National
കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളജ് വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ടു ഭീഷണി മുഴക്കിയ "ഇൻസ്റ്റന്റ് ഫണ്ട്സ്" എന്ന ലോൺ ആപ്പ് നടത്തിപ്പുകാരായ പ്രധാന പ്രതികളെ നോയിഡയിൽനിന്ന് അതിസാഹസികമായി കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് പിടികൂടിയപ്പോൾ കണ്ടെത്തിയത് അമ്പരപ്പിക്കുന്ന സംവിധാനങ്ങൾ. ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി(32), ഉത്തർപ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവൽ(28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ്(54) എന്നിവരാണ് പിടിയിലായത്.
നിരന്തരം ശല്യം
വിദ്യാർഥിയുടെ അധ്യാപിക നൽകിയ പരാതിയിലാണ് നടപടി ഉണ്ടായത്. വിദ്യാർഥി ലോൺ ആപ്പ് വഴി കടമെടുക്കുകയും തിരിച്ചടക്കാത്തതിനെത്തുടർന്ന് റഫറൻസ് എന്ന രീതിയിൽ നൽകിയിരുന്ന ടീച്ചറുടെ ഫോൺ നമ്പറിലേക്കു നിരന്തരം കോളുകളും മെസ്സേജുകളും വരികയുമായിരുന്നു. പണം അടച്ചില്ലെങ്കിൽ നിരന്തരം ശല്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ ഇവർ ഒരു മണിക്കൂറിൽത്തന്നെ നിരവധി കോളുകൾ അധ്യാപികയ്ക്കു ചെയ്തിരുന്നു.
ഓരോ നമ്പർ ബ്ലോക്ക് ചെയ്താലും മറ്റു നമ്പറുകളിൽനിന്നു ശല്യം തുടർന്നു. പ്രതികൾ കോൺടാക്ട് ചെയ്ത നമ്പറുകൾ എല്ലാം സ്വിച്ച് ഓഫ് ആയെങ്കിലും സജീവമായ ഒരു നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികൾ നോയിഡയിലുണ്ടെന്നു മനസിലാക്കി പോലീസ് അങ്ങോട്ട് തിരിക്കുകയായിരുന്നു.
സിം ബോക്സുകൾ
വലിയ നഗരമായതിനാൽ പ്രതികളെ കണ്ടെത്തുന്നതു പ്രയാസകരമായെങ്കിലും കേരള പോലീസിന്റെ മികച്ച അന്വേഷണത്തിൽ പ്രതികൾ നിയന്ത്രിച്ചിരുന്ന സ്ഥാപനം കണ്ടെത്തി. ഒരു ഐടി പാർക്കിന് സമാനമായാണ് അവിടെ 40 ഓളം ജീവനക്കാർ ജോലി ചെയ്തിരുന്നത്. ലോൺ ആപ്പുകൾ പ്രമോട്ട് ചെയ്യുന്നതും പണം നൽകുന്നതും തിരിച്ചടവിനായി വേണ്ട കാര്യങ്ങൾ ചെയ്യുന്നതും ഇവിടെ നിന്നായിരുന്നു.
നോയിഡ പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പ്രതികൾ ആളുകളെ വിളിക്കാൻ ഫോണിനു പകരം സിം ബോക്സുകളാണ് ഉപയോഗിച്ചിരുന്നതെന്നു കണ്ടെത്തി. ഒരേസമയം 30 സിം കാർഡുകൾ വരെ ഉപയോഗിക്കാൻ സാധിക്കുന്നവയായിരുന്നു ഇവ. സ്ഥാപനം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാന പ്രതികളെ പിടികൂടിയ പോലീസ് സിം ബോക്സുകളും സിം കാർഡുകളും കസ്റ്റഡിയിലെടുത്തു. ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി. ഐപിഎസിന്റെ നിർദേശപ്രകാരം കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്ഐ എസ്.വി. മിഥുനിന്റെ നേതൃത്വത്തിൽ സിപിഒമാരായ കെ.സുനിൽ, പി.കെ. ദിജിൻ രാജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Kerala
തൃശൂർ: വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ഇളയ സഹോദരന്റെ ഇരുകാലുകളും തല്ലിയൊടിച്ച് ജേഷ്ഠ സഹോദരൻ. കുന്നംകുളം തെക്കേപുറം പനക്കൽപറമ്പിൽ വീട്ടിൽ ബിനേഷിന്റെ (42) കാലാണ് ജേഷ്ഠൻ ബിനു (45) മരമുട്ടികൊണ്ട് തല്ലിയൊടിച്ചത്.
ആക്രമണത്തിൽ മുട്ടിനു താഴെ കാലുകൾ വേർപ്പെട്ട നിലയിൽ ഗുരുതരമായി പരിക്കേറ്റ ബിനേഷി (42) നെയും ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ മർദനമേറ്റ അമ്മ ചന്ദ്ര (63) യെയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മക്ക് അഞ്ച് തുന്നലുകളുണ്ട്.
കുടുംബ വീടിനോട് ചേർന്നുള്ള വീട്ടിലെ വിവാഹത്തിൽ പങ്കെടുക്കാനാണ് ബിനേഷ് വന്നത്. രാത്രി വൈകിയതു കാരണം തിരിച്ചു പോകാൻ കഴിഞ്ഞില്ല. തുടർന്നാണ് തറവാട്ടിൽ കിടന്നുറങ്ങിയത്. അമ്മയും ബിനുവുമാണ് തറവാട് വീട്ടിൽ താമസം. ബിനുവിന്റെ ഭാര്യ പിണങ്ങി മകനുമൊത്ത് ഭാര്യവീട്ടിലാണ് താമസം. വിവാഹിതനായ ബിനീഷ് ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്. ഇളയ സഹോദരൻ തറവാട് വീട്ടിൽ കിടന്നുറങ്ങിയതിനാണ് ജേഷ്ഠ സഹോദരന്റെ ക്രൂര ആക്രമണം. കുന്നംകുളം പോലീസ് കേസെടുത്തു.
Editorial
ഇത്തരമൊരു കൊലപാതകദൃശ്യം സിനിമയിൽ കാണിച്ചാൽ പ്രേക്ഷകർ കണ്ണുപൊത്തും, നിരോധിക്കാൻ സമൂഹം ആവശ്യപ്പെടും, കോടതി വിലക്കും. പക്ഷേ, കരുനാഗപ്പള്ളിയിൽ കാറിൽ പിന്തുടർന്നെത്തിയവർ ശത്രുവിനെ ദേശീയപാതയിലിട്ടു പരസ്യമായി വെട്ടിക്കൊന്ന കാഴ്ച യാഥാർഥ്യമാണ്.
ക്രമസമാധാനവാഴ്ചയുള്ളിടത്തു നടക്കരുതാത്തത്. ഈ മനുഷ്യക്കശാപ്പുകാർ ദേശീയപാത പിളർന്നു വന്നവരല്ല. പരാജയപ്പെട്ട രാഷ്ട്രീയ-സർക്കാർ-വിദ്യാഭ്യാസ-കുടുംബ അപചയങ്ങളാൽ നമ്മുടെ കൺമുന്നിൽ തഴച്ചുവളർന്നതാണ്.
ഇനിയുമവർ കൊല്ലാൻ വന്നുകൊണ്ടിരിക്കും. അറസ്റ്റല്ല, മുളയിലേ നുള്ളലാണ് പ്രതിവിധി. പക്ഷേ, ഗുണ്ടകളെ ആവശ്യമുള്ളവർ സമ്മതിക്കില്ല. പേടിയാകുന്നു; ഗുണ്ടകളെയും വളർത്തുന്നവരെയും. കൊല്ലം കരുനാഗപ്പള്ളിയിലേക്ക് കൊലയാളീസംഘമെത്തിയത് രണ്ടു കാറുകളിലാണ്.
അവർ വധശിക്ഷ വിധിച്ച കൊലക്കേസ് പ്രതി, ജാമ്യത്തിലിറങ്ങിയ അലുവ അതുൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ഒപ്പിട്ടശേഷം കാറിൽ പോകുകയായിരുന്നു. കുറേസമയം പിന്തുടർന്നിട്ടും ലക്ഷ്യം സാധിക്കാനാകാതെവന്നതോട പുതിയകാവിൽവച്ച് അതുലിന്റെ കാറിൽ ഗുണ്ടകൾ തങ്ങളുടെ കാർ ഇടിപ്പിച്ചു.
വെറും രണ്ടു മിനിറ്റ്! കാറിൽനിന്നു വടിവാളുകളുമായി ഇറങ്ങിയവർ, പാതയോരത്തെ കുഴിയിൽ വീണുകിടന്ന കാറിന്റെ അകത്തും പുറത്തുമിട്ട് അതുലിനെ വെട്ടിക്കൊന്നശേഷം ചെറിയൊരു ജോലി തീർത്ത ലാഘവത്തോടെ വന്ന കാറിൽ മടങ്ങി.
ഒരു കാൽനടയാത്രക്കാരൻ, ഇരുചക്ര വാഹനയാത്രക്കാർ, ഒരു ടിപ്പർ ലോറി ഡ്രൈവർ എന്നിവർ സമീപത്തുകൂടി പേടിച്ചുവിറച്ചു കടന്നുപോയി. പോലീസും സർക്കാരും പാലൂട്ടിവളർത്തിയ ഇത്തരം രക്തദാഹികളെ തടയാൻ പ്രാണഭയമുള്ളവരാരും മുതിരില്ല.
കൊലയാളികൾ പോയതോടെയാണ് അടുത്ത പെട്രോൾ പന്പിലെ ജീവനക്കാർ ഓടിയെത്തി പോലീസിനെ വിവരമറിയിച്ചത്. പന്പിലെ സിസിടിവി കാമറയിൽ പതിഞ്ഞ ഭീകരതയാണ് കേരളം ഭാഗികമായി കണ്ടത്. 2025 മാർച്ചിൽ ജിം സന്തോഷ് എന്ന മറ്റൊരു ഗുണ്ടയെ വീട്ടിലേക്കു ബോംബെറിഞ്ഞശേഷം അമ്മയുടെ മുന്നിലിട്ടു വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്നു അലുവ അതുൽ.
ശത്രുവിനോടു കരുണ കാണിക്കാത്തയാളാണെങ്കിലും കൊല്ലരുത്, പറഞ്ഞുതീർക്കാമെന്നു കെഞ്ചി. വടിവാളടങ്ങിയില്ല. അതുലിന്റെ ആക്രമണത്തിൽ പരിക്കേറ്റവരും ബ്ലാക് വിഷ്ണുവിന്റെ സംഘത്തിലുണ്ടായിരുന്നു. ഈ ഗുണ്ടകളെ വകവരുത്തുമെന്നു മറ്റാരെങ്കിലും ഇപ്പോൾ ശപഥം ചെയ്തിട്ടുണ്ടാകും. എവിടേക്കാണ് ഈ പോക്ക്?
കൊല്ലപ്പെട്ടതു മറ്റൊരു ഗുണ്ടയാണോ നിരപരാധിയാണോ എന്നത് ചോദ്യമേയല്ല. കുറ്റവാളികളെപ്പോലും ശിക്ഷിക്കേണ്ടത് ആരാണെന്നതാണ് ചോദ്യം. നിയമസംവിധാനത്തെ നോക്കുകുത്തിയാക്കി മുഖം പോലും മറയ്ക്കാതെ പരസ്യമായി വധശിക്ഷ നടത്താൻ മടിയില്ലാത്തവരെ സൃഷ്ടിച്ച സാഹചര്യങ്ങൾ നിലനിൽക്കുകയാണ്.
പ്രമുഖ പാർട്ടികൾ പ്രാകൃതവത്കരിച്ച രാഷ്ട്രീയമാണ് ഒന്നാം പ്രതി. ക്രൂരമായ നിരവധി രാഷ്ട്രീയ കൊലപാതകങ്ങൾക്കു കേരളം സാക്ഷിയായിട്ടുണ്ട്. വിദ്യാർഥിരാഷ്ട്രീയത്തിന്റെ പേരിൽ കൗമാരത്തിൽതന്നെ എതിരാളികളെ കായികമായി ഒതുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന പാർട്ടികൾക്ക് എങ്ങനെയാണ് ഇത്തരം ഗുണ്ടാസംഘങ്ങളെ ഒതുക്കാൻ സാധിക്കുന്നത്?
വിദ്യാർഥീ സംഘടനാബലമുള്ള രാഷ്ട്രീയ സൈക്കോകൾ ഒരു വിദ്യാർഥിയെ ഹോസ്റ്റൽ അങ്കണത്തിൽ റാഗിംഗിന്റെ പേരിൽ വിചാരണ ചെയ്തു മരണത്തിലേക്കു തള്ളിവിട്ടതും ഓർക്കണം. ഇതിലും ഭയാനകമായ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തിയ പ്രതികളെ പോലീസ് സ്റ്റേഷൻ മുതൽ ജയിലിൽ വരെ പാർട്ടി സംരക്ഷിച്ചതും കേരളം കണ്ടു.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം, വെളിവില്ലാത്ത ഗുണ്ടാസംഘങ്ങളെ കൂടുതൽ അപകടകാരികളാക്കി. കേരളത്തിന്റെ ഏതു മൂലയിലാണ് അവരില്ലാത്തത്? രാഷ്ട്രീയക്കാരെപ്പോലെ ഇത്തരക്കാരെയും പോലീസിനു ഭയമാണ്.
പ്രമുഖ താരങ്ങൾപോലും കൈകാര്യം ചെയ്യുന്ന അറുകൊല സിനിമകളും യുവാക്കളിൽ സ്വാധീനം ചെലുത്തുന്നുണ്ട്. ‘ഗുരു’വിനു നമ്മെ വിമലീകരിക്കാനും ‘നാടോടിക്കാറ്റി’നു ചിരിപ്പിക്കാനും, ‘ഇന്ത്യൻ’നു പ്രതികരണശേഷിയെ തൊട്ടുണർത്താനും ‘സന്ദേശ’ത്തിനു ചിന്തിപ്പിക്കാനുമൊക്കെ ശേഷിയുണ്ടെങ്കിൽ ‘മാർക്കോ’യ്ക്കും ‘ആവേശ’ത്തിനും ‘പണി’ക്കും ‘കളങ്കാവലി’നുമൊക്കെ അപക്വമതികളെ അക്രമോത്സുകരാക്കാനും ശേഷിയുണ്ട്.
