ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് അ​തി​രൂ​പ​ത ഒ​രു​ക്കു​ന്ന സാ​ന്തോം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ന​വം​ബ​ർ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ന്യൂ​ഡ​ൽ​ഹി​യി​ലെ ത​ൽ​ക്ക​ത്തോ​റ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ന​വം​ബ​ർ ര​ണ്ടി​ന് ന​ട​ക്കു​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ൽ ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യെ അ​തി​രൂ​പ​ത​യാ​യി പ്ര​ഖ്യാ​പി​ക്കും. ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ട്രോ​പ്പോ​ളി​റ്റ​ൻ ആ​ർ​ച്ച്ബി​ഷ​പ്പാ​യി സ്ഥാ​നാ​രോ​ഹ​ണം ചെ​യ്യും.


സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ച​ട​ങ്ങു​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ക​ൺ​വ​ൻ​ഷ​ന്‍റെ ആ​ദ്യ ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ 8.30 വ​രെ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി മ്യൂ​സി​ക്ക​ൽ യൂ​ത്ത് ഇ​വ​ന്‍റ് "Kiran 2K25' ന​ട​ക്കും.

ഷം​സാ​ബാ​ദ് അ​തി​രൂ​പ​ത​യു​ടെ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ പ്രി​ൻ​സ് ആ​ന്‍റ​ണി പാ​ണേ​ങ്ങാ​ട​ൻ, റ​വ.​ഫാ. സാ​ജു ഇ​ല​ഞ്ഞി​യി​ൽ എം​എ​സ്ടി എ​ന്നി​വ​ർ ക​ൺ​വ​ൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കും.