കല്ലടിക്കോട്: ഇന്ത്യൻ ആം റെസ് ലിംഗ് ഫെഡറേഷൻ ഛത്തീസ്ഗഡിലെ റായ്പൂരിൽ നടത്തിയ നാല്പത്തിയാറാമത് ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കാരാകുറിശി സ്വദേശികളായ രണ്ടുപേർക്കും തച്ചമ്പാറ സ്വദേശിക്കും വിജയം. വാഴേമ്പുറം ഉപ്പുകുഴിയിൽ അനസ്, വാഴേമ്പുറം പാറശേരി മുഹമ്മദ് സാനിയ, തച്ചമ്പാറ പുത്തൻകുളം ശ്രീനാഥ് എന്നിവർക്കാണ് മെഡലുകൾ ലഭിച്ചത്.
90 കിലോഗ്രാം കാറ്റഗറിയിൽ ഇടതു കൈ വിഭാഗത്തിൽ മുഹമ്മദ് സാനിയ സ്വർണവും വലതു കൈ വിഭാഗത്തിൽ വെള്ളിയും നേടി. 75 കിലോഗ്രാം സീനിയർ വിഭാഗം ഇടംകൈ ഇനത്തിൽ അനസ് വെള്ളിയും നേടി വാഴേമ്പുറം പുലരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങളായ ഇവർ ഇടക്കുർശിയിലാണ് പരിശീലനം നടത്തുന്നത്. പഞ്ചഗുസ്തിയിൽ ഇടതു -വലതു വിഭാഗങ്ങളിലാണ് ശ്രീനാഥിന്റെ സ്വർണനേട്ടം.