സഖറിയാസ് മാർ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ സഹോദരൻ ജോർജ് ജി. പൂത്തിക്കോട് അന്തരിച്ചു
പി.പി. ചെറിയാൻ
Friday, August 1, 2025 2:59 PM IST
തിരുവല്ല: അമേരിക്ക നോർത്ത് ഈസ്റ്റ് ഭദ്രാസനാധിപൻ സഖറിയാസ് മാർ നിക്കോളോവോസിന്റെ സഹോദരൻ ജോർജ് ജി. പൂത്തിക്കോട് (കൊച്ചുമോൻ - 58) അന്തരിച്ചു.
മാതാപിതാക്കൾ: പരേതരായ പി.ജി. ജോർജ്, സൂസി ജോർജ് (പൂത്തിക്കോട് പുത്തൻപുരയിൽ). ഭാര്യ: നിഷ. മക്കൾ: സൂസി, ജോസഫ്, കുര്യൻ.
ഞായറാഴ്ച ഉച്ചയ്ക്ക് 2.30നും 4.30നും ഇടയിൽ തേവരയിലെ ചക്കാലാസ് ഹാബിറ്റാറ്റിലെ ക്ലബ് ഹൗസിൽ പൊതുദർശനം ഉണ്ടായിരിക്കും.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് മേപ്രാലിലെ പൂത്തിക്കോട്ടെ പുത്തൻപുരയിൽ കുടുംബ വസതിയിൽ സംസ്കാര ശുശ്രൂഷ ആരംഭിക്കും.
തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മേപ്രാലിലുള്ള സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കാരം നടക്കും.