ഓർത്തഡോക്സ് ബൈബിൾ കൺവൻഷൻ ഹൂസ്റ്റൺ സെന്റ് മേരീസ് ദേവാലയത്തിൽ
Wednesday, July 30, 2025 4:19 PM IST
ഹൂസ്റ്റൺ: പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ച് ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഓഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ബൈബിൾ കൺവൻഷനും വിശ്വാസ സംഗമവും സംഘടിപ്പിക്കുന്നു.
പ്രശസ്ത ദൈവശാസ്ത്രജ്ഞനും കൺവൻഷൻ പ്രാസംഗികനുമായ ഫാ.ഡോ. വർഗീസ് വർഗീസ് കൺവൻഷൻ യോഗങ്ങളിൽ മുഖ്യ പ്രാസംഗികനായിരിക്കും.
ഓഗസ്റ്റ് 1: വൈകുന്നേരം 6.30 - സന്ധ്യാപ്രാർഥന, തുടർന്ന് ബൈബിൾ കൺവെൻഷൻ.
ഓഗസ്റ്റ് 2: വൈകുന്നേരം 6.00 - സന്ധ്യാപ്രാർഥന, തുടർന്ന് കൺവെൻഷൻ.
ഓഗസ്റ്റ് 3: വൈകുന്നേരം 6.00 - സന്ധ്യാപ്രാർഥന, തുടർന്ന് ഓർത്തോഡോക്സ് വിശ്വാസ സംഗമം.
ഹൂസ്റ്റണിലുള്ള എല്ലാ ക്രൈസ്തവ വിശ്വാസികളെയും കൺവൻഷനിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജോൺസൺ പുഞ്ചക്കോണം (വികാരി) - 346 332 9998, ട്രസ്റ്റി ജോസഫ് ചെറിയാൻ - 832 466 2810, സെക്രട്ടറി ഷെറിൻ എബ്രഹാം - 832 301 1079.
സ്ഥലം: സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയം , ഹൂസ്റ്റൺ. 9915 Belknap RdSugar Land, TX 77498. വെബ്സൈറ്റ്:www.houstonstmarys.com.