനോദ് ചക്രായി അധ്യക്ഷത വഹിച്ചു. കെ.ഐ. അബ്ബാസ്, കെ.ആർ.പത്മകുമാർ, സി.സി. സുനിൽ, പ്രിൻസ് ജോസഫ്, പ്രബിത ജയൻ, ഷാജി തെക്കേതിൽ, ആർ.. സുരേഷ്, കെ.പി. ജോഷി, വൈശാഖ് വക്കാവ്, എൻ. സോമൻ, അമീർജാൻ, ആർ. വേലായുധൻ, ഗോപിക ഷിജു, എം. കാർത്തിക് പ്രസംഗിച്ചു.
കാരാകുറുശി: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യുടെ ഒന്നാം ചരമവാർഷികദിനത്തിൽ കാരാകുറുശി ആകാശപറവ അഗതികളോടൊപ്പം സ്നേഹവിരുന്ന് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സി.കെ. ഹിലാലിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി കെപിസിസി സെക്രട്ടറി പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. എം.എ. സിദ്ദിക്ക് മാസ്റ്റർ, വി. സേതുമാധവൻ, പി. മണികണ്ഠൻ, വി. മുജീബ്, ഷജീർ പടിഞ്ഞാറേതിൽ, എൻ.വി. രാംകുമാർ, ഹരികൃഷ്ണൻ, ജോജോ, എം.ഐ. ലൂക്കോസ്, പി. മനോജ്, പി. രാമചന്ദ്രൻ, എം. ജോസഫ്, പ്രിയ, ജിഷ, ഗ്രേസി തുടങ്ങിയവർ പങ്കെടുത്തു.
നെന്മാറ: ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നെന്മാറയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ. ജി. എൽദോ ഉദ്ഘാടനം ചെയ്തു. പി.പി. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. കെ.വി. ഗോപാലകൃഷ്ണൻ, എ. മോഹനൻ, എ. രാധാകൃഷ്ണൻ, പ്രദീപ് നെന്മാറ, കെ. കുഞ്ഞൻ, ബാബു വക്കാവ്, എൻ. ഗോകുൽദാസ്, ശ്യാം ദേവദാസ്, മനു പല്ലാവൂർ, കെ.ജി. രാഹുൽ, ആർ. അനൂപ്, എസ്. പ്രശാന്ത്, ജി. ജയപ്രകാശ്, എം.ജെ. ജോസ്, വി. ഉണ്ണികൃഷ്ണൻ, കെ.പി. ജോഷി, വൈ. അക്ബർ, വി.പി. രാജു, എസ്. കാസിം, വി. രവീന്ദ്രൻ, ബിന്ദു ഗംഗാധരൻ, ഷീജ കലാധരൻ, രാജേഷ് വിത്തനശേരി എന്നിവർ പ്രസംഗിച്ചു.
അഗളി: അട്ടപ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടത്തറയിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും ചേർന്നു. കെപിസിസി അംഗം പി.സി. ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ .പി. സാബു അധ്യക്ഷനായി. കോൺഗ്രസ് നേതാക്കളായ എന്‍.കെ. രഘുത്തമൻ, ഷിബു സിറിയക്, എം.ആർ. സത്യൻ, മണ്ഡലം പ്രസിഡന്റുമാരായ ജോബി കുരീക്കാട്ടിൽ, എം. കനകരാജ്, സെന്തിൽ കുമാർ, എം.സി. ഗാന്ധി, വിശ്വനാഥൻ, ജി. ഷാജു, കെ.ജെ. മാത്യു, കാജാ ഹുസൈൻ, പി.വി. മുരുകേഷ് , സക്കീർ നാസർ, കോട്ടത്തറ പ്രസംഗിച്ചു.
പുലാപ്പറ്റ: പുലാപ്പറ്റ ഐഎൻടിയുസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. യോഗത്തിൽ ഐഎൻടിയുസി പ്രസിഡന്റ് ഗോപാലകൃഷ്ണൻ, സെക്രട്ടറി വിജയൻ, അഭിലാഷ് ചന്ദ്രൻ, ഉണ്ണികൃഷ്ണൻ, ബാലകൃഷ്ണൻ, മണികണ്ഠൻ ചാമി, ബാബു, അനിൽകുമാർ, ബാലൻ, സി.പി. സുകുമാരൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത്, നിതിൻരാജ്, വിപിൻ, കെഎസ്യു മണ്ഡലം പ്രസിഡന്റ് അനിൽ പങ്കെടുത്തു.