കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കരിമ്പ മണ്ഡലം കൺവൻഷൻ
1438583
Wednesday, July 24, 2024 1:10 AM IST
കല്ലടിക്കോട്: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കരിമ്പമണ്ഡലം കൺവെൻഷൻ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ പി.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി മതിപ്പുറം മുഖ്യ പ്രഭാഷണം നടത്തി. കെ.എം. മുഹമ്മദ് നവാസ്, പി.വിൽസൺ, കെ.എസ്. സുരേഷ്, രാധാലക്ഷമണൻ, അഡ്വ.സി.യു. ഷൗക്കത്ത് എന്നിവർ പ്രസംഗിച്ചു.
ഗാന്ധിദർശൻ വേദി കരിമ്പമണ്ഡലം കമ്മിറ്റി ഭാരവാഹികളായി പി. വിൽസൺ (ചെയർമാൻ) കെ. കുട്ടൻ, ജോൺ കുര്യൻ (വൈസ് ചെയർമാൻമാർ) കെ.എസ്. സുരേഷ് (ജനറൽ സെക്രട്ടറി) രാധാ ലക്ഷ്മണൻ, അഡ്വ.സി.യു. ഷൗക്കത്ത് (സെക്രട്ടറിമാർ) എം.എം. നൗഫൽ (ട്രഷറർ)നിയോജക മണ്ഡലം കമ്മിറ്റി പ്രതിനിധികളായി സി.എസ്. അസ്ലാം, പി.കെ. മുഹമ്മദാലി എന്നിവരെ തെരഞ്ഞെടുത്തു.