രണ്ടാംവിള നെൽകൃഷിക്കായി ഞാറ്റടി തയാറാക്കി
1459741
Tuesday, October 8, 2024 7:51 AM IST
നെന്മാറ: അപ്രതീക്ഷിതമായി ലഭിച്ച കിഴക്കൻമഴയും നിലമൊരുക്കലും പൂര്‍ത്തിയായതോടെ കര്‍ഷകര്‍ രണ്ടാംവിള നെല്‍കൃഷിയ്ക്കായി ഞാറ്റടി തയാറാക്കാന്‍ തുടങ്ങി. അയിലൂര്‍ കൃഷിഭവനു കീഴിലുള്ള തിരുവഴിയാട് സ്കൂളിന് സമീപം മാങ്ങോട്ടെ പാടശേഖരത്തിലാണ് കര്‍ഷകര്‍ വിത്തിട്ടത്.
കൊയ്തൊഴിഞ്ഞ പാടശേഖരത്തിൽ കഴിഞ്ഞദിവസങ്ങളിൽ ട്രാക്ടര്‍ ഉപയോഗിച്ച് നിലമൊരുക്കുകയും ചെയ്ത പാടശേഖരങ്ങളിലാണ് ഞാറ്റടി തയാറാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചതോടെയാണ് കര്‍ഷകര്‍ ട്രാക്ടര്‍ ഉപയോഗിച്ച് പൂട്ടിമറിച്ച് ഞാറ്റടിക്കായി നിലമൊരുക്കിയത്. മൂപ്പുകൂടിയ ഇനം നെൽവിത്താണ് കർഷകർ രണ്ടാംവിളയ്ക്കായി ഉപയോഗിക്കുന്നതെന്ന് കർഷകനായ സുരേന്ദ്രൻ പറഞ്ഞു. 160-170 ദിവസത്തെ മൂപ്പുള്ള സിആർ 51 (വെള്ള) ഇനത്തിൽപ്പെട്ട നെല്‍വിത്താണ് ഇത്തവണ കര്‍ഷകര്‍ രണ്ടാംവിള നെല്‍കൃഷിയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.