ഫോമയുടെ ’സഖി ഫ്രണ്ട്സ് ഫോറെവർ’ ത്രിദിന വനിതാ മെഗാ സംഗമം സെപ്റ്റംബർ 26 മുതൽ
സജു വർഗീസ്
Friday, September 19, 2025 6:34 AM IST
പെൻസിൽവേനിയ: ഫോമയുടെ പ്രവർത്തന ചരിത്രത്തിൽ ആദ്യമായി ഫോമ നാഷണൽ വുമൻസ് ഫോറം അണിയിച്ചൊരുക്കുന്ന ത്രിദിന വനിതാ മെഗാ സംഗമം, ’സഖി ഫ്രണ്ട്സ് ഫോറെവർ’ എന്ന പേരിൽ വിമൻസ് സമ്മിറ്റ് സെപ്റ്റംബർ 26, 27, 28 തീയതികളിൽ പെൻസിൽവേനിയയിലെ പോക്കനോസിലെ, വുഡ്ലാന്റ്സ് റിസോർട്ടിൽവച്ചു നടത്തപ്പെടുന്നു.
സ്ത്രീകളുടെ ഉന്നമനത്തിനും മാനസിക ഉല്ലാസത്തിനുമായി ഫോമാ നാഷണൽ വിമൻസ് ഫോറം സംഘാടകർ ഒട്ടേറെ പരിപാടികൾ ഈ ദിവസങ്ങളിലായി ആസൂത്രണം ചെയ്തിട്ടുണ്ട്.
നാഷനൽ വിമൻസ് ഫോറം ചെയർ പേഴ്സൺ സ്മിത നോബിൾ, ട്രഷറർ ജൂലി ബിനോയ്, ഫോമാ ജോയിന്റ്റ് ട്രഷറർ അനുപമ കൃഷ്ണൻ, സെക്രട്ടറി ആശ തോമസ്, ഫോമാ നാഷനൽ വിമൻസ് ഫോറം അംഗങ്ങളായ ആശ മാത്യു, ഗ്രേസി ജെയിംസ്, വിഷിൻ ജോ, സ്വപ്ന സജി, മഞ്ജു പിള്ള എന്നിവർ ഈ മെഗാ സംഗമത്തിന്റെ വിജയത്തിനുവേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും നിരീക്ഷിച്ചുവരുന്നു.
ഈ മെഗാ ഇവന്റിന് പിന്തുണയേകി ഫോമായുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയും, റീജണൽ കമ്മിറ്റികളും ഇവരോടൊപ്പം പ്രവർത്തിക്കുന്നു. സെപ്റ്റംബർ 26ന് 3 മണിക്ക് ചെക്ക് ഇൻ ആരംഭിക്കും. അതിനുശേഷം വിമൻസ് ഫോറം സജ്ജീകരിക്കുന്ന അന്തി തട്ടുകടയിൽ, കേരള സ്റ്റൈൽ ചായയും, സ്നാക്സും ലഭ്യമാക്കും. വൈകിട്ട് 6 മണിക്ക് ഉദ്ഘാടനസമ്മേളനവും വിനോദപരിപാടികളും നടക്കും.
7:30ന് ആരംഭിക്കുന്ന ഡിന്നറിനു ശേഷം 9 മണിക്ക് MASQUERADE PARTY എന്ന ബോളിവുഡ് ഡാൻസ് അരങ്ങേറും. സെപ്റ്റംബർ 27ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പ്രഭാത ഭക്ഷണത്തോടുകൂടി വൈകിട്ട് നാലുമണിവരെ നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കമാകും. ഇതിൽ, മേക്കപ്പും സ്വയം പരിചരണ നുറുങ്ങുകളും ഉൾക്കൊള്ളിച്ചുകൊണ്ട്, ഫാഷൻ മേക്കപ്പ് രംഗത്തെ പ്രമുഖർ എടുക്കുന്ന ക്ലാസ്സുകൾ, ചർമ്മസംബന്ധമായ വിഷയങ്ങളും അത് പരിഹരിക്കുന്നതിനുതകുന്ന പ്രതിവിധികളും മനസിലാക്കിത്തരുന്ന പ്രയോജനപ്രദമായ ക്ലാസുകൾ, ചീഫ് ഗസ്റ്റുമായി സംവേദിക്കുവാനുള്ള അവസരങ്ങൾ, ഗ്രൂമിങ് സെക്ഷൻ, ബിസിനസ് രംഗത്തെ പ്രമുഖരുടെ ക്ലാസുകളും ഗെയിമുകളും ഉൾപ്പെടുന്നു.
വൈകിട്ട് 6 മണിക്ക് ബാങ്ക്വറ്റ് ഡിന്നർ ആരംഭിക്കും. ഒപ്പം 9 മണിയോടുകൂടി നൃത്തച്ചുവടുകളും, സംഗീതവും മറ്റ് വിനോദ പരിപാടികളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ’ബോൺ ഫയർ നൈറ്റ്’ അരങ്ങേറും. സെപ്റ്റംബർ 28 ന് ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത ഭക്ഷണം, 11 മണിക്ക് ചെക്ക് ഔട്ടോടു കൂടി പരിപാടികൾക്ക് തിരശീല വീഴും.
മൂന്നു ദിവസത്തെ താമസവും ഭക്ഷണവും എല്ലാ പരിപാടികളും അടങ്ങുന്ന ഈ സമ്മിറ്റിനുള്ള ഫീസ് 300 ഡോളർ മുതൽ 500 ഡോളർ വരെയാണ്. സമൂഹത്തിലെ പ്രമുഖ സ്ഥാനങ്ങൾ അലങ്കരിക്കുന്ന സ്ത്രീ രത്നങ്ങൾ പങ്കെടുക്കുന്ന ഈ പരിപാടി ഫോമായുടെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരിക്കും എന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു.
സെപ്റ്റംബർ 15ന് മുൻപായി റജിസ്ട്രേഷൻ പൂർത്തിയാക്കണം.ഫിലഡൽഫിയ എയർപോർട്ടിൽനിന്നും സമ്മേളന സ്ഥലത്തേക്ക് യാത്രാസൗകര്യം ആവശ്യമുള്ളവർ ബന്ധപ്പെടുക: സജു വർഗീസ്:2156944576, ലിബിൻ പുന്നശ്ശേരിൽ:2155019411,റോയ് വർഗീസ്:2152662411,ജോൺസൻ മാത്യു:2157409486