കോയമ്പത്തൂർ: കോയമ്പത്തൂരിലെ അവിനാശി റോഡ് മേൽപ്പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ഗോൾഡ്വിൻ മുതൽ ഉപ്പിലിപ്പാളയം വരെ നീളുന്ന 10.1 കിലോമീറ്റർ മേൽപ്പാലം 1,621.30 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്. ചെന്നൈയിലെ ഹൈവേ റിസർച്ച് സ്റ്റേഷൻ ഡയറക്ടർ എം.ശരവണന്റെ നേതൃത്വത്തിൽ നിർമാണ പ്രവർത്തനങ്ങളുടെ പരിശോധന നടത്തി.
എയർപോർട്ട് ജംഗ്ഷനു സമീപത്തെ ഡൗൺ റാംപ്് പണി, തെന്നംപാളയത്തെ പ്രധാന കാര്യേജ് വേ പ്രവൃത്തി തുടങ്ങിയ പദ്ധതികളുടെ വിവിധവശങ്ങൾ പരിശോധിച്ചു.