ഹൂ​സ്റ്റ​ണ്‍: ഐ​പി​സി മി​ഡ് വെ​സ്റ്റ് റീ​ജി​യ​ൻ ക​ൺ​വ​ൻ​ഷ​ൻ 2025 ​ഓഗ​സ്റ്റ് 29 മു​ത​ൽ 31 വ​രെ ഹൂ​സ്റ്റ​ൻ
ഐ​പി​സി ഹെ​ബ്രോ​ൻ സ​ഭ​യി​ൽ ന​ട​ക്കും. പാ​സ്റ്റ​ർ സേ​വി​യ​ർ ജെ​യിം​സ് (ഷിക്കാ​ഗോ), പാ​സ്റ്റ​ർ ഷി​ജു വ​ർ​ഗീ​സ് (കേ​ര​ള) എ​ന്നി​വ​ർ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ലും പാ​സ്റ്റ​ർ ബ്ലി​സ്‌​സ് വ​ർ​ഗീ​സ് (ന്യു​യോ​ർ​ക്ക്) ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ലും സി​സ്റ്റ​ർ കൊ​ച്ചു​മോ​ൾ ജ​യിം​സ് സ​ഹോ​ദ​രി​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ലും പ്ര​സം​ഗി​ക്കും.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6.30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ സ​ഹോ​ദ​രി​മാ​രു​ടെ സ​മ്മേ​ള​ന​വും ര​ണ്ടു മു​ത​ൽ ഉ​ണ​ർ​വ് യോ​ഗ​വും ന​ട​ക്കും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​ട്ട് 6.30 നാ​ണ് പൊ​തു​യോ​ഗം. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9:00ന് ​ന​ട​ക്കു​ന്ന ആ​രാ​ധ​ന​യോ​ടെ ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ക്കും. റീ​ജണി​ലെ മ​റ്റു ദൈ​വ​ദാ​സ​ൻ​മാ​രും വി​വി​ധ മീ​റ്റിംഗുക​ളി​ൽ പ്ര​സം​ഗി​ക്കു​ന്നു. റീ​ജൺ കൊ​യ​ർ ഗാ​ന ശു​ശ്രൂ​ഷ​യ്ക്കു നേ​തൃ​ത്വം ന​ൽ​കും.

ഐ​പി​സി​യു​ടെ വ​ട​ക്കേ അ​മേ​രി​ക്ക​യി​ലു​ള്ള ഏ​റ്റ​വും വ​ലി​യ റീ​ജണുക​ളി​ല്‍ ഒ​ന്നാ​ണ് മി​ഡ്വെ​സ്റ്റ് റീ​ജി​യ​ന്‍. ഏ​താ​ണ്ട് 25 സ​ഭ​ക​ളു​ള്ള ഈ ​റീ​ജി​യ​ന്‍ ഡാ​ള​സ്, ഒ​ക്ല​ഹോ​മ, ഹൂ​സ്റ്റ​ണ്‍, സാ​ന്‍​അ​ന്റോ​ണി​യോ, ഓ​സ്റ്റി​ന്‍ എ​ന്നീ പ​ട്ട​ണ​ങ്ങ​ളി​ലു​ള്ള ഐ​പി​സി സ​ഭ​ക​ളു​ടെ ഐ​ക്യ​കൂ​ട്ടാ​യ്മ​യാ​ണ്. ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍, സെ​മി​നാ​റു​ക​ൾ, ജീ​വ​കാ​രു​ണ്യ, പ്രേ​ക്ഷി​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ ന​ട​ത്തി​വ​രു​ന്നു.


ക​ൺ​വ​ൻ​ഷ​ൻ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് റ​വ.​ഷി​ബു തോ​മ​സ് (പ്ര​സി​ഡ​ന്‍റ് ), റ​വ.​ജ​യിം​സ് എ​ബ്ര​ഹാം (വൈ​സ് പ്ര​സി​ഡ​ന്‍റ്), റ​വ.​കെ. വി. ​തോ​മ​സ് (സെ​ക്ര​ട്ട​റി), ഫി​ന്നി സാം (​ജോ​യി​ന്റ് സെ​ക്ര​ട്ട​റി), ജോ​ഷി​ൻ ഡാ​നി​യേ​ൽ (ട്ര​ഷ​റ​ർ), ബാ​ബു കൊ​ടു​ന്ത​റ (ജ​ന​റ​ൽ കൗ​ൺ​സി​ൽ മെ​മ്പ​ർ), ഫി​ന്നി രാ​ജു ഹൂ​സ്റ്റ​ൺ (മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ), സാ​ക്ക് ചെ​റി​യാ​ൻ (മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ), കെ. ​വി. എ​ബ്ര​ഹാം (ചാ​രി​റ്റി കോ​ർ​ഡി​നേ​റ്റ​ർ)​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് (972) 900 8578 (പ്ര​സി​ഡ​ന്റ്); (214) 7715683 (സെ​ക്ര​ട്ട​റി) എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.