മുണ്ടൂർ: യുവക്ഷേത്ര കോളജിൽ സംഘടിപ്പിച്ച പി.ജി പ്രവേശനോത്സവം ഡയറക്ടടർ റവ.ഡോ. മാത്യു ജോർജ് വാഴയിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി അധ്യക്ഷനായിരുന്നു. കൊമേഴ്സ് വിഭാഗം അസി. പ്രഫ.യു. രേഷ്മ സ്വഗതവും ഇംഗ്ലീഷ് വിഭാഗം അസി.പ്രഫ.ഡോ. കൃഷ്ണ പ്രവീണ്‍ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന പരിശീലന പരിപാടിയിൽ ഡയറക്ടർ, പ്രിൻസിപ്പൽ, അസി.ഡയറക്ടർ ഫാ. ഷൈജു പരിയത്ത്, വൈസ് പ്രിൻസിപ്പൽ റവ.ഡോ.ജോസഫ് ഓലിക്കൽകൂനൽ എന്നിവർ ക്ലാസെടുത്തു.