തുടക്കം മുതൽ ഒടുക്കം വരെ മദ്യപിക്കുന്ന കൗമാര-യുവ നടീനടന്മാർ തങ്ങളുടെ ആരാധകരെ സ്വാധീനിക്കില്ലെന്നാണോ? ദാരിദ്ര്യവും അവഗണനയും ചിലരെയെങ്കിലും കുറ്റവാളികളാക്കിയിട്ടുണ്ട്. മക്കളുടെമേൽ ഒരു നിയന്ത്രണവുമില്ലാത്ത മാതാപിതാക്കളും സാമൂഹ്യവിരുദ്ധരെ സൃഷ്ടിച്ചു. സ്കൂൾ വിദ്യാർഥികൾ സഹപാഠികളെ സംഘം ചേർന്നു ക്രൂരമായി മർദിക്കുന്നത് പതിവായി. അറിയാത്ത മട്ടിൽ നമുക്കെത്രകാലം വഴിമാറിപ്പോകാനാകും?
പറഞ്ഞുവന്നത്, ഈ ഗുണ്ടകൾ ഭൂമി പിളർന്നു വന്നവരല്ല; പാർട്ടിവളർത്തലിന്റെ ഭാഗമായി രാഷ്ട്രീയക്കാരും വളഞ്ഞവഴിയിൽ പണമുണ്ടാക്കുന്നവരും ശത്രുസംഹാരത്തിനു ദാഹിക്കുന്നവരുമൊക്കെ ചേർന്നു വളർത്തിയതാണ് എന്നാണ്. പലർക്കും ഈ ചാവേറുകളില്ലാതെ പറ്റില്ല. പ്രത്യക്ഷത്തിൽ അറസ്റ്റ് ചെയ്യും; പരോക്ഷമായി വളർത്തിയെടുക്കും.
മാതാപിതാക്കളും അധ്യാപകരും മതനേതാക്കളും ഉൾപ്പെടെയുള്ള സമൂഹം നിഷ്ക്രിയത കൈവെടിയണം. പൊതുവഴിയിൽ, ചന്തയിൽ, ബസിൽ, ഉത്സവപ്പറന്പുകളിൽ, വിദ്യാലയങ്ങളിൽ, ഹോസ്റ്റലുകളിൽ... അവർ എവിടെയും ഏതു നിമിഷവുമെത്താം. പേടിയാകുന്നു! വരുന്നത് ഏതു സർക്കാരായാലും ഈ വൈറസിനു വാക്സിൻ വികസിപ്പിക്കണം.
NRI
ഹൂസ്റ്റൺ: ജീവനക്കാരുടെ ശുചിമുറിയിൽ ഒളികാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ ഡോക്ടർ പിടിയിലായി. ഹൂസ്റ്റണിലെ പ്രമുഖ പോഡിയാട്രിസ്റ്റ് (പാദരോഗ വിദഗ്ധൻ) ഡോ. ഡഗ്ലസ് ഹാൻസണെയാണ് ഹാരിസ് കൗണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.
മെമ്മോറിയൽ സിറ്റി മെഡിക്കൽ പ്ലാസയിലെ ഹാൻസണെ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരുടെ ശുചിമുറിയിലാണ് ഒളികാമറ കണ്ടെത്തിയത്. സിങ്കിന് താഴെ ടോയ്ലറ്റിന് അഭിമുഖമായാണ് കാമറ സ്ഥാപിച്ചിരുന്നത്.
ഒരു ജീവനക്കാരി കാമറ കണ്ടെത്തുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. മൂന്ന് വനിതാ ജീവനക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്.
കാമറയിലെ ദൃശ്യങ്ങൾ പോലീസ് വീണ്ടെടുത്തിട്ടുണ്ട്. എത്ര കാലമായി ഈ കാമറ അവിടെ ഉണ്ടായിരുന്നുവെന്നും ആരുടെയൊക്കെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും പോലീസ് പരിശോധിച്ചുവരികയാണ്.
NRI
ഒഹായോ: അമ്മയോട് പറഞ്ഞ ശേഷം മുറിയിലേക്ക് ഉറങ്ങാൻ പോയ 12 വയസുകാരിയെ വീട്ടിൽ നിന്ന് കാണാതായി. ഒഹായോയിലുള്ള ടോളിഡോയിലാണ് സംഭവം. ശനിയാഴ്ച പുലർച്ചെ ഒന്നോടെയാണ് അർമാനി റെയ്നോൾഡ്സ് എന്ന പെൺകുട്ടിയെ കാണാതായത്.
കഴിഞ്ഞമാസം 15ന് സമൂഹമാധ്യമത്തിലൂടെ പെൺകുട്ടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും ലഭിച്ചിരുന്നതായി കുടുംബം പോലീസിനെ അറിയിച്ചു. ഈ സംഭവുമായി തിരോധാനത്തിന് ബന്ധമുണ്ടാകാമെന്നാണ് കുടുംബം പറയുന്നത്.
ടോളിഡോ പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ ഫോൺ ലൊക്കേഷൻ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല. വിവരം നൽകുന്നവർക്ക് 1,500 ഡോളർ പാരിതോഷികവും കുടുംബം പ്രഖ്യാപിച്ചിട്ടുണ്ട്.
5.4 അടി ഉയരമുള്ള അർമാനി കാണാതാകുമ്പോൾ പച്ച ഷർട്ടും കറുത്ത ലെഗിൻസുമാണ് ധരിച്ചിരുന്നത്.
NRI
നോർത്ത് കരോളിന: ഭർത്താവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. നോർത്ത് കരോളിനന സ്വദേശിനിയായ ഹെതർ ഹിക്സ് ഓമനാണ് റാൻഡോൾഫ് കൗണ്ടി കോടതി ശിക്ഷ വിധിച്ചത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് മൈക്കൽ ജെയിംസ് ഓമനെ 2022-ൽ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
2022 ജൂണിൽ വീട്ടിൽ വച്ചാണ് മൈക്കൽ വെടിയേറ്റ് മരിച്ചത്. ഭർത്താവ് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ഹെതർ ആദ്യം പോലീസിനു നൽകിയ മൊഴി.
എന്നാൽ ശാസ്ത്രീയ പരിശോധനയിൽ മൈക്കലിന്റെ ശരീരത്തിൽ നിന്ന് തോക്കിന്റെ അവശിഷ്ടങ്ങൾ (gunshot residue) കണ്ടെത്താനായില്ല. കൂടാതെ, മൂന്ന് അടിയിൽ കൂടുതൽ അകലെ നിന്നാണ് വെടിയേറ്റതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതോടെ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി.
റാൻഡോൾഫ് കൗണ്ടി കോടതി ഹെതർ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും പരോൾ ഇല്ലാത്ത ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
20 വർഷത്തിലധികം സേവനമനുഷ്ഠിച്ച മൈക്കൽ ജെയിംസ് ഓമൻ പ്രദേശത്തെ അറിയപ്പെടുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു.
Kerala
ചണ്ഡിഗഡ്: ചണ്ഡിഗഡിലെ ഫൈദാൻ നിസാംപുരിൽ ഓട്ടോ ഡ്രൈവർക്കും സുഹൃത്തിനും നേരെ ആൾക്കൂട്ട ആക്രമണം. ഓട്ടോ ഡ്രൈവർ ലളിത്, സുഹൃത്ത് സാരംഗ് എന്നിവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് സച്ചിൻ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഫൈദാനിലെ ഇരുമ്പ് പാലത്തിനടിയിൽ ലളിതും സാരംഗും ഇരിക്കുന്പോഴാണ് ആക്രമണം ഉണ്ടായത്. ഏകദേശം പത്ത് പേർ ചേർന്നാണ് ഇരുവരെയും മർദിച്ചത്.
പ്രതികൾ ആദ്യം അസഭ്യം പറഞ്ഞതായും പിന്നീട് ആയുധങ്ങളും വടികളും ഉപയോഗിച്ച് ആക്രമിച്ചതായുമാണ് പരാതി. തുടർന്ന് പ്രതികൾ ഓടി രക്ഷപ്പെട്ടു. മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തിവരികയാണ്.
National
ന്യൂഡൽഹി: ഡൽഹിയിലെ തിലക് നഗറിലെ പാർക്കിൽ 15 കാരനെ മൂന്നു പേർ ചേർന്ന് കൊലപ്പെടുത്തി. 12, 13, 17 വയസുള്ളവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
12 വയസുകാരനും 15 വയസുകാരനും പാർക്കിൽ ക്രിക്കറ്റ് കളിക്കുന്നതിടെ തർക്കമുണ്ടായി. ഇതേ തുടർന്ന് 12 കാരൻ ബന്ധുക്കളായ മറ്റ് രണ്ട് കുട്ടികളുമായി വരുകയും 15 കാരനെ മർദിക്കുകയും ചെയ്തു.
കഴുത്തിനും തലയ്ക്കും ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്ത് മൂന്ന് കുട്ടികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ ഝാൻസിയിൽ ഉറക്കം തടസപ്പെടുത്തി ചായ ചോദിച്ചതിന് ജ്യേഷ്ഠനെ അനിയൻ കോടാലി കൊണ്ട് അടിച്ചുകൊന്നു. മുസാരിബ് ബേഗ് എന്ന യുവാവാണ് സഹോദരൻ താരിഖ് ബേഗിനെ കൊലപ്പെടുത്തിയത്.
ഫെബ്രുവരി 10 നാണ് സംഭവം നടക്കുന്നത്. മുസാരിബ് ചായ ചോദിച്ചുകൊണ്ട് താരിഖ് ഉറങ്ങിക്കിടന്നിരുന്ന മുറിയുടെ വാതിൽ മുട്ടി. ഉറക്കം തടസപ്പെടുത്തിയതിൽ പ്രകോപിതനായ താരിഖ് മുസാരിഖിനോട് വഴക്കിട്ടു. തുടർന്ന് ഇരുവരും തമ്മിൽ തർക്കിക്കുകയും നിയന്ത്രണം വിട്ട മുസാരിഖ് വീട്ടിലുണ്ടായിരുന്ന കോടാലി എടുത്ത് താരിഖിന്റെ തലയ്ക്കടിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ താരിഖ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം മുസാരിഖ് വീടിന്റെ മുറ്റത്ത് ആറടി ആഴമുള്ള ഒരു കുഴി കുഴിക്കുകയും മൃതദേഹം മറവ് ചെയ്ത് ഇഷ്ടികകൾ കൊണ്ട് മൂടുകയും ചെയ്തു.
സംശയം തോന്നാതിരിക്കാൻ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇയാൾ സഹോദരനെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ മുഹമ്മദ് സലിം എന്ന ബന്ധു സംശയം തോന്നിയിരുന്നു. ഇതേ തുടർന്ന് പോലീസ് മുസാരിഖിനെ ചോദ്യം ചെയ്യുകയും ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.
വീടിന്റെ മുറ്റം കുഴിച്ച് താരിഖിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
Kerala
പാലാ: പാലായില്‍ മദ്യലഹരിയില്‍ തൊഴിലാളികള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് ഒരാളെ ചവിട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശിയായ ഷാജി(45)യാണ് കൊല്ലപ്പെട്ടത്.
പാലാ മുരിക്കുംപുഴ പരിപ്പില്‍ക്കുന്ന് ഭാഗത്തുള്ള വീട്ടില്‍ ഇന്നലെ രാത്രി 10നാണു സംഭവം. കൊല്ലപ്പെട്ട ഷാജിക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു തൊഴിലാളിയായ ശ്യാമിനെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇന്നലെ മദ്യലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെത്തുടര്‍ന്നു ശ്യാമിന്റെ ചവിട്ടേറ്റാണ് ഷാജി കൊല്ലപ്പെട്ടതെന്നും ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നതായും പോലീസ് പറഞ്ഞു.
ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റു തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. തൊഴിലാളികള്‍ എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. മാസങ്ങള്‍ക്കും മുമ്പും ഇവിടെ തൊഴിലാളികള്‍ തമ്മിലുള്ള വഴക്കില്‍ ഒരാള്‍ കുത്തേറ്റു മരിച്ചിരുന്നു.
മദ്യപിച്ച ശേഷമുള്ള വാക്കു തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഷാജിയുടെ മൃതദേഹം മോര്‍ച്ചറിയില്‍.
National
ഹൈദരാബാദ്: തെലുങ്കാനയിലെ വനസ്ഥലിപുരത്ത് മുൻ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് പിടിയിലായി. മൂന്ന് മാസം ഗർഭിണിയായ സുനിത (29) യെയാണ് മുൻ ഭർത്താവ് ദേവരകൊണ്ട മഹേഷ് കുത്തിക്കൊലപ്പെടുത്തിയത്.
കഴിഞ്ഞ വർഷം സുനിത പുനർവിവാഹം ചെയ്തതിന്റെ പകയെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. സുനിത താമസിച്ചിരുന്ന ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയ മഹേഷ് തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പലതവണ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ കുടുംബാഗങ്ങൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന സുനിതയെയാണ് കണ്ടത്. അപ്പോഴേക്കും പ്രതി ശുചിമുറയിൽ കയറി ഒളിച്ചിരുന്നു. തുടർന്ന് പോലീസ് എത്തി ശുചിമുറിയുടെ വാതിൽ പൊളിച്ചാണ് ഇയാളെ പിടികൂടിയത്.
2022 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് ശേഷം സുനിത, ദേവരകൊണ്ടയോടൊപ്പം കാനഡയിലേക്ക് താമസം മാറിയിരുന്നു. അവിടെവച്ച് ഗാർഹിക പീഡനത്തിന് ഇരയായ സുനിത ഇയാൾക്കെതിരെ പരാതി നൽകുകയും 2024 ൽ വിവാഹമോചനം നേടുകയും ചെയ്തു.
