വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് ഡാളസിൽ
മാർട്ടിൻ വിലങ്ങോലിൽ
Saturday, August 2, 2025 11:09 AM IST
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് 2026ൽ ഡാളസിൽ ഓഗസ്റ്റിൽ നടക്കുമെന്ന് അമേരിക്ക റീജിയൺ പ്രസിഡന്റ് ജോൺസൺ തലച്ചെല്ലൂർ അറിയിച്ചു. ലോകമെമ്പാടുമുള്ള മലയാളികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും നിരവധി സന്നദ്ധസേവനങ്ങളും സംഘടന ചെയ്തുവരുന്നു.
മുപ്പതാം വർഷത്തിന്റെ നിറവിൽ എത്തിയ വേൾഡ് മലയാളി കൗൺസിൽ ഈ അവസരത്തിൽ എല്ലാവിധ ആശംസകളും സമർപ്പിക്കുന്നതുമായി ഡാളസിൽ സംഘടിപ്പിച്ച പ്രസ് കോൺഫറൻസിൽ അദ്ദേഹം അറിയിച്ചു.
ആതുരസേനത്തിനു മുൻതൂക്കം നൽകി വരുന്നു. 25 യുവതീയുവാക്കന്മാരുടെ വിവാഹം ഫിലാഡൽഫിയ പ്രോവിൻസിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിനു പത്താനാപുരത്തുവച്ചു നടക്കും. പുനലൂർ ജില്ലാ ആശുപത്രിക്കുവേണ്ടി 25 ടിവി മോണിറ്റേർസ് നൽകി.
വയനാട് ദുരന്തത്തിൽപെട്ടവർക്ക് 25 വീട് സ്പോൺസർ ചെയ്തു നൽകി. 100 കുട്ടികൾക്കുള്ള പഠന സ്കോളർഷിപ്പ് എന്നിവയും സംഘടന നൽകി. കൂടാതെ അമേരിക്ക റീജിയൺ 14 വീടുകൾ നാട്ടിൽ നിർമിച്ച് നൽകി, തുടങ്ങി നിരവധി കാരുണ്യപ്രവർത്തികൾ നടപ്പിലാക്കി വരുന്നതായി പ്രത്യേക പത്രക്കുറുപ്പിൽ അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റിന്റെ പിവിഎസ്എ (Presidential Voluntary Service Award) എന്ന പുരസ്കാരം നൽകാൻ അംഗീകൃതമായ ഏക മലയാളി സംഘടനയാണ് തങ്ങളുടേതെന്നും ഭാരവാഹികൾ പ്രസ്താവിച്ചു.
വി ഗോപാലപിള്ള (ചെയർമാൻ), ജോൺ മത്തായി (പ്രസിഡന്റ്), ക്രിസ്റ്റഫർ വർഗീസ് (ജനറൽ സെക്രട്ടറി), ശശികുമാർ നായർ (ട്രഷർ) അടങ്ങുന്ന ഭരണ സമിതിയാണ് ഡബ്ല്യുഎംസിയെ നയിക്കുന്നത്.