ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ് അ​ബു​ദാ​ബി​യി​ലേ​ക്കു സ​ർ​വീ​സ് തുടങ്ങി
Sunday, August 11, 2024 5:38 AM IST
കോയ​മ്പ​ത്തൂ​ർ: ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ് അ​ബു​ദാ​ബി​യി​ലേ​ക്ക് ആ​ദ്യ അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​ന വി​മാ​നം ഇ​ന്ന​ലെ രാ​വി​ലെ 7.40 ന് 168 ​യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ടു. ആ​ഴ്ച​യി​ൽ മൂ​ന്ന് ദി​വ​സം സ​ർ​വീ​സ് ന​ട​ത്തു​ന്ന പു​തി​യ റൂ​ട്ട് കോ​യ​മ്പ​ത്തൂ​രി​ന്‍റെ രാ​ജ്യാ​ന്ത​ര ക​ണ​ക്റ്റി​വി​റ്റി വ​ർ​ധി​പ്പി​ക്കു​ന്നതോടൊപ്പം വ്യാ​പാ​ര​ത്തി​നും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും പു​തി​യ അ​വ​സ​ര​ങ്ങ​ൾ തു​റ​ക്കു​ക​യും ചെ​യ്യു​മെന്നാണ് പ്രതീക്ഷ.


അ​ബു​ദാ​ബി​യി​ൽ നി​ന്ന് കോ​യ​മ്പ​ത്തൂ​രി​ലേ​ക്കു​ള്ള മ​ട​ക്ക വി​മാ​ന​ത്തി​ൽ 163 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് നേ​രി​ട്ട് വി​മാ​ന സ​ർ​വീ​സു​ക​ളു​ള്ള മ​റ്റ് ര​ണ്ട് ന​ഗ​ര​ങ്ങ​ൾ സിം​ഗ​പ്പൂ​രും ഷാ​ർ​ജ​യു​മാ​ണ്.