തുടർന്ന് ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വർഷം തന്റെ അമ്മ മരിച്ചതിനുശേഷമാണ് ഇയാൾ നാട്ടിൽ തിരിച്ചെത്തിയത്.
Kerala
കൊച്ചി: ക്രമസമാധാനവും സ്വൈ രജീവിതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ അറസ്റ്റിലായത് 1,663 പേര്.
ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 691 പേരെയും വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന 972 പേരെയുമാണ് അറസ്റ്റ് ചെയ്തത്.
ഗുണ്ടകള്‍, ഗുരുതര കുറ്റകൃത്യങ്ങളില്‍ സ്ഥിരമായി ഏര്‍പ്പെടുന്നവര്‍, മോഷ്ടാക്കള്‍, പിടികിട്ടാപ്പുള്ളികള്‍ എന്നിവരെ കണ്ടെത്തി നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദേശപ്രകാരമാണ് ‘ഓപ്പറേഷന് റൗണ്ട് അപ്’എന്നപേരില്‍ സ്പെഷല്‍ ഡ്രൈവ് നടപ്പാക്കിയത്.
ക്രമസമാധാന വിഭാഗം എഡിജിപി എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ 12 മുതല്‍ 14 വരെയായിരുന്നു സ്പെഷല്‍ ഡ്രൈവ് നടപ്പിലാക്കിയത്. ദക്ഷിണ, ഉത്തരമേഖല ഐജിമാര്‍, റേഞ്ച് ഡിഐജിമാര്‍, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി 1028 പേര്‍ക്കെതിരേ ബിഎന്‍എസ്എസ് സെക്ഷന്‍ 126/129 പ്രകാരം കരുതല്‍ നടപടികള്‍ കൈക്കൊണ്ടു.
കാപ്പ നിയമപ്രകാരം 20 പേരെ കരുതല്‍തടങ്കലിലും 30 പേര്‍ക്കെതിരേ നാടുകടത്തല്‍ നടപടികളും ആരംഭിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചവര്‍ക്കെതിരേ 1,354 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
NRI
ഹൂസ്റ്റൺ: ഡൗൺടൗൺ ഹൂസ്റ്റണിലെ അപാർട്മെന്റ് സമുച്ചയത്തിൽ യുവതിയെയും യുവാവിനെയും വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ഫാനിൻ സ്ട്രീറ്റിലെ അപാർട്മെന്റിലാണ് സംഭവം.
യുവതിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപാർട്മെന്റിന് പുറത്ത് രക്തം തളംകെട്ടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസിയാണ് പോലീസിനെ വിവരമറിയിച്ചത്.
തുടർന്ന് നടത്തിയ ശേഷം പരിശോധനയിൽ വെടിയേറ്റ നിലയിൽ 24 വയസുള്ള യുവതിയെയാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ യുവാവിന്റെ മൃതദേഹവും കണ്ടെടുത്തു.
സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഫ്ളാറ്റിൽ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച് ഏഴര പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. നഗരസഭ ജീവനക്കാരാണെന്ന വ്യാജേനയാണ് മോഷ്ടാക്കൾ എത്തിയത്.
സ്ത്രീകൾ ഉൾപ്പെട്ട സംഘമാണ് അറുപത്തിനാലുകാരിയെ ആക്രമിച്ചു വയോധികയുടെ കഴുത്തിലും കൈയിലും ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത്.
ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. മണക്കാട് മുക്കോലയ്ക്കലെ അപ്പാർട്ട്മെന്റിലായിരുന്നു സംഭവം. മകൻ ജോലിക്കു പോയ സമയത്തായിരുന്നു കവർച്ച.
വയോധിക ഒറ്റയ്ക്കായിരുന്നു. തൃശൂർ സ്വദേശികളായ അമ്മയും മകനും കഴിഞ്ഞ രണ്ടു വർഷമായി ഈ അപ്പാർട്ട്മെന്റിൽ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു.
നഗരസഭ ജീവനക്കാരാണെന്നു പറഞ്ഞു വിവരശേഖരണം നടത്തവേയാണ് സംഘം ആക്രമണം നടത്തി സ്വർണവുമായി കടന്നുകളഞ്ഞത്. ഫോർട്ട് പോലീസിൽ മകൻ നൽകിയ പരാതിയെത്തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ നാലു പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
Kerala
കൊച്ചി: കൊച്ചി സിറ്റി പരിധിയില്‍ വിവിധ കേസുകളിലെ പ്രതിയും പൊതു ജനങ്ങളുടെ സമാധാന ജീവിതത്തിനു സ്ഥിരം ഭീഷണിയും ആയിരുന്ന യുവാവിനെ കാപ്പാ നിയമപ്രകാരം ജയിലില്‍ അടച്ചു.
ഫോര്‍ട്ട് കൊച്ചി ഈരവേലി ഹസന് കോളനിയില്‍ പൊള്ളാച്ചി അപ്പു എന്നു വിളിക്കുന്ന അല്‍ത്താഫിനെയാണ് (28) കാപ്പാ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കിയത്.
കൊടുംക്രിമിനലായ ഇയാള്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്നു കൊച്ചി സിറ്റി ഡിസിപിയുടെ (ലോ ആന്‍ഡ് ഓര്‍ഡര്‍) റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് പരിഗണിച്ച എറണാകുളം ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ഇയാളെ തുറങ്കിലടയ്ക്കാൻ ഉത്തരവിട്ടത്.
NRI
സൗത്ത് കാരോലിന: നായക്കുട്ടിയെ വാങ്ങാനെന്ന വ്യാജേന വിളിച്ചുവരുത്തിയ 40 വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കാറിനുള്ളിലിട്ട് കത്തിച്ചു. സൗത്ത് കാരോലിനയിലെ എഫിംഗ്ഹാമിൽ ഈ മാസം 22നാണ് ദാരുണമായ സംഭവം നടന്നത്.
ഡാന മേരി കിൻലോ എന്ന സ്ത്രീയാണ് മരിച്ചത്. നായക്കുട്ടിയെ വിൽക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് സുഹൃത്തായ ഐരിയാന ഫ്ലെമിംഗ് (19), ഡാക്വിൻ തോമസ് (31) എന്നിവർ ചേർന്ന് ഡാനയെ വിജനമായ സ്ഥലത്തെത്തിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ ഡാനയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹത്തിന് മുകളിൽ ദ്രാവകം ഒഴിച്ച് കാറിനുള്ളിലിട്ട് തീ കൊളുത്തി. തൊട്ടടുത്ത കൗണ്ടിയിൽ നടന്ന മറ്റൊരു കൊലപാതകത്തിന് പ്രതികാരമായാണ് ഈ കൃത്യം ചെയ്തതെന്നാണ് പോലീസ് കരുതുന്നത്.
ഡാനയുടെ മകന് ആ കൊലപാതകത്തിൽ പങ്കുണ്ടെന്ന് പ്രതികൾ വിശ്വസിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഐരിയാന ഫ്ലെമിംഗ്, ഡാക്വിൻ തോമസ്, നിക്കോ ക്രിസ്റ്റഫർ കാരവേ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവർക്കെതിരേ കൊലപാതകം, ആയുധം കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. നിലവിൽ മൂവരും ജയിലിലാണ്.
NRI
പെൻസിൽവേനിയ: നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിനുള്ളിൽ തനിച്ചാക്കി വാൾമാർട്ടിൽ ഷോപ്പിംഗിന് പോയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പെൻസിൽവേനിയയിലെ വാറിംഗ്ടൺ സ്വദേശിനിയായ ടിന ഡികാർളയാണ് (42) പിടിയിലായത്.
വാൾമാർട്ട് പാർക്കിംഗ് ലോട്ടിൽ കാർ നിർത്തിയ ടിന, കുഞ്ഞിനെ മുൻ സീറ്റിൽ സുരക്ഷിതമല്ലാത്ത രീതിയിൽ ഇരുത്തിയ ശേഷം സ്റ്റോറിലേക്ക് പോയി. 20 മിനിറ്റിലധികം കുഞ്ഞ് കാറിൽ തനിച്ചായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട ഒരാളാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് വരുന്നതുവരെ അവിടെ നിൽക്കാൻ സാക്ഷി ആവശ്യപ്പെട്ടെങ്കിലും ടിന കുഞ്ഞുമായി അവിടെനിന്ന് രക്ഷപ്പെട്ടു.
പിന്നീട് നടത്തിയ അന്വേഷണത്തിൽ ആറുദിവസത്തിന് ശേഷം ഇവരെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ടിനയുടെ പേരിൽ മറ്റ് ചില കേസുകളിലും നേരത്തെ വാറണ്ട് ഉണ്ടായിരുന്നു.
കുട്ടിയുടെ ക്ഷേമത്തിന് ഭീഷണി ഉയർത്തിയതിനും അശ്രദ്ധമായി കുട്ടിയെ വാഹനത്തിൽ ഉപേക്ഷിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ഒരു ലക്ഷം ഡോളറാണ് ജാമ്യത്തുകയായി കോടതി നിശ്ചയിച്ചിരിക്കുന്നത്.
NRI
ലണ്ടൻ: 25 വർഷം യുവതിയെ അടിമയാക്കി പാർപ്പിച്ച സംഭവത്തിൽ ബ്രിട്ടിഷ് സ്വദേശി അമാൻഡ വിക്സൺ (56) കുറ്റക്കാരിയെന്ന് കോടതി. ഗ്ലോസ്റ്റർഷെയറിലെ ട്യൂക്സ്ബറിയിലാണ് സംഭവം.
1995ൽ 16-ാം വയസിലാണ് പഠനവൈകല്യമുള്ള പെൺകുട്ടി അമാൻഡയുടെ വീട്ടിലെത്തിയത്. 2021ൽ പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തും വരെ യുവതി കഠിന യാതനകൾ അനുഭവിച്ചു.
യുവതിയെ അമാൻഡ നിരന്തരമായി മർദ്ദിക്കുമായിരുന്നു. ചൂലുകൊണ്ട് അടിച്ച് പല്ലുകൾ കൊഴിക്കുക, മുഖത്ത് ബ്ലീച്ച് ഒഴിക്കുക, തല മുണ്ഡനം ചെയ്യുക, തൊണ്ടയിലേക്ക് ലിക്വിഡ് സോപ്പ് ഒഴിക്കുക തുടങ്ങിയ ക്രൂരതകളും അമാൻഡ ചെയ്തു.
എച്ചിൽ ഭക്ഷണം മാത്രം നൽകിയിരുന്ന യുവതിയെ വീടിന് പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല. വർഷങ്ങളോളം കുളിക്കാൻ പോലും അനുവാദം നൽകിയിരുന്നില്ലെന്ന് യുവതി വെളിപ്പെടുത്തി. തറ തുടച്ചും മറ്റും മുട്ടുകാലിൽ ഇഴഞ്ഞത് കാരണം കാലുകളിൽ തഴമ്പുകൾ വീണിരുന്നു.
യുവതിയുടെ പേരിൽ ലഭിച്ചിരുന്ന സർക്കാർ ആനുകൂല്യങ്ങൾ അമാൻഡ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ മാത്രം ഏകദേശം 33,000 പൗണ്ട് ഇത്തരത്തിൽ തട്ടിയെടുത്തു.
അമാൻഡയുടെ തന്നെ മക്കളിലൊരാൾ നൽകിയ രഹസ്യവിവരത്തെത്തുടർന്നാണ് പോലീസ് യുവതിയെ രക്ഷപ്പെടുത്തിയത്. അടിമപ്പണി ചെയ്യിപ്പിക്കൽ, മർദ്ദനം, തടഞ്ഞുവയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ കോടതി ശരിവച്ചു.
അമാൻഡയ്ക്കുള്ള ശിക്ഷ മാർച്ച് 12ന് വിധിക്കും. പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. നിലവിൽ ഒരു വളർത്തു കുടുംബത്തോടൊപ്പം കഴിയുന്ന യുവതി, വിദേശയാത്രകൾ നടത്താനും കോളജിൽ പോകാനും തുടങ്ങിയതായും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്നാണ് റിപ്പോർട്ടുകൾ.
NRI
പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസുകാരനായ വളർത്തുമകൻ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തി. 42 വയസുകാരനായ ഡഗ്ലസ് ഡയറ്റ്സ് ആണ് മരിച്ചത്.
2018ലാണ് ഡയറ്റ്സും ഭാര്യയും ചേർന്ന് കുട്ടിയെ ദത്തെടുത്തത്. കുട്ടിയുടെ ജന്മദിനത്തിലാണ് ദാരുണമായ ഈ സംഭവം നടന്നത്. രാത്രി ജന്മദിനാഘോഷങ്ങൾക്ക് ശേഷം ഗെയിം കളിക്കാൻ അനുവദിക്കാതെ മാതാപിതാക്കൾ കുട്ടിയെ ഉറങ്ങാൻ അയച്ചു.
ഇതിൽ പ്രകോപിതനായ കുട്ടി, പിതാവ് സൂക്ഷിച്ചിരുന്ന തോക്കെടുത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന അദ്ദേഹത്തിന്റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. പിതാവിന്റെ ഡ്രോയറിൽ നിന്ന് സേഫിന്റെ താക്കോൽ കണ്ടെത്തിയ കുട്ടി, അതിനുള്ളിലുണ്ടായിരുന്ന തോക്ക് ലോഡ് ചെയ്താണ് കൃത്യം നടത്തിയത്.
കുട്ടി മാതാവിനോടും പോലീസിനോടും കുറ്റം സമ്മതിച്ചു. വെടിവയ്ക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന് താൻ ചിന്തിച്ചിരുന്നില്ലെന്നും ദേഷ്യം കാരണമാണ് ഇത് ചെയ്തതെന്നും കുട്ടി പോലീസിനോട് പറഞ്ഞു. നിലവിൽ പെറി കൗണ്ടി ജയിലിൽ കഴിയുന്ന കുട്ടിയെ ഈ മാസം 22ന് കോടതിയിൽ ഹാജരാക്കും.
