വി.എസിനെ അനുസ്മരിച്ച് പെന്‍സില്‍വാനിയ ഇന്ത്യന്‍ അമേരിക്ക നഴ്സസ് ഒര്ഗനൈസേഷന് സ്ഥാപക പ്രസിഡന്റ്
Wednesday, July 30, 2025 3:18 PM IST
പെന്‍സില്‍വേനിയ: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് പെന്‍സില്‍വാനിയ ഇന്ത്യന്‍ അമേരിക്ക നഴ്സസ് ഒര്ഗനൈസേഷന് സ്ഥാപക പ്രസിഡന്റ് ബ്രിജിത് വിന്‍സന്റ്.
ശമ്പളം വര്‍ധിപ്പിക്കുക, മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക മുതലായ ആവശ്യങ്ങള്‍ ഉന്നയിച്ച് 115 ദിവസം കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന് ആശുപത്രിയിലെ നഴ്സുമാര്‍ നടത്തിയ സമരം ഒത്തുതീർന്നത് വി.എസിന്റെ ഇടപെടല്‍ മൂലമായിരുന്നുവെന്ന് ബ്രിജിത് പറഞ്ഞു.
അന്ന് മാര്‍ ബസേലിയോസില്‍ കത്തിപ്പടര്‍ന്ന സമരം പ്രതിപക്ഷ നേതാവായിരുന്ന വി.എസിന്റെ ഉറപ്പിലാണ് ഒത്തുതീര്‍ന്നത്. മൂന്ന് നഴ്സുമാര്‍ ആത്മാഹുതി നടത്തുവാന്‍ മുകളിലത്തെ നിലയില്‍ എത്തുകയും അവര്‍ വി.എസിന്റെ ഉറപ്പിന്റെ പിന്‍ബലത്തില്‍ ശ്രമം ഉപേക്ഷിച്ച് താഴെ ഇറങ്ങുകയും ഉണ്ടായി.
ആലുവയില്‍ ആരോഗ്യ മന്ത്രിയുടെയും തൊഴില്‍ മന്ത്രിയുടെയും വി.എസിന്റെയും നേതൃത്വത്തില്‍ മാനേജ്മെന്റ് നടത്തിയ ചര്‍ച്ച വിജയം കണ്ടു. ഈ സമരത്തിലും പിയാനോ സ്വീകരിച്ച നിലപാടുകള്‍ സ്മരണീയമാണെന്നും ബ്രിജിത് കൂട്ടിച്ചേർത്തു.
പെന്‍സില്‍വേനിയ ഇന്ത്യന്‍ അമേരിക്ക നഴ്സസ് ഒര്ഗനൈസേഷന് സ്ഥാപിതമായത് 1975ലാണ്. അമേരിക്കയിലും ഇന്ത്യയിലും നഴ്സുമാരുടെ ന്യായമായ എല്ലാ ആവശ്യങ്ങളിലും പിയാനോ കൃത്യമായി ഇടപ്പെട്ടു വരുന്നു.