അജയകുമാറിന്റെ ദേഹവിയോഗത്തിൽ ലാന ഭരണസമിതി അനുശോചിച്ചു
Thursday, July 31, 2025 12:16 PM IST
ഡാളസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ(ലാന) ആജീവനാന്ത അംഗവും ഡാളസിലെ സാമൂഹ്യ - സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന അജയകുമാറിന്റെ നിര്യാണത്തിൽ ലാന ഭരണസമിതി അഗാധ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.
കേരള ലിറ്റററി സൊസൈറ്റി (കെഎൽഎസ്, ഡാളസ്, ടെക്സസ്) പ്രവർത്തകനായിരുന്നു. നിരവധി മറ്റിതര സംഘടനകളുടെ നേതൃത്വപദവി അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.
ലാനയുടെ പ്രവർത്തനങ്ങളിലും പരിപാടികളിലും സജീവമായി പങ്കെടുക്കുകയും പ്രത്യേകിച്ച് 2019 ഡാളസിൽ നടന്ന ലാന കൺവൻഷൻ ക്രമീകരണങ്ങളിൽ സഹായസഹകരണങ്ങൾ നൽകിയതും ഈ സമയം നന്ദിയോടെ സ്മരിക്കുന്നു.
ചെറുപ്പത്തിൽ തന്നെ കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തുനിറഞ്ഞു ശോഭിച്ച വ്യക്തിയായിരുന്നു. കേരളത്തിൽ തലവടി പഞ്ചായത്തു ജനപ്രതിനിധിയായിരുന്നു. പീന്നിട് ഗൾഫിൽ ഉദ്യോഗാർഥം പോകേണ്ടി വന്നു. തുടന്ന് 2002ൽ അമേരിക്കയിലേക്ക് കുടിയേറുകയും ചെയ്തു.