ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് മാധ്യമ വിചാരണ സംവാദം സംഘടിപ്പിച്ചു
സാം മാത്യു
Friday, September 19, 2025 7:47 AM IST
ഗാർലാൻഡ് (ഡാളസ്) : ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ മാധ്യമ വിചാരണ സംവാദം സംഘടിപ്പിച്ചു. ഗാർലൻഡിലുള്ള കേരള അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച സംവാദത്തിൽ മാധ്യമ മേഖലകളിൽ പ്രവർത്തിക്കുന്ന ഒട്ടേറെ പേർ സജീവമായി പങ്കെടുത്തു.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രമുഖ മാധ്യമ പ്രവർത്തകനും സാഹിത്യകാരനും സാമൂഹിക പ്രവർത്തകനുമായ ജോസഫ് നമ്പിമഠം മുഖ്യാതിഥിയായി പങ്കെടുത്തു. തത്വമസി അവാർഡ് ജേതാവായ അദ്ദേഹത്തെ പ്രസ് ക്ലബിന്റെ പേരിൽ പ്രശസ്തിപത്രം നൽകി ആദരിച്ചു.
മാധ്യമ വിചാരണ സംവാദത്തിന് സാം മാത്യു നേതൃത്വം വഹിച്ചു. മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ കണ്ണാണ്. മാധ്യമസാംസ്കാരികസംഘടനാ പ്രവർത്തകരായ ടി.സി. ചാക്കോ, പി.പി. ചെറിയാൻ, ബിജിലി ജോർജ്, സിജു വി. ജോർജ്, അനശ്വർ മാമ്പള്ളിൽ, രാജു തരകൻ, തോമസ് ചിറമേൽ, പാസ്റ്റർ ജോൺസൺ സഖറിയാ, വെസ്ളി മാത്യു, പ്രദീപ് നാഗനൂലിൽ, ഷിജു ഏബ്രഹാം, അലക്സ് അലക്സാണ്ടർ, മാത്യു ഒഴുകയിൽ, പി.സി. മാത്യു, സി.പി. പൗലോസ്, ബെന്നി ജോൺ, പ്രസാദ് തീയാടിക്കൽ എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ബിജിലി ജോർജ് നന്ദി പറഞ്ഞു.