വിദ്യാർഥികളെ പീഡിപ്പിച്ച എലിമെന്ററി സ്കൂൾ അധ്യാപകൻ അറസ്റ്റിൽ
പി.പി. ചെറിയാൻ
Friday, September 19, 2025 6:46 AM IST
ഹൂസ്റ്റൺ : വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് എലിമെന്ററി സ്കൂൾ അധ്യാപകനായ റെനെ ജീസസ് ടവേരഅരങ്കോയെ (70) അറസ്റ്റ് ചെയ്തതായി മോണ്ട്ഗോമറി കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു. കഴിഞ്ഞ 14 വർഷമായി വിവിധ സ്കൂളുകളിൽ ഇയാൾ ജോലി ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
സ്പ്ലെൻഡോറ ഐഎസ്ഡിയിലെ പീച്ച് ക്രീക്ക് എലിമെന്ററി സ്കൂളിൽ കഴിഞ്ഞ രണ്ടു വർഷമായി ടവേരഅരങ്കോ അധ്യാപകനായിരുന്നു. ഇവിടുത്തെ നിരവധി വിദ്യാർഥികളാണ് ഇയാൾക്കെതിരെ ലൈംഗിക പീഡന പരാതിയുമായി രംഗത്തെത്തിയത്.
നവസോട്ട ഐഎസ്ഡിയിലും ക്ലീവ്ലാൻഡ് ഐഎസ്ഡിയിലും ഇയാൾ മുൻപ് ജോലി ചെയ്തിരുന്നതായും ഡെപ്യൂട്ടികൾ വ്യക്തമാക്കി. നിലവിൽ 250,000 ഡോളർ ബോണ്ടിൽ ടവേരഅരങ്കോ ജയിലിൽ കഴിയുകയാണ്.