NRI
ടെക്സസ്: ഡ്യൂട്ടിക്കിടെയുണ്ടായ വെടിവയ്പിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കോപ്പറാസ് കോവ് പോലീസ് ഡിപ്പാർട്ട്മെന്റിലെ ഓഫീസറായ എലിജ ഗാരറ്റ്സൺ ആണ് മരിച്ചത്.
ഈ മാസം പത്തിനാണ് സംഭവം നടന്നത്. ഡ്യൂട്ടിയിലായിരുന്ന ഗാരറ്റ്സണെ പ്രതി വെടിവച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പ്രതിയെ കണ്ടെത്തിയെങ്കിലും പ്രതി സ്വയം വെടിവച്ച് മരിക്കുകയായിരുന്നു.
ടെക്സസ് റേഞ്ചേഴ്സ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
NRI
ഹാരിസ് കൗണ്ടി: അമേരിക്കയിലെ ഹാരിസ് കൗണ്ടിയിലുള്ള കാറ്റി മേഖലയിൽ ദമ്പതികളെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.
ദമ്പതികളുടെ മക്കളാണ് വെടിയൊച്ച കേട്ട് പോലീസിനെ വിവരമറിയിച്ചത്. വീടിന്റെ രണ്ട് ഭാഗങ്ങളിലായാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ഇവരുടെ രണ്ട് മുതിർന്ന മക്കളും ഏഴ് വയസ്സുള്ള വളർത്തു മകളും വീട്ടിലുണ്ടായിരുന്നു.
വീട്ടിലേക്ക് ആരെങ്കിലും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
NRI
ഡാളസ്: ടെക്സസിലുള്ള പ്ലാനോയിൽ തിങ്കളാഴ്ച പിതാവിനെ വെടിവച്ച് പരിക്കേൽപ്പിച്ച 15 വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 8.25 ഓടെ സാൻഡി വാട്ടർ ലെയ്നിലെ ഒരു വീട്ടിലാണ് വെടിവയ്പ് നടന്നത്.
പിതാവ് തന്നെയാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തു. പിതാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പ്ലാനോ പൊലീസ് അറിയിച്ചു.
NRI
ടെക്സസ്: കാരൾട്ടണിൽ യുവാവിനെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ 16 വയസുകാരൻ വെടിയേറ്റു മരിച്ചു. ഈ മാസം അഞ്ചിന് വൈകുന്നേരമായിരുന്നു സംഭവം.
അഞ്ച് കൗമാരക്കാർ അടങ്ങുന്ന സംഘം ലഹരിമരുന്ന് ഇടപാടിനെന്ന വ്യാജേന 20 വയസുകാരനായ യുവാവിനെ കാണാൻ എത്തി. എന്നാൽ യുവാവിനെ തോക്കുചൂണ്ടി കൊള്ളയടിക്കാനായിരുന്നു ഇവരുടെ പദ്ധതി എന്ന് പോലീസ് പറഞ്ഞു.
സംഘത്തിലെ 16 വയസുകാരൻ തോക്ക് പുറത്തെടുത്തതോടെ 20 വയസുകാരൻ സ്വയരക്ഷയ്ക്കായി തിരികെ വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ കൗമാരക്കാരൻ ആശുപത്രിയിൽ വച്ച് മരിച്ചു.
ഒപ്പമുണ്ടായിരുന്ന മറ്റ് നാല് കൗമാരക്കാർക്കെതിരേ പോലീസ് കവർച്ചാക്കുറ്റം ചുമത്തി. സ്വയരക്ഷയ്ക്കായി വെടിവച്ച 20 വയസുകാരനെതിരേ നിലവിൽ കേസുകളൊന്നും എടുത്തിട്ടില്ല.
Kerala
കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ വീട്ടമ്മയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷേർലിയെ കൊന്ന ശേഷം ജോബ് ജീവനൊടുക്കിയെ പോലീസിന്റെ പ്രാഥമിക നിഗമനം.
ആറ് മാസം മുൻപാണ് കോട്ടയം ആലുംമൂട് സ്വദേശി ജോബും ഇടുക്കി കല്ലാർഭാഗം സ്വദേശിയായ ഷേർലിയും കാഞ്ഞിരപ്പള്ളി, കൂവപ്പള്ളിയിൽ താമസിക്കാനായി എത്തിയത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും യുവാവ് ഇടയ്ക്ക് മാത്രമേ വീട്ടിലെത്തിയിരുന്നുള്ളൂവെന്നും പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം ഷേർലിയെ ഫോണിൽ ബന്ധപ്പെടാൻ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത്.
വീടിനുള്ളിൽ കഴുത്തറക്കപ്പെട്ട് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഷേർലിയുടെ മൃതദേഹം. യുവാവ് ഇതേ മുറിയിൽ തന്നെ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
Kerala
പത്തനംതിട്ട: പ്രണയിനിയെ സ്വന്തമാക്കാന്‍ വാഹനാപകടമുണ്ടാക്കി രക്ഷകനായെത്തിയ കാമുകനും സുഹൃത്തും കുടുങ്ങിയത് യുവതിയുടെയും പോലീസിന്റെയും സംശയത്തിൽ.
കോന്നി മാമ്മൂട് സ്വദേശിയായ രാജിഭവനില്‍ രഞ്ജിത്ത് രാജന് (24), കോന്നിതാഴം പയ്യനാമണ്‍ സ്വദേശിയായ താഴത്ത്പറമ്പില്‍ വീട്ടില്‍ അജാസ് (19) എന്നിവരാണ് വധശ്രമക്കേസിൽ അറസ്റ്റിലായത്.
ഒന്നാം പ്രതിയുടെ പ്രണയിനിയായിരുന്ന യുവതിയും യുവാവുമായി ചെറിയ പിണക്കത്തിലായിരുന്നു. ഈ പിണക്കം മാറ്റി യുവതിയുടെ പ്രീതി പിടിച്ചുപറ്റാനാണ് രഞ്ജിത് സുഹൃത്തായ അജാസുമായി കൂടിയാലോചന നടത്തിയത്.
യുവതിയെ വാഹനാപകടത്തിൽപ്പെടുത്തിയ ശേഷം രക്ഷിക്കാൻ ഇടപെടുകയും അതുവഴി യുവതിയുടെ അനുകമ്പ പിടിച്ചുപറ്റുകയുമായിരുന്നു ലക്ഷ്യം. എന്നാൽ, ഇടിച്ച വാഹനം നിർത്താതെ കൊണ്ടുപോയതോടെയാണ് പദ്ധതി പാളിയത്.
കഥ പൊളിഞ്ഞപ്പോൾ
യുവതി നിർത്താതെ പോയ വാഹനത്തിനെതിരേ പരാതി നൽകിയതോടെ കാമുകനും കൂട്ടുകാരനും പെട്ടു. പോലീസിനും തോന്നിയ സംശയത്തിൽ അന്വേഷണം മുറുകി.
വാഹനാപകടത്തില്പെടുത്തിയ ശേഷം അപകടസ്ഥലത്ത് രക്ഷകനായെത്തി യുവതിയുടെ കുടുംബത്തിന്റെ പ്രതീ പിടിച്ചുപറ്റി യുവതിയെ സ്വന്തമാക്കുന്നതിനു വേണ്ടി പ്രതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ അപകടമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
കഴിഞ്ഞ ഡിസംബര്‍ 23 ന് വൈകുന്നേരം 5.30 ഓടെ കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് അടൂരില്‍നിന്നു സ്കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ രഞ്ജിത്തിന്റെ നിര്‍ദേശപ്രകാരം അജാസ് കാറില്‍ പിന്തുടരുകയും വാഴമുട്ടം ഈസ്റ്റില്‍ സ്കൂട്ടറിന്റെ പിന്നിലിടിച്ചു വീഴ്ത്തിയ ശേഷം വണ്ടി നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു.
പിന്നാലെ ഇന്നോവ കാറില്‍ സ്ഥലത്തേക്ക് എത്തിയ രഞ്ജിത് യുവതിയുടെ ഭര്‍ത്താവാണെന്ന് അപകടസ്ഥലത്തെത്തിയ ആള്‍ക്കാരെ തെറ്റിദ്ധരിപ്പിച്ച ശേഷം യുവതിയെ കാറില്‍ കയറ്റി കോന്നി ബിലീവേഴ്സ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
നരഹത്യാക്കേസ്
സംഭവത്തില്‍ യുവതിയുടെ വലതുകൈക്കുഴയ്ക്കു സ്ഥാനഭ്രംശവും ചെറുവിരലിനു പൊട്ടലും ശരീരത്തിന്റെ പലഭാഗത്തും ഉരവും മുറിവും പറ്റിയിരുന്നു. യുവതിയുടെ മൊഴി പ്രകാരം സംഭവത്തിനു വാഹനാപകടക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് സംഭവത്തിന്റെ ചുരുള്‍ അഴിയുന്നത്.
കൃത്യസമയത്ത് രക്ഷകനായി കാമുകൻ സ്ഥലത്ത് എത്തിയതും പോലീസിനു സംശയത്തിന് ഇട നൽകിയിരുന്നു. സിസിടിവികൾ പരിശോധിച്ച് ഇടിച്ച വാഹനം പോലീസ് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്നു ചോദ്യം ചെയ്യൽ നടന്നതോടെ കഥ പുറത്തുവന്നു. നരഹത്യാശ്രമത്തിനുള്ള വകുപ്പ് ചേര്‍ക്കുകയായിരുന്നു. യുവതിയുടെയും കുടുംബത്തിന്റെയും സ്നേഹം പിടിച്ചുപറ്റാൻ നടത്തിയ നാടകം ഇപ്പോൾ കാമകനു വൻ നാണക്കേടായി ഭവിച്ചിരിക്കുകയാണ്.
പത്തനംതിട്ട പോലീസ് സബ് ഇന്‍സ്പെക്ടര്‍ അലക്സ്കുട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നത്.
National
ന്യൂഡൽഹി: കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം ഇല്ലാതാക്കുന്നില്ലെന്ന് സുപ്രീംകോടതി.
കേസിൽ വിചാരണ നടക്കാതിരിക്കുകയോ കൃത്യമായ പുരോഗതി കൈവരിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ വിചാരണയ്ക്കു മുന്‍പ് പ്രതികളെ തടങ്കലിൽ വയ്ക്കുന്നത് ശിക്ഷയുടെ ഒരു പകർപ്പായി കാണാമെന്നും ജസ്റ്റീസുമാരായ സഞ്ജയ് കുമാർ, അലോക് ആരാധെ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
വേഗത്തിലുള്ള വിചാരണയ്ക്കുള്ള മൗലിക അവകാശം ഉറപ്പുനൽകാൻ സർക്കാരിനോ കോടതികൾക്കോ പ്രോസിക്യൂഷനോ ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്കോ സാധിക്കാതെ വന്നാൽ കുറ്റകൃത്യത്തിന്റെ ഗൗരവം മാത്രം ചൂണ്ടിക്കാട്ടി ജാമ്യത്തെ എതിർക്കാൻ സാധിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവത്താൽ ഈ അവകാശം ദുർബലപ്പെടുത്തുന്നില്ലെന്നും ബെഞ്ച് പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ കസ്റ്റഡിയിലായിരുന്ന ആംടെക് ഗ്രൂപ്പ് പ്രമോട്ടർ അരവിന്ദ് ധാമിന് ജാമ്യം അനുവദിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
2024 ജൂലൈ മുതൽ ധാം കസ്റ്റഡിയിലാണെങ്കിലും കേസിൽ പുരോഗതിയുണ്ടായിട്ടില്ലെന്നും രേഖകളുടെ സൂക്ഷ്മപരിശോധന മാത്രമാണ് ഇതുവരെ നടന്നതെന്നും കോടതി കണ്ടെത്തി. സമീപഭാവിയിൽ വിചാരണ ആരംഭിക്കുന്നതിനുള്ള സാധ്യതയില്ലെന്നും അഭിപ്രായപ്പെട്ടുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.
NRI
നോർത്ത് കാരോലിന: യുഎസിൽ വീട്ടിൽ അതിക്രമിച്ച് കയറി അധ്യാപികയെ കൊലപ്പെടുത്തി. റെവൻസ്ക്രോഫ്റ്റ് സ്കൂളിലെ സയൻസ് വിഭാഗം മേധാവിയായ സോയി വെൽഷ് ആണ് കൊല്ലപ്പെട്ടത്.
റാലിയിൽ ശനിയാഴ്ച പുലർച്ചെ 6.30 ഓടെയാണ് സംഭവം നടന്നത്. തന്റെ വീട്ടിൽ ഒരാൾ അതിക്രമിച്ച് കയറിയെന്ന് സോയി പോലീസിനെ വിളിച്ച് അറിയിച്ചു. സംസാരിച്ചുകൊണ്ടിരിക്കെ തന്നെ പ്രതി അവരെ ആക്രമിക്കാൻ തുടങ്ങി.
മാരകമായി പരുക്കേറ്റ സോയിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 36 വയസുകാരനായ റയാൻ കാമാച്ചോ ആണ് പിടിയിലായത്. ഇയാൾക്കെതിരേ കൊലപാതകം, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തി.
കൊടുംകുറ്റവാളിയായ ഇയാൾ ഇതുവരെ വിവിധ കേസുകളിവായി 20 തവണയിലധികം അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഡിസംബറിൽ മറ്റൊരു കേസിൽ ഇയാളെ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
ഇയാളെ നിർബന്ധിത ചികിത്സയ്ക്ക് അയയ്ക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അനുവദിച്ചിരുന്നില്ല.
