വാ​ഷിം​ഗ്ട​ൺ: ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്റ​ർ 171ാമ​ത് ഗു​രു​ദേ​വ ജ​യ​ന്തി​യും ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. മേ​രി​ലാ​ൻ​ഡി​ൽ സി​ൽ​വ​ർ സ്പ്രിം​ഗ് ഒ​ഡെ​സ ഷാ​ന​ൻ മി​ഡി​ൽ സ്കൂ​ളി​ൽ ഓ​ണ​സ​ദ്യ​യോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ജ​യ​ന്തി​ഘോ​ഷ​യാ​ത്ര​യോ​ടെ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. ചെ​റി​യ കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, തി​രു​വാ​തി​ര, ഫാ​ഷ​ൻ ഷോ ​എ​ന്നി​വ അ​ഘോ​ഷ​ത്തി​ന്റെ പ്ര​ത്യേ​ക​ത ആ​യി​രു​ന്നു. ച​ട​ങ്ങി​ൽ സ​ന്ദീ​പ് പ​ണി​ക്ക​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഗു​രു​ജ​യ​ന്തി ദി​ന​ത്തി​ൽ സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​കാ​ശ​നം ചെ​യ്ത “വ​ന്ദ​നം മ​ഹാ​ഗു​രോ” എ​ന്ന ഗു​രു​ദേ​വ കീ​ർ​ത്ത​നം ര​ചി​ച്ച പ്ര​സാ​ദ് നാ​യ​രെ ച​ട​ങ്ങി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു. ഈ ​വ​ർ​ഷം വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് ബി​രു​ദം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.പ്ര​സി​ഡ​ന്റ് പ്രേം​ജി​ത്ത് ശി​വ​പ്ര​സാ​ദ് സ്വാ​ഗ​ത​പ്ര​സം​ഗ​വും, സെ​ക്ര​ട്ട​റി നീ​തു ഫ​ൽ​ഗു​ന​ൻ ന​ന്ദി പ്ര​കാ​ശ​ന​വും ന​ട​ത്തി. അ​നു​പ​മ പ്രേം​ജി​ത്ത്, നി​ഷ അ​ഭി​ലാ​ഷ്, ന​ൻ​മ ജ​യ​ൻ എ​ന്നി​വ​ർ പ്രോ​ഗ്രാം എം​സി​ക​ൾ ആ​യി​രു​ന്നു.