മണ്ണാർക്കാട്: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്കര ഗവ. ഹയർ സെക്കണൻഡറി സ്കൂളിലേക്ക് അനുവദിച്ച ലാപ്ടോപ്പുകൾ വിതരണം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെംബർ ഗഫൂർ കോൽക്കളത്തിൽ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് മുഹമ്മദ് ഉനൈസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ രമ സുകുമാരൻ, വാർഡ് മെംബർ സന്ധ്യ ഷിബു, സ്കൂൾ പ്രിൻസിപ്പൽ കെ. ബിന്ദു, ഹെഡ്മിസ്ട്രസ് പി. നിർമ്മല, പിടിഎ പ്രസിഡന്റ് സുബൈദ, സ്കൂൾ ചെയർപേഴ്സൻ ടി.എസ്. അനുഷ, സ്റ്റാഫ് സെക്രട്ടറി ദീപു ചന്ദ്രൻ പ്രസംഗിച്ചു.