സിഎംഎൽ മിഷൻ വാരാചരണത്തിന് തുടക്കം
1461239
Tuesday, October 15, 2024 6:05 AM IST
പാലക്കാട്: രൂപതയിലെ ചെറുപുഷ്പ മിഷൻലീഗ് മിഷൻ വാരാചരണം ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ സ്ക്വയറിൽ നടന്ന സമ്മേളനത്തിൽ സിഎംഎൽ രൂപത പ്രസിഡന്റ് ഡേവിസ് കെ. കോശി അധ്യക്ഷത വഹിച്ചു. സിഎംഎൽ രൂപത ഡയറക്ടർ ഫാ. ജിതിൻ വേലിക്കകത്ത് ആമുഖപ്രഭാഷണം നടത്തി.
രൂപത സെക്രട്ടറി ദിവ്യ ദേവസ്യ സ്വാഗതവും വൈസ് പ്രസിഡന്റ് അലീന സജി നന്ദിയും പറഞ്ഞു. പ്രേഷിത തീക്ഷ്ണതയാൽ നിറയുന്ന മിഷനോട് സ്നേഹം വർധിപ്പിക്കാൻ ഉപകരിക്കുന്ന പരിപാടികൾ ഉൾപ്പെടുന്ന മിഷൻ വാരാചരണം പുത്തൻ ഉണർവും മിഷൻലീഗിന്റെ ചൈതന്യം വളർത്താനും സഹായമാകട്ടെയെന്ന് ബിഷപ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. രൂപതയിലെ 47 ശാഖകളിൽ മിഷൻ വാരാചരണത്തിന്റെ പരിപാടികൾക്ക് തുടക്കം കുറിക്കുകയും സിഎംഎൽ ദിനമായി ആചരിക്കുകയും ചെയ്തു.