വണ്ടിത്താവളം: കോളകമ്പനിയുടെ ഭൂമിയിലേക്ക് അമ്പ് എയ്ത് പ്ലാച്ചിമട ആദിവാസി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തില്‍ ലോക ആദിവാസിദിനം ആചരിച്ചു.
ആദിവാസി സംരക്ഷണ പ്രതിജ്ഞയും എടുത്തു. ആദിവാസികളുടെ അതിജീവനം മുട്ടിച്ച കൊക്കക്കോള കമ്പനിയുടെ ഭൂമിയിലേക്ക് ആറ് ആദിവാസി മൂപ്പന്മാര് അമ്പെയ്ത് ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ പ്രവര്ത്തകന് വിളയോടി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ഊരുമൂപ്പന്മാരായ സി. മുരുകന്, എം. തങ്കവേലു, കെ. സുന്ദരന്‍, കെ. ഗുരുസാമി , സി. പെരിയസാമി, സി. മണി, സി. ശാന്തി എന്നിവര്‍ പ്രസംഗിച്ചു.