NRI
ടെക്സസ്: നോർത്ത് ഓസ്റ്റിനിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പിൽ കാൾഡ്വെൽ കൗണ്ടിയിലെ പ്രിസിൻക്റ്റ്3 കോണ്‍സ്റ്റബിള്‍ ആരോൺ ആംസ്ട്രോംഗ് മരിച്ചു. ഒരു നൈറ്റ് ക്ലബിൽ സുരക്ഷാ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് അദ്ദേഹത്തിന് വെടിയേറ്റത്.
ഞായറാഴ്ച പുലർച്ചെ ഏകദേശം 2.10 ഓടെയാണ് സംഭവം നടന്നത്. പാര്‍ക്കിംഗ് ഏരിയയില്‍ വെടിയേറ്റ് കിടന്ന ആംസ്ട്രോംഗിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതിയെ യുഎസ് മാർഷൽ ടാസ്ക് ഫോഴ്സും ഓസ്റ്റിൻ പോലീസും ചേർന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ പിടികൂടി. 2024 ഒക്ടോബറിലാണ് ആരോൺ ആംസ്ട്രോംഗ് കോൺസ്റ്റബിൾ ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്.
NRI
ഹൂസ്റ്റൺ: 1940കൾക്ക് ശേഷം ആദ്യമായി അമേരിക്കയിൽ ജോലിക്കിടെ കൊല്ലപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം നൂറിൽ താഴെയാകുന്നു. ക്രമസമാധാന പാലന രംഗത്ത് സുരക്ഷ വർധിപ്പിക്കുന്നതിൽ രാജ്യം കൈവരിച്ച ചരിത്രപരമായ നേട്ടമാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2025ൽ രാജ്യത്ത് ആകെ കൊല്ലപ്പെട്ടത് 97 ഉദ്യോഗസ്ഥർ മാത്രമാണ്. രാജ്യവ്യാപകമായി കൊലപാതക നിരക്കിൽ വൻ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹൂസ്റ്റണിൽ മാത്രം കൊലപാതകങ്ങൾ 18 ശതമാനം കുറഞ്ഞു.
ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്മെന്റിന് 2025ൽ ഒരു ഉദ്യോഗസ്ഥനെ മാത്രമാണ് നഷ്ടപ്പെട്ടത് (വാഹനാപകടത്തിൽ). കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവിടെ വെടിയേറ്റ് പോലീസുകാർ മരിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല.
ഉദ്യോഗസ്ഥർക്ക് നൽകുന്ന ആധുനിക പരിശീലന രീതികൾ, സാങ്കേതിക വിദ്യ, ബോഡി കാമറകളും അത്യാധുനിക ഉപകരണങ്ങളും കൂടുതൽ ഉദ്യോഗസ്ഥരെ നിരത്തിലിറക്കുന്നത് തുടങ്ങിയ കാരണങ്ങളാണ് എണ്ണത്തിൽ കുറവ് വരാൻ കാരണം.
ഓരോ ഉദ്യോഗസ്ഥന്റെയും ജീവൻ വിലപ്പെട്ടതാണെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായി അവർ നൽകുന്ന ത്യാഗം രാജ്യം എന്നും സ്മരിക്കുമെന്നും അധികൃതർ അറിയിച്ചു.
NRI
ഒഹായോ: കൊളംമ്പസിൽ ദന്തഡോക്ടറെയും ഭാര്യയെയും വീടിനുള്ളിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഡിസംബർ 30നാണ് സ്പെൻസർ ടെപെ (37), മോണിക്ക് ടെപെ (39) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ദമ്പതികൾ മരിച്ച സമയത്ത് വീടിനുള്ളിലുണ്ടായിരുന്ന ഇവരുടെ ഒന്ന്, നാല് വയസുള്ള കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സ്പെൻസർ ജോലിക്ക് എത്താതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം പുറംലോകമറിയുന്നത്.
വീടിനുള്ളിൽ ബലപ്രയോഗം നടന്നതായോ ആയുധങ്ങളോ കണ്ടെത്താനായിട്ടില്ല. കൊലപാതകം നടന്ന സമയത്ത് പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ആളുകളുടെയോ വാഹനങ്ങളുടെയോ ദൃശ്യങ്ങൾക്കായി പോലീസ് തെരച്ചിൽ നടത്തുന്നുണ്ട്.
സംഭവത്തിൽ നീതി ലഭിക്കണമെന്ന് കുടുംബം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കാൻ നിർദേശിച്ചിട്ടുണ്ട്.
NRI
ബെര്‍ലിന്‍: ഹെസെൻ സംസ്ഥാനത്തെ ഗീസെൻ നഗരത്തിൽ ബസ് സ്റ്റോപ്പിലേക്ക് കാര്‍ ഇടിച്ചുകയറ്റി മൂന്ന് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം 4.30ഓടെയാണ് സംഭവം.
അമിതവേഗതയിലെത്തിയ ഔഡി കാർ ട്രാഫിക് സിഗ്നലിൽ രണ്ട് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷം ആളുകൾ കാത്തുനിന്നിരുന്ന ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
ഗീസെനിൽ താമസിക്കുന്ന 32 വയസുകാരനായ അസർബൈജാനി പൗരനാണ് കാർ ഓടിച്ചിരുന്നത്. ട്രാഫിക് സിഗ്നലിൽ കാറുകളെ ഇടിച്ച ശേഷം ഇയാൾ വാഹനം നിർത്താതെ നടപ്പാതയിലൂടെ ഓടിച്ചുപോയി. ഇതിനിടെ രണ്ട് കാൽനടയാത്രക്കാരെ കൂടി ഇടിച്ചുതെറിപ്പിച്ചു.
ഒടുവിൽ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ചാണ് വാഹനം നിന്നത്. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരിൽ 64 വയസുള്ള ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ 29 വയസുള്ള ഒരു യുവാവ് തടഞ്ഞുവയ്ക്കുകയും തുടർന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇതൊരു ആസൂത്രിതമായ ആക്രമണമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഭീകരവാദ ബന്ധമുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പ്രതിയുടെ അപ്പാർട്മെന്റിൽ പോലീസ് പരിശോധന നടത്തി.
അവിടെ നിന്നും മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.
NRI
ഫ്ലോറിഡ: ഫ്ലോറിഡയിൽ ഒരേ ദിവസം തന്റെ രണ്ട് മുൻ ഭർത്താക്കന്മാരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ 51 വയസുകാരിയായ സൂസൻ എറിക്ക അവലോൺ എന്ന സ്ത്രീയെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
ടാമ്പയിലുള്ള രണ്ടാമത്തെ മുൻ ഭർത്താവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഇവർ മനാറ്റി കൗണ്ടിയിലുള്ള ആദ്യ ഭർത്താവിന്റെ വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു. ഭക്ഷണ വിതരണക്കാരിയെന്ന വ്യാജേനയാണ് സൂസൻ ആദ്യ ഭർത്താവിന്റെ വീട്ടിലെത്തിയത്.
ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. മരണത്തിന് മുമ്പ് നൽകിയ മൊഴിയാണ് സൂസനിലേക്ക് വിരൽ ചൂണ്ടിയത്. മുൻ ഭർത്താവിന്റെ കാര്യത്തെക്കുറിച്ച് ചോദിച്ച പോലീസിനോട് "ഏത് ഭർത്താവ്?' എന്ന് ഇവർ തിരിച്ച് ചോദിച്ചതാണ് രണ്ടാമത്തെ കൊലപാതകവും പുറത്തറിയാൻ കാരണമായത്.
ആദ്യ ഭർത്താവുമായി കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച തർക്കങ്ങൾ നിലനിന്നിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. നിലവിൽ മനാറ്റി കൗണ്ടി ഷെരീഫ് ഓഫീസ് കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
NRI
കുവൈറ്റ് സിറ്റി: സൈബർ സെല്ലിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന പൊതുജനങ്ങളെ കബളിപ്പിക്കാനും വ്യക്തിവിവരങ്ങൾ ചോർത്താനുമുള്ള ശ്രമങ്ങൾ വർധിച്ചു വരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പൊതുജനം ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
കുവൈറ്റ് പോലീസിലെ സൈബർ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന അഹമ്മദ് അബ്ദുള്ള അൽ-അൻസി എന്ന ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടാണ് ഇയാൾ താമസക്കാരെ സമീപിച്ചത്. സിവിൽ ഐഡി വിവരങ്ങൾ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട രേഖകൾ കൈക്കലാക്കുന്നതിനൊപ്പം ജനങ്ങളുടെ ചിത്രങ്ങൾ പകർത്താനും ഇയാൾ ശ്രമിച്ചതായാണ് റിപ്പോർട്ടുകൾ.
ഔദ്യോഗിക നടപടിക്രമങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത സാധാരണക്കാരെ ഭയപ്പെടുത്തിയും അധികാരഭാവത്തിൽ സംസാരിച്ചുമാണ് ഇയാൾ തട്ടിപ്പിന് മുതിർന്നത്. കുവൈറ്റ് പോലീസിന്റെ ഔദ്യോഗിക രീതികളെക്കുറിച്ചുള്ള അറിവില്ലായ്മ മുതലെടുത്ത് ജനങ്ങളെ കെണിയിൽ വീഴ്ത്താനായിരുന്നു ഇയാളുടെ നീക്കം.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രാലയവും സൈബർ സുരക്ഷാ വിദഗ്ധരും കർശനമായ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു കഴിഞ്ഞു. കുവൈറ്റ് പോലീസ് ഒരിക്കലും ഫോൺ കോളുകൾ വഴിയോ വാട്സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങൾ വഴിയോ വ്യക്തിഗത വിവരങ്ങളോ ഔദ്യോഗിക രേഖകളോ ഫോട്ടോകളോ ആവശ്യപ്പെടാറില്ലെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി.
ഇത്തരത്തിൽ പോലീസിന്റെ പേരിൽ വരുന്ന അനാവശ്യ സന്ദേശങ്ങളും കോളുകളും തട്ടിപ്പിന്റെ ഭാഗമാണെന്ന് ജനങ്ങൾ തിരിച്ചറിയണം. മന്ത്രാലയത്തിൽ നിന്നുള്ള എല്ലാവിധ ഔദ്യോഗിക അറിയിപ്പുകളും സമൻസുകളും മറ്റ് ആശയവിനിമയങ്ങളും "സാഹൽ' എന്ന ഗവൺമെന്റ് ആപ്പ് വഴി മാത്രമാണ് ലഭ്യമാകുക.
ഇതുകൂടാതെ നേരിട്ടുള്ള ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ പോലീസ് ജനങ്ങളുമായി ബന്ധപ്പെടുകയുള്ളൂ എന്നും അധിതൃതര്‍ അറിയിച്ചു.
Kerala
കാലടി: മലയാറ്റൂര്‍ മുണ്ടങ്ങാമറ്റത്ത് കൊല്ലപ്പെട്ട ഏവിയേഷന്‍ വിദ്യാര്‍ഥിനി ചിത്രപ്രിയയെ (19) കൊലപ്പെടുത്തിയത് സുഹൃത്ത് അലന് ബെന്നി ഒറ്റക്ക് തന്നെയാണെന്ന് പോലീസ്. സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് അലന് ഒറ്റക്കാണ് കൃത്യം ചെയ്തിരിക്കുന്നതെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരിക്കുന്നത്.
നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള അലനുമായി ഞായറാഴ്ച മൃതദേഹം കണ്ടെത്തിയ മണപ്പാട്ടുചിറ പരിസരത്തും, മലയാറ്റൂരിലും പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സ്ഥലത്തും തെളിവെടുപ്പ് നടത്തി. 22 കിലോ ഭാരമുള്ള കല്ല് തലയ്ക്കിട്ടാണ് ചിത്രപ്രിയയെ കൊലപ്പെടുത്തിയതെന്നാണ് തെളിവെടുപ്പിനിടെ പ്രതി പോലീസിനോട് പറഞ്ഞത്.
ചിത്രപ്രിയയെ കൊലപ്പെടുത്താന്‍ അലന് മുമ്പും ശ്രമിച്ചിരുന്നതായും വെളിപ്പെടുത്തി. കൊലപാതകത്തിനു ശേഷം വേഷം മാറി രക്ഷപ്പെട്ടതായും കാലടി പുഴയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചെന്നും അലന് പോലീസിനോട് പറഞ്ഞു. വരുംദിവസങ്ങളിലും അലന്റെ വീട്ടിലും മറ്റു ഏതാനും സ്ഥലങ്ങളിലും കൂടി തെളിവെടുപ്പ് നടത്തും. ഇതിന് ശേഷം ബുധനാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
ചിത്രപ്രിയയെ ഡിസംബര്‍ ഒമ്പതിനാണ് മലയാറ്റൂര്‍ മണപ്പാട്ടുചിറയ്ക്ക് സമീപമുള്ള സെബിയൂരിലെ ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് സുഹൃത്തായ അലനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചിത്രപ്രിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കാര്യം അലന് സമ്മതിക്കുകയുമായിരുന്നു.
Kerala
തൃശൂർ: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തെ തുടർന്നു മരിച്ച ഇതരസംസ്ഥാന തൊഴിലാളി രാംനാരായണൻ ഭയ്യാരുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറായി. ഇന്നു രാവിലെ മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ തൃശൂർ കളക്ട്രേറ്റിൽ രാംനാരായണന്റെ ഭാര്യയടക്കമുള്ള ബന്ധുക്കളും ആക്ഷൻ കൗൺസിൽ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണു തീരുമാനം.
കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വിട്ടുനൽകാൻ ശ്രമിച്ചപ്പോൾ, നീതി കിട്ടാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നു രാംനാരായണന്റെ ബന്ധുക്കൾ വ്യക്തമായിരുന്നു. തുടർന്നാണ് മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ ബന്ധുക്കളുമായി ചർച്ച നടത്തിയത്.
കേസിലെ എല്ലാ പ്രതികളെയും അറസ്റ്റു ചെയ്യണമെന്നും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ സർക്കാർ നൽകണമെന്നുമാണു ബന്ധുക്കൾ ആവശ്യപ്പെട്ടത്. എന്നാൽ തുക സംബന്ധിച്ചു തീരുമാനമായിട്ടില്ല. കുടുംബത്തിനു പത്തുലക്ഷത്തിൽ കുറയാത്ത തുക നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
രാംനാരായണൻ ദളിത് വിഭാഗത്തിൽപ്പെടുന്നയാളായതിനാൽ കുറ്റവാളികൾക്കെതിരേ എസ്സി, എസ്ടി വകുപ്പും ആൾക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കണമെന്നും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നുമാണ് ഭാര്യയും ബന്ധുക്കളും ആവശ്യപ്പെടുന്നത്.
അഞ്ചു ദിവസം മുന്‍പാണു ഛത്തിസ്ഗഢ് സ്വദേശി രാമനാരായണൻ ഭയ്യാർ എന്ന 31കാരൻ വാളയാർ പുതുശേരി പഞ്ചായത്തിലെ അട്ടപ്പള്ളത്ത് തൊഴിൽ തേടിയെത്തിയത്. മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട മർദനത്തെ തുടർന്ന് ചോരതുപ്പിയാണ് ഇയാൾ മരിച്ചത്. മർദനത്തെ തുടർന്ന് കുഴഞ്ഞുവീണപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
ശരീരത്തിന്റെ പല ഭാഗങ്ങളിലുണ്ടായ മുറിവുകളിൽനിന്ന് രക്തം വാർന്നാണു മരണം സംഭവിച്ചതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ക്രൂരമായ മർദനത്തിന് ഇരയായെന്നും അടികിട്ടാത്ത ഭാഗങ്ങൾ ശരീരത്തിൽ ഇല്ലെന്നും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വാളയാർ പോലീസ് അന്വേഷണം ആരംഭിച്ച കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
Kerala
കൊച്ചി: സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യമാണ് ശബരിമല സ്വര്‍ണക്കൊള്ളയെന്ന് ഹൈക്കോടതി. കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലാണ് ഗുരുതര പരാമര്‍ശങ്ങളുള്ളത്.
എസ്ഐടിക്കെതിരെയും കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കേസ് അന്വേഷണത്തിൽ അലംഭാവം കാണിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. ചില പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ അന്വേഷണ സംഘം കാണിക്കുന്ന കാലതാമസത്തിലും അലംഭാവത്തിലും അതൃപ്തി രേഖപ്പെടുത്തികൊണ്ടാണ് കോടതിയുടെ വിമർശനം.
അന്വേഷണം ഉന്നതരിലേക്ക് നീങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ദേവസ്വം ബോർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരെ പ്രതിചേര്‍ക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാൻ ബാധ്യസ്ഥരായവര്‍ തന്നെ അത് നശിപ്പിക്കാൻ കൂട്ടു നിന്നുവെന്നും സംരക്ഷകര്‍ തന്നെ വിനാശകരായി മാറുകയാണെന്നും കോടതി നിരീക്ഷിച്ചു.
NRI
ലോസ് ആഞ്ചലസ്: ഹോളിവുഡ് സംവിധായകൻ റോബ് റെയ്നറും (78), ഭാര്യ മിഷേലും (68) ലോസ് ആഞ്ചലസ് നഗരത്തിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മകൻ നിക്ക് റെയ്നർ അറസ്റ്റിൽ.
ലഹരിക്ക് അടിമയായിരുന്ന നിക്ക് ഇരുവരെയും കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.
സെലിബ്രിറ്റികൾ താസമിക്കുന്ന ബ്രെന്റ്വുഡ് മേഖലയിലെ വസതിക്കുള്ളിൽ ഞായറാഴ്ച ഉച്ചയ്ക്കാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.
പ്രിൻസസ് ബ്രൈഡ്, ദിസ് ഈസ് സ്പൈനൽ ടാപ്, വെൻ ഹാരി മെറ്റ് സള്ളി, മിസെറി, എ ഫ്യൂ ഗുഡ് മെൻ തുടങ്ങിയവയാണു റോബ് റെയ്നർ സംവിധാനം ചെയ്ത പ്രമുഖ സിനിമകൾ.
Kerala
കോട്ടയം: പെൺകുട്ടിയോട് അശ്ലീല പരാമർശം നടത്തിയ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു. ചങ്ങനാശ്ശേരി സ്വദേശി വിഷ്ണു(27)വിനാണ് പരിക്കേറ്റത്.
തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തുനിന്ന പെൺകുട്ടിയോട് ആണ് വിഷ്ണു അശ്ലീല പരാമർശം നടത്തിയത്. ആർക്കും പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.
രാവിലെ 10 ഓടെയാണ് സംഭവം. പെൺകുട്ടി കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്നു. പെൺകുട്ടിയുടെ അടുത്ത് എത്തിയ വിഷ്ണു മോശം പദപ്രയോഗം നടത്തി. ഭയന്ന് പോയ പെൺകുട്ടി ഉടൻ തന്റെ ആൺ സുഹൃത്തിനെ ഫോണിൽ വിളിച്ചു വിവരമറിയിച്ചു.
സ്ഥലത്തെത്തിയ പെൺകുട്ടിയുടെ ആൺ സുഹൃത്ത് വിഷ്ണുവുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടെ കൈയിൽ കരുതിയിരുന്ന ചങ്ങല ഉപയോഗിച്ച് വിഷ്ണു പെൺകുട്ടിയുടെ ആൺ സുഹൃത്തിനെ ആക്രമിക്കാൻ ശ്രമിച്ചു.
ചങ്ങല പിടിച്ചുവാങ്ങി പെൺകുട്ടിയുടെ സുഹൃത്ത് വിഷ്ണുവിന്റെ തല അടിച്ചു പൊട്ടിച്ചു. പോലീസും നാട്ടുകാരും എത്തിയാണ് രംഗം ശാന്തമാക്കിയത്. പെൺകുട്ടിയുടെ ആൺ സുഹൃത്തിനോട് കാണിച്ചു തരാം എന്നും നിന്നെ സ്കെച്ച് ചെയ്തിട്ടുണ്ടെന്നും വിഷ്ണു ഭീഷണിപ്പെടുത്തുകയും ചെയ്തു.
ആർക്കും പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തില്ല. ഇരു കൂട്ടരെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു.
Kerala
കൊച്ചി: എറണാകുളം മലയാറ്റൂരിൽ കൊല്ലപ്പെട്ട ചിത്രപ്രിയയുടെ തലയില്‍ കണ്ടെത്തിയത് ആഴത്തിലുള്ള മുറിവ്. സമീപത്തു രക്തക്കറ പുരണ്ട കല്ല് കിടപ്പുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ മണപ്പാട്ട് ചിറയ്ക്ക് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചിത്രപ്രിയയുടെ പോസറ്റുമോര്‍ട്ടം ഇന്നു കളമശേരി മെഡിക്കല്‍ നടക്കും.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംഭവത്തെക്കുറിച്ചു കൂടുതല്‍ വ്യക്തത വരുമെന്നു പെരുമ്പാവൂര്‍ എഎസ്പി ഹാര്‍ദിക് മീണ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലായ പെൺകുട്ടിയുടെ ആൺസുഹൃത്ത് അലനു(21) ലഹരി ഇടപാടുകള്‍ ഉണ്ടോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചുവരുന്നു. ചിത്രപ്രിയയെ കാണാതാകുന്നതിനു മുമ്പ് ഇരുവരും ഫോണില്‍ സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയെ പ്രതി ബൈക്കിൽ കയറ്റിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു.
കൂട്ടുകാരനു പെൺസുഹൃത്തിൽ തോന്നിയ സംശയമാണ് എറണാകുളം മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്തുനിന്നു കാണാതായ 19 വയസുകാരിയുടെ ജീവനെടുത്തതെന്നാണ് പോലീസ് പറയുന്നത്.
കുറ്റസമ്മതം
ചോദ്യം ചെയ്യലിൽ ആണ്‍സുഹൃത്ത് അലന് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. സംശയത്തെത്തുടര്‍ന്നു കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പലേടത്തും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ബംഗളൂരുവില്‍ ഏവിയേഷന്‍ കോഴ്സിനു പഠിക്കുന്ന പെണ്‍കുട്ടിക്ക് അവിടെ ആണ്‍സുഹൃത്ത് ഉള്ളതായി അലന് സംശയിച്ചിരുന്നു. പെണ്‍കുട്ടിയുടെ ഫോണില്‍ മറ്റൊരു ആണ്‍സുഹൃത്തുമായുള്ള ചിത്രങ്ങളും അലന് കണ്ടത്ര. ഇതേത്തുടർന്നു പ്രകോപിതാനായ പ്രതി പെൺകുട്ടിയെ ആക്രമിച്ചെന്നാണ് മൊഴി കൊടുത്തിരിക്കുന്നത്.
ആദ്യം ചോദ്യം ചെയ്തു വിട്ടയച്ച അലനെ പെൺകുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ പോലീസ് വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്നും പോലീസ് പറയുന്നു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
ഏവിയേഷൻ വിദ്യാർഥിനി
മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയയെ (19) ആണ് കൊല്ലപ്പെട്ട നിലയില്‍ സെബിയൂര്‍ കൂരാപ്പിള്ളി കയറ്റത്തില്‍ ഗ്രൗണ്ടില്‍ കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ്. ബെംഗളരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയായ ചിത്രപ്രിയ അവധിക്കു നാട്ടിലെത്തിയതായിരുന്നു.
ആറു മുതലാണ് കാണാതായത്. അടുത്തുള്ള കടയില്‍ പോകുന്നുവെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരിച്ചു വന്നില്ല. തുടര്‍ന്നു വീട്ടുകാര്‍ കാലടി പോലീസില്‍ പരാതി നല്കി.
പോലീസ് പലയിടത്തും തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.20 ഓടെ മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗത്തു തെരച്ചില്‍ നടത്തുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനു പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കൂടുതൽ പ്രതികളോ?
പെൺകുട്ടി ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതിൽ മറ്റു രണ്ടു യുവാക്കളെയും മറ്റൊരു ബൈക്കിൽ കാണാം. ഇവർക്കും സംഭവത്തിൽ പങ്കുണ്ടോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.
പെണ്‍കുട്ടിയെ ബൈക്കില്‍ പ്രദേശത്തു കൊണ്ടുവിട്ടുവെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യലില്‍ അലന് പറഞ്ഞിരുന്നത്. ഇതോടെയാണ് ഇയാളെ ആദ്യം വിട്ടയച്ചത്.
എന്നാൽ, പിന്നീട് മൃതദേഹം കണ്ടെത്തിയതോടെ അലനെ വീണ്ടും വിളിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയും പെണ്‍കുട്ടി ഈ സംഘത്തിനൊപ്പമായിരുന്നെന്നാണ് പോലീസ് നിഗമനം.
Kerala
കൊച്ചി: കൂട്ടുകാരനു പെൺസുഹൃത്തിൽ തോന്നിയ സംശയമാണ് എറണാകുളം മലയാറ്റൂരില്‍ കൗമാരക്കാരിയുടെ ജീവനെടുത്തതെന്നു പോലീസ്. മുണ്ടങ്ങമറ്റത്തുനിന്നു കാണാതായ 19 വയസുകാരിയുടെ മരണം കൂട്ടുകാരിയിലുള്ള സംശയത്തെത്തുടർന്നുള്ള കൊലപാതകമെന്നാണ് വ്യക്തമായിരിക്കുന്നത്. സംഭവത്തില്‍ ആണ് സുഹൃത്ത് അലനെ (21) കാലടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കുറ്റസമ്മതം
ആണ്‍സുഹൃത്ത് അലന് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. സംശയത്തെത്തുടര്‍ന്ന് കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തി.
ബംഗളൂരുവില്‍ ഏവിയേഷന്‍ കോഴ്സിനു പഠിക്കുന്ന പെണ്‍കുട്ടിക്ക് അവിടെ ആണ്‍സുഹൃത്ത് ഉള്ളതായി അലന് സംശയിച്ചു. പെണ്‍കുട്ടിയുടെ ഫോണില്‍ മറ്റൊരു ആണ്‍സുഹൃത്തുമായുള്ള ചിത്രങ്ങളും അലന് കണ്ടു. തുടര്‍ന്നാണ് കൊലപ്പെടുത്തിയത്.
സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് ചോദ്യം ചെയ്തു വിട്ടയച്ച അലനെ പോലീസ് വീണ്ടും വിളിപ്പിച്ചത്. കൊലപാതകം മദ്യ ലഹരിയില്‍ ആയിരുന്നു എന്നും പോലീസ് പറയുന്നു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
തെരച്ചിൽ, മൃതദേഹം
മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയയെ ആണ് കൊല്ലപ്പെട്ട നിലയില്‍ സെബിയൂര്‍ കൂരാപ്പിള്ളി കയറ്റത്തില്‍ ഗ്രൗണ്ടില്‍ കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ്. ബെംഗളരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയ അവധിക്കു നാട്ടിലെത്തിയതായിരുന്നു.
ആറു മുതലാണ് കാണാതായത്. അടുത്തുള്ള കടയില്‍ പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരിച്ചു വന്നില്ല. തുടര്‍ന്നു വീട്ടുകാര്‍ കാലടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് തെരച്ചില്‍ വ്യാപകമാക്കിയിരുന്നു. ഇതിനിടെയാണ് ഇന്നലെ ഉച്ചയ്ക്ക് 2.20 ഓടെ മൃതദേഹം കണ്ടെത്തിയത്.
ഈ ഭാഗത്തു തെരച്ചില്‍ നടത്തുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനു പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട് എന്നാണ് പ്രാഥമിക നിഗമനം.
മറ്റു രണ്ടു സുഹൃത്തുക്കളും
ഇതിനിടെ, പെൺകുട്ടി ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശത്തു തെരച്ചില്‍ നടത്തിത്. പെണ്‍കുട്ടിയെ ബൈക്കില്‍ പ്രദേശത്തു കൊണ്ടുവിട്ടുവെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യലില്‍ അലന് പറഞ്ഞിരുന്നത്. തുടർന്നു വിട്ടയച്ചു.
പിന്നീട് മൃതദേഹം കണ്ടെത്തിയതോടെ അലനെ വീണ്ടും വിളിക്കുകയായിരുന്നു. എന്നാല്‍, ഒന്നും വിട്ടുപറയുന്നുണ്ടായിരുന്നില്ല. സംശയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. ഇയാള്‍ക്കൊപ്പം മറ്റു രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയും പെണ്‍കുട്ടി ഇവര്ക്കൊപ്പമായിരുന്നുവെന്നാണ് പോലീസ് നിഗമനം.
NRI
വിൽ കൗണ്ടി: നവജാത ശിശുവിനെ ടോയ്ലറ്റിൽ ഫ്ലഷ് ചെയ്യാൻ ശ്രമിക്കുകയും പിന്നീട് മൃതദേഹം ബിയർ ബോക്സിൽ കുഴിച്ചിടുകയും ചെയ്ത സംഭവത്തിൽ അമ്മ ഉൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കുഞ്ഞിന്റെ അമ്മയായ വിൽമിംഗ്ടൺ സ്വദേശി നിക്കോൾ പോക്ർസിവ (36), മൻഹാറ്റൺ സ്വദേശി വില്യം കോസ്മെൻ (38) എന്നിവർക്കെതിരേ കുറ്റം ചുമത്തി. 2024 ഒക്ടോബറിൽ നിക്കോൾ കുഞ്ഞിന് ജന്മം നൽകി.
കുഞ്ഞിനെ ടോയ്ലറ്റിൽ വച്ച് ഫ്ലഷ് ചെയ്യാൻ കോസ്മെൻ ശ്രമിച്ചു. അതിനുശേഷം, മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ബിയർ ബോക്സിൽ വച്ച് വീട്ടുവളപ്പിൽ മൂന്നടി താഴ്ചയിൽ കുഴിച്ചിടുകയായിരുന്നു.
ഒരു വർഷത്തിനുശേഷം ഡിസംബർ നാലിനാണ് വിൽ കൗണ്ടി ഷെരീഫ് ഓഫീസിന് ഇത് സംബന്ധിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് മൃതദേഹം കണ്ടെടുത്തു.
കുഞ്ഞിന് 22 മുതൽ 27 ആഴ്ച വരെയാണ് വളർച്ചയെന്നും മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
Kerala
മാവേലിക്കര: ആലപ്പുഴയിൽ നഗരസഭാ മുന്‍കൗണ്‍സിലറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നഗരസഭ 12-ാം വാര്‍ഡ് കൗണ്‍സിലായിരുന്ന കല്ലുമല ഉമ്പര്‍നാട് ഇട്ടിയപ്പന്‍വിള വൃന്ദാവന്‍ (മുറിമല കിഴക്കതില്‍) കനകമ്മ സോമരാജന് (68)നെയാണ് കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ഇവരുടെ ഏകമകന് കൃഷ്ണദാസ് (ഉണ്ണി, 38)നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രാവിലെ 8.30 ഓടെ അമ്മയുടെ സിപിഐയിലെ സഹപ്രവര്‍ത്തകനായ ശ്യാംകുമാറിനോട് താന്‍ അമ്മയെ കൊലപ്പെടുത്തിയതായി ഫോണില്‍ വിളിച്ചു പറഞ്ഞു. ശ്യാം ഉടന്‍തന്നെ ഈ വിവരം പോലീസില്‍ അറിയിച്ചു.
പോലീസ് കൃഷ്ണദാസിനെ ബന്ധപ്പെട്ടപ്പോള്‍ കൊലപാതക വിവരം സ്ഥിരീകരിക്കുകയും കീഴടങ്ങാന്‍ എത്തുകയാണെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
എട്ട് വര്‍ഷത്തിന് മുന്‍പ് കുടുംബ പ്രശ്നത്തെ തുടര്‍ന്ന് ഇയാളുടെ ഭാര്യ വിവാഹമോചനം നേടി പോയിരുന്നു. ഇവരെ തിരികെ കൊണ്ടുവരാനുള്ള ഇയാളുടെ ശ്രമത്തിന് മാതാവ് എതിരു നിന്നതാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു.
മാവേലിക്കര സിഐ സി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധനാ സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നു. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നതായും പറയപ്പെടുന്നു.
Kerala
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ യുവ നടിയെ ആക്രമിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ തിങ്കളാഴ്ച വിധി പറയും. നടന് ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. കേസില്‍ എട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് വിധി പറയുന്നത്.
2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് അശ്ലീലവീഡിയോ പകര്‍ത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. തന്നെയും മറ്റൊരു നടിയെയും ചേര്‍ത്ത് അതിജീവിത ഗോസിപ്പുകള്‍ പ്രചരിപ്പിച്ചു എന്നു നടന് ദിലീപ് സംശയിച്ചു. ഈ ബന്ധം ആദ്യ ഭാര്യയെ അറിയിച്ചതോടെ വിവാഹബന്ധം തകര്‍ന്നു. തുടര്‍ന്ന് ദിലീപ് ഭീഷണി മുഴക്കുകയും ഇരയുടെ കരിയര്‍ തകര്‍ക്കാന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്.
അതിജീവിതയെ മാനസികമായി തളര്‍ത്താനും അപമാനിക്കാനും ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തി. നടിയുടെ നഗ്ന ദൃശ്യങ്ങളും ലൈംഗിക പ്രവൃത്തികളും ചിത്രീകരിക്കാന്‍ നിര്‍ദേശിച്ചു. ഒന്നരക്കോടി രൂപ വാഗ്ദാനം നല്കി. 2013ല്‍ കൊച്ചിയിലെ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും പോലീസ് കുറ്റപത്രത്തിൽ പറയുന്നു.
രഹസ്യവിചാരണ
2018 മാര്‍ച്ച് എട്ടിനാണ് കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. അതിജീവിതയുടെ ആവശ്യപ്രകാരം പ്രത്യേക വനിതാ ജഡ്ജിയെ കേസില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി നിയോഗിച്ചു. രഹസ്യ വിചാരണയാണ് നടന്നത്. പിന്നീട് സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു.
261 സാക്ഷികളെ വിസ്തരിച്ച കേസില്‍ 28 പേര് കൂറുമാറിയിരുന്നു. ആദ്യ കുറ്റപത്രത്തിലെ ഏതാനും പേരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. ചിലര്‍ മാപ്പുസാക്ഷിയായിരുന്നു. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
Kerala
കാസര്‍ഗോഡ്: ഉടമസ്ഥന്റെ കാര്‍ മോഷ്ടിച്ച ഡ്രൈവറും സംഘവും അറസ്റ്റില്‍. ചെമ്മനാട് മേല്‍പറമ്പ് സ്വദേശി റംസാന് സുല്‍ത്താന്‍ ബഷീർ(25), കാസര്‍ഗോഡ് തളങ്കര തെരുവത്ത് സ്വദേശി ടി.എച്ച്.ഹംനാസ് (24), പാലക്കാട് തെങ്കര പുഞ്ചക്കോട് സ്വദേശി പി.കെ.അസ്ഹറുദ്ദീൻ(36) എന്നിവരാണ് അറസ്റ്റിലായത്. ഡിസംബര്‍ ഒന്നിനു രാത്രിയിലാണ് മധൂര്‍ ഇസത്ത് നഗര്‍ സ്വദേശി മുഹമ്മദ് മുസ്തഫയുടെ വീട്ടുമുറ്റത്തു നിന്ന് ടൊയോട്ട ഗ്ലാന്‍സ കാറും കാറിലുണ്ടായിരുന്ന 32,000 രൂപയും ഉള്‍പ്പെടെ മോഷണം പോയത്.
വിദ്യാനഗര്‍ പോലീസ് കാറിന്റെ ജിപിഎസ് കേന്ദ്രീകരിച്ച് നടത്തിയ അനേഷ്വണത്തില്‍ പാലക്കാട് ജില്ലയിലെ അഗളി പോലീസ് സ്റ്റേഷന് പരിധിയില്‍ കൂടി പോകുന്നതായി കണ്ടത്തി. വിവരം കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി ബി.വി.വിജയഭാരത് റെഡ്ഡി പാലക്കാട് പോലീസിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അഗളി പോലീസ് വാഹനം തമിഴ്നാട് മേട്ടുപ്പാളയത്തു നിന്നു കേസിലെ മൂന്നാംപ്രതി അസ്ഹറുദ്ദീനെ വാഹനമുള്‍പ്പെടെ പിടികൂടുകയായിരുന്നു. വാഹനം പോലീസ് കസ്റ്റഡിയിലെടുക്കുന്ന സമയം കാറിന്റെ ഒറിജിനല്‍ നമ്പര്‍ പ്ലെയ്റ്റ് മാറ്റി തമിഴ്നാട് രജിസ്ട്രേഷന് നമ്പര്‍ പ്ലേറ്റ് പതിച്ച നിലയിലായിരുന്നു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മറ്റു പ്രതികളെ പിടികൂടുന്നത്. ഡ്രൈവറായിരുന്ന റംസാന്, ഉടമസ്ഥന്റെ വീട്ടില്‍ നിന്നു കാറിന്റെ താക്കോലെടുത്തു, പകരം സാമ്യമുള്ള മറ്റൊരു ഡമ്മി താക്കോൽ വാങ്ങി വച്ച് രണ്ടാംപ്രതിയുടെ സഹായത്തോടെ കാര്‍ കവരുകയായിരുന്നു.
കാര്‍ വില്പന നടത്തി കിട്ടിയ തുകയില്‍ നിന്ന് 1.40 ലക്ഷം രൂപ രണ്ടാംപ്രതി താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ നിന്നും വാഹനത്തിന്റെ ഒറിജിനല്‍ നമ്പര്‍ പ്ലെയ്റ്റ് പെരുമ്പള കുഞ്ഞടുക്കം എന്ന സ്ഥലത്തു നിന്നും കണ്ടെത്തി. റംസാനെതിരേ വിദ്യാനഗര്‍, പരിയാരം, മേല്പറമ്പ, കുമ്പള എന്നീ പോലീസ് സ്റ്റേഷനുകളിലും ഹംനാസിനെതിരേ ഹൊസ്ദുര്‍ഗ്, മേല്‍പറമ്പ് എന്നീ സ്റ്റേഷനുകളിലുമായി കേസുകളുണ്ട്.
Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കിയെന്നും ഭാവിയുടെ വാഗ്ദാനമായി രാഹുലിനെ അവതരിപ്പിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുലിനെ എതിർത്താൽ വെട്ടുക്കിളിക്കൂട്ടം പോലെ സൈബർ ആക്രമണം നടക്കുന്നു. ജയിലിൽ കിടന്ന എത്ര എംഎൽഎമാരെ കോൺഗ്രസ് പുറത്താക്കിയെന്നും മുഖ്യമന്ത്രി കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
രാഹുലിനെക്കുറിച്ച് പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങളാണ്. അയാൾ പൊതുരംഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേസുമായി ബന്ധപ്പെട്ട് പോലീസ് നടപടികളെല്ലാം ഫലപ്രദമാണെന്ന് പറഞ്ഞ പിണറായി വിജയൻ, എന്നാൽ കണ്ണുവെട്ടിച്ച് ചിലർ രാഹുലിന് സംരക്ഷണമൊരുക്കുന്നുവെന്നും ആരോപിച്ചു.
NRI
ബെര്‍ലിന്‍: ജര്‍മനിയിലെ തുരിംഗിയ സംസ്ഥാനത്തിലെ വെയ്മറില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ 29 വയസുള്ള മൊറോക്കോകാരന്റെ കത്തിയാക്രമണത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം വെയ്മറിലെ നാഷണല്‍ തിയറ്ററിന് മുന്നിലുള്ള പ്രശസ്തമായ ഐസ് റിങ്കിലാണ് ആക്രമണം നടന്നത്.
തുടര്‍ന്ന് പോലീസിനെയും പ്രതി ഭീഷണപ്പെടുത്തി. ഒടുവില്‍ പോലീസ് കുരുമുളക് സ്പ്രേ ഉപയോഗിച്ച് പ്രതിയെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുരുമുളക് സ്പ്രേ ഉപയോഗിച്ചതില്‍ പ്രതിക്കും മറ്റ് മൂന്ന് പേര്‍ക്കും നിസാര പരിക്കേറ്റു. സംഭവത്തിന്റെ സാക്ഷികള്‍ തങ്ങളുമായി ബന്ധപ്പെടാന്‍ പോലീസ് അഭ്യര്‍ഥിച്ചു.
NRI
കൊളറാഡോ: മക്കളെ കൊലപ്പെടുത്തിയ ശേഷം യുകെയിലേക്ക് കടന്ന കേസിൽ കൊളറാഡോ സ്വദേശിനിയായ കിംബർലീ സിംഗ്ലറെ (36) അമേരിക്കയിലേക്ക് തിരിച്ചയയ്ക്കാൻ ലണ്ടൻ കോടതി ഉത്തരവിട്ടു.
കൊളറാഡോയിൽ വച്ച് രണ്ട് കുട്ടികളെ കൊലപ്പെടുത്തുകയും മൂന്നാമത്തെ കുട്ടിയെ പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം യുകെയിലേക്ക് രക്ഷപ്പെട്ട സിംഗ്ലറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കൊളറാഡോയിലെ ഫസ്റ്റ്-ഡിഗ്രി കൊലപാതക കുറ്റത്തിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത് യൂറോപ്യൻ മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാകുമെന്ന് സിംഗ്ലർ കോടതിയിൽ വാദിച്ചു.
എന്നാൽ, ഈ വാദം ജഡ്ജി തള്ളി. സമാനമായ കേസുകളിൽ കൈമാറ്റം അനുവദിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. 2023 ഡിസംബർ 19ന് കൊളറാഡോ സ്പ്രിംഗ്സിലെ അപ്പാർട്മെന്റിൽ മോഷണശ്രമം നടന്നതായി സിംഗ്ലർ പരാതി നൽകിയിരുന്നു.
ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ഒമ്പത് വയസുള്ള മകളെയും ഏഴു വയസുള്ള മകനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നീട്, മോഷണശ്രമം നടന്നിട്ടില്ലെന്നും കൊലപാതകം സിംഗ്ലർ നടത്തിയതാണെന്നും അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു.
ലണ്ടനിലെ കെൻസിംഗ്ടണിൽ ഒളിവിലിരിക്കെയാണ് സിംഗ്ലറെ 2023 ഡിസംബർ 30ന് അറസ്റ്റ് ചെയ്തത്.
Kerala
കായംകുളം: ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് മാവേലിക്കര കോടതിയിലെ അഭിഭാഷകനായ മകൻ അച്ഛനെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. കായംകുളം കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നവജിത്ത് (30) ആണ് പിതാവ് നടരാജനെ (63) വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി 9.30 നാണ് നാടിനെ നടുക്കിയ സംഭവം. ഗുരുതരമായി പരിക്കേറ്റ അമ്മ സിന്ധുവിനെ (48) മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നടരാജന്റെ മുഖം ആകെ വെട്ടുകൊണ്ട് വികൃതമായ നിലയിൽ ആയിരുന്നു. മുഖത്തും തലയ്ക്കുമാണ് ക്രൂരമായി വെട്ടേറ്റത്.
മാതാപിതാക്കളുമായി ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. വെട്ടുകത്തിയുമായി ആക്രമണം നടത്തിയ ശേഷം നവജിത്ത് അലറി വിളിച്ചു ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ നവജിത്ത് രക്തം പുരണ്ട കത്തിയുമായി വീടിന്റെ മുകളിലത്തെ നിലയിൽ നിലയുറപ്പിച്ച് നിൽക്കുന്നതാണ് നാട്ടുകാർ കണ്ടത്. രക്തം വാർന്നു കിടക്കുന്ന നടരാജനെയും സിന്ധുവിനെയും ഉടൻതന്നെ നാട്ടുകാർ കായംകുളം താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് മാവേലിക്കരയിലേക്കും എത്തിച്ചെങ്കിലും നടരാജന്റെ ജീവൻ രക്ഷിക്കാനായില്ല.
ചോരപുരണ്ട കത്തിയുമായി ഭീഷണി മുഴക്കി നിന്ന പ്രതിയെ പോലീസിനു കീഴ്പ്പെടുത്താൻ ഏറെ നേരത്തെ പരിശ്രമം വേണ്ടിവന്നു. ഒടുവിൽ, പോലീസ് സാഹസികമായി കയറുപയോഗിച്ചു വരിഞ്ഞുമുറുക്കിയാണ് നവജിത്തിനെ കീഴടക്കി അറസ്റ്റ് ചെയ്തത്.
കൊലപാതകം നടക്കുമ്പോൾ നവജിത്തിന്റെ മറ്റ് സഹോദരങ്ങളായ നിധിൻരാജ്, നിധിമോൾ എന്നിവർ വീട്ടിൽ ഉണ്ടായിരുന്നില്ല. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്നും പോലീസ് അറിയിച്ചു. അതേസമയം, ഇയാൾ ലഹരി ഉപയോഗിക്കുന്ന ആളാണെന്നും അതു മാതാപിതാക്കൾ ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണമെന്നും നാട്ടുകാർ പറയുന്നു.
Kerala
തലശേരി: പണി പൂർത്തിയാകാത്ത കെട്ടിടത്തിൽനിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ എഴുപത്തിയേഴുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജൂബിലി റോഡിൽ കാന്തലാട്ട് പള്ളിക്കു സമീപം ആളൊഴിഞ്ഞ കെട്ടിടത്തിലെ ലിഫ്റ്റ് സ്ഥാപിക്കാനുള്ള കുഴിയിൽനിന്നാണ് ഇന്നലെ രാത്രിയിൽ അസ്ഥികൂടവും സാരിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയത്. ആറു മാസം മുമ്പ് കാണാതായ സേലം ആത്തൂർ സ്വദേശിനി ധനുകോടിയുടെ (63) മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ധനുകോടിയുടെ ഭർത്താവ് അമ്പഴകനെ (77) പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. അമ്പഴകൻ-ധനുകോടി ദമ്പതികൾ തലശേരിയിലാണ് താമസിച്ചിരുന്നത്. ഇവർക്ക് നാല് മക്കളാണ്.
ആറു മാസം മുമ്പ്
രണ്ട് മക്കൾ പഴയങ്ങാടിയിൽ കുടുംബത്തോടൊപ്പം താമസിക്കുന്നുണ്ട്. രണ്ട് പേർ സേലത്താണുള്ളത്. ആറു മാസം മുമ്പാണ് ധനുകോടിയെ കാണാതായത്. അമ്പഴകൻ ഒറ്റയ്ക്ക് മക്കളെ കാണാൻ പഴയങ്ങാടിയിൽ ചെന്നിരുന്നു. അന്ന് അമ്മയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അമ്മയെ പൈസ കൊടുത്ത് നാട്ടിലയച്ചുവെന്നാണ് അമ്പഴകൻ മക്കളോടു പറഞ്ഞത്. സംശയം തോന്നിയ മക്കൾ നാട്ടിൽ അന്വേഷിച്ചുവെങ്കിലും അവിടെ എത്തിയിട്ടില്ല എന്ന് മനസിലായി. മദ്യപിച്ചു ലക്ക് കെട്ടപ്പോൾ ഒരിക്കൽ അമ്പഴകൻ, തന്റെ മദ്യം എടുത്തു കുടിച്ച ഭാര്യയെ കൊന്നുവെന്നു പറഞ്ഞ വിവരവും ഇതിനിടയിൽ പുറത്തു വന്നു.
ഒഴിഞ്ഞ കെട്ടിടത്തിൽ
ഒരു മകൻ ജോത്സ്യനെ കണ്ട് അമ്മയെക്കുറിച്ച് അന്വേഷിച്ചെന്നും അമ്മ ജീവിച്ചിരിക്കുന്നില്ലെന്നും ജ്യോത്സ്യൻ പറഞ്ഞത്രേ. ഇതോടെ മക്കളിൽ സംശയം വർധിച്ചു. തുടർന്ന് മക്കൾ പഴയങ്ങാടിയിൽനിന്നു തലശേരിയിൽ എത്തുകയും അച്ഛനെ കൂട്ടി അവർ താമസിച്ചിരുന്ന ആളൊഴിഞ്ഞ കെട്ടിടത്തിൽ പരിശോധ നടത്തുകയും ചെയ്തപ്പോഴാണ് തലയോട്ടിയും സാരിയും കണ്ടെത്തിയത്. ഇതേത്തുടർന്ന് മക്കളും അച്ഛനും തമ്മിൽ വാക്കേറ്റവും ബഹളവും ഉണ്ടായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അസ്ഥികൂടം കിടന്ന സ്ഥലത്ത് കാവൽ ഏർപ്പെടുത്തുകയും അമ്പഴകനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. സംഭവ സ്ഥലത്തു ഫോറൻസിക് സംഘം പരിശോധന നടത്തി. പോലീസ് അന്വേഷണം ഊർജിതമാക്കി.
Kerala
പന്തളം: സ്ത്രീകളെ ക്രൂരമായി ആക്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെയും വൃദ്ധമാതാവിനെയും മുന്‍ വൈരാഗ്യത്താല്‍ ക്രൂരമായി ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കുളനട മാന്തുക മലയുടെ താഴത്തേതില്‍ വീട്ടില്‍ രഞ്ജിത്ത് (41) ആണ് പന്തളം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 21-ന് രാത്രി കുളനട അമ്മൂമ്മക്കാവ് സ്വദേശിനിയെയാണ് ഇയാള്‍ ക്രൂരമായി ആക്രമിച്ചത്. ഇയാളുടെ ആക്രമണത്തില്‍ ഇവരുടെ വൃദ്ധ മാതാവിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരും പ്രതിയും തമ്മില്‍ മൈക്ക് സെറ്റിന്റെ ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട് തര്‍ക്കവും മറ്റും നിലനില്‍ക്കുന്നുണ്ട്. അതിന്റെ വൈരാഗ്യത്തിലാണ്ആക്രമണമെന്നു പറയുന്നു.
സംഭവത്തിനുശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ച ഇയാളെ പിന്തുടര്‍ന്ന പോലീസ് സാഹസികമായാണ് പിടികൂടിയത്. അടൂര്‍ ഡിവൈഎസ്പി ജി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പന്തളം എസ്എച്ച്ഒ ടി. ഡി. പ്രജീഷ്, സബ് ഇന്‍സ്പെക്ടര്‍ യു. വി. വിഷ്ണു, എഎസ് ഐ വൈ. ജയന് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
NRI
നോർത്ത് ടെക്സസ്∙ ടെക്സസിലെ കോഫ്മാൻ കൗണ്ടിയിൽ ഗാബ്രിയേൽ ഡിയോസ്ഡാഡോ ആർട്ടിയേഗയെ വെടിവെച്ച് കൊന്ന കേസിൽ പ്രതിയായ ഡിയൗൻഡ്രെ ബെർണാർഡ് വാക്കർക്ക് (26) ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി.
2024 ഫെബ്രുവരിയിൽ ഫോർണിയിലെ സമ്മർ ഹേവൻ മൊബൈൽ ഹോം പാർക്കിലുള്ള ആർട്ടിയേഗയുടെ വീട്ടുമുറ്റത്തുവച്ചാണ് സംഭവം നടന്നത്. ജോലിക്ക് പോകാൻ ഇറങ്ങുമ്പോൾ ആർട്ടിയേഗയെ ഇയാൾ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊല്ലപ്പെട്ട ഗാബ്രിയേൽ ഡിയോസ്ഡാഡോ ആർട്ടിയേഗയ്ക്കും പ്രതിക്കും പരസ്പരം പരിചയമുണ്ടായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്.
കോഫ്മാൻ കൗണ്ടി ക്രിമിനൽ ഡിസ്ട്രിക്റ്റ് അറ്റോർണി എർലൈ നോർവിൽ വൈലിയാണ് വിധി പ്രഖ്യാപിച്ചത്. അതേസമയം, കേസിൽ വാക്കറുടെ സഹപ്രതിയായ മൈറ ലാറയ്ക്കെതിരെയും കൊലപാതകം, ലഹരിമരുന്ന് കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഇയാളുടെ വിചാരണ തീയതി പിന്നീട് തീരുമാനിക്കും.
NRI
മിസോറി: വിദ്യാർഥികൾക്ക് പണവും മദ്യവും ലഹരിയും നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ അധ്യാപികയ്ക്ക് 10 വർഷം തടവ് ശിക്ഷ. മിസോറിയിലെ ഡിക്സൺ ആർവൺ സ്കൂൾ ഡിസ്ട്രിക്റ്റിലെ മുൻ സബ്സ്റ്റിറ്റ്യൂട്ട് അധ്യാപികയായിരുന്ന 30 വയസുകാരി കാരിസ്സ ജെയ്ൻ സ്മിത്തിനെയാണ് കോടതി ശിക്ഷ വിധിച്ചത്
മിഡിൽ സ്കൂൾ വിദ്യാർഥികളെയാണ് കാരിസ്സ ലൈംഗികമായി ചൂഷണം ചെയ്തത്. ലൈംഗിക ബന്ധത്തിനായി വിദ്യാർഥികൾക്ക് 100 ഡോളറോ അതിൽ കൂടുതലോ പണമായിട്ടോ കാഷ്ആപ്പ്’ വഴിയോ നൽകിയിരുന്നു എന്നാണ് അധികൃതർ കണ്ടെത്തിയത്.
ലൈംഗിക ബന്ധത്തിന് പകരമായി വിദ്യാർഥികൾക്ക് മദ്യമോ കഞ്ചാവോ നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.കുട്ടികളെ പീഡിപ്പിച്ച് ഉൾപ്പെടെ പ്രതിക്കെതിരെ 19 കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഇപ്പോൾ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
Kerala
മലപ്പുറം: പൂക്കോട്ടൂർ പള്ളിമുക്കിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. പള്ളിമുക്ക് സ്വദേശി അമീര്‍ സുഹൈല്‍ (26) ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരൻ ജുനൈദിനെ (28) മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.
പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. വീട്ടിലെ കടം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ അടുക്കള ഭാഗത്താണ് അമീറിന്റെ മൃതദേഹം കിടന്നിരുന്നത്.
കൊലപാതകത്തിന് ശേഷം കുത്തിയ കത്തിയുമായി പ്രതി ജുനൈദ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാളെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കി കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: മസാജ് പാര്‍ലറില്‍നിന്നു മാല മോഷ്ടിച്ചെന്നാരോപിച്ചു സിവില്‍ പോലീസ് ഓഫീസറില്‍നിന്ന് നാലുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബൈജുവിനെതിരെ കേസ്. സ്പാ നടത്തിപ്പുകാരി രമ്യ, ഇവരുടെ സഹായി എ. ഹിഷാം എന്നിവര്‍ക്കെതിരെയും പാലാരിവട്ടം പോലീസ് കേസെടുത്തു.
പാലാരിവട്ടം മെഡിക്കല്‍ സെന്ററിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ മസാജ് സെന്ററില്‍ ഈ മാസം എട്ടിനാണ് സിപിഒ എത്തിയത്. ഇയാളെ അടുത്ത ദിവസം രാവിലെ ഫോണില്‍ വിളിച്ച രമ്യ ആറര ലക്ഷം രൂപ ആവശ്യപ്പെട്ടു.
മസാജ് തുടങ്ങുന്നതിന് മുമ്പ് താന്‍ മേശപ്പുറത്ത് ഊരിവച്ച ആറര ലക്ഷം രൂപയുടെ താലിമാല കാണാതായെന്നും സിപിഒ ആണ് അതെടുത്തതെന്നും വിളിച