കാൻ ക്രൂസ് 2025 സംഘടിപ്പിച്ച് കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ
Saturday, August 2, 2025 2:15 AM IST
നാഷ്വിൽ ∙ കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (KAN) വിജയകരമായി സംഘടിപ്പിച്ച KAN Cruise 2025 ജൂലൈ 18 മുതൽ 21 വരെ നാല് ദിവസങ്ങളിലായി റോയൽ കരീബിയൻ ഫ്രീഡം ഓഫ് ദ സീസ് ക്രൂസിൽ നടന്നു.
ജൂലൈ 18 ന് വൈകിട്ട് ഫ്ലോറിഡയിലെ മയാമിയിൽ നിന്നും ആരംഭിച്ച യാത്ര രണ്ടാം ദിനം പെർഫക്ട് ഡേ അറ്റ് കോക്ക കേ (Perfect Day at Coca Cay) ദ്വീപും മൂന്നാം ദിനം നസ്സാവു ബഹാമസും സന്ദർശിച്ച ശേഷം നാലാം നാൾ മയാമിയിൽ തിരിച്ചെത്തി.
എഴുപതോളം അംഗങ്ങൾ പങ്കെടുത്ത ഈ സമുദ്രയാത്ര വിനോദ സഞ്ചാരത്തിന് ഉപരിയായി കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം അവരുടെ സാംസ്കാരിക ഐക്യത്തിന്റെ ഒരു പ്രത്യേകത കൂടി വിളിച്ചറിയിക്കുന്നതായിരുന്നു.
വിവിധ തലമുറകളെ ഒരേ വേദിയിൽ കൂട്ടിച്ചേർക്കുന്ന ഇത്തരം യാത്രകൾ കമ്യൂണിറ്റി ബന്ധങ്ങൾ വളർത്താനും വഴിയൊരുക്കും. ഗഅച ഇൃൗശലെ 2025 പങ്കെടുത്തവരുടെ മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ സമ്മാനിച്ച ഒരു യാത്രയായിയിരുന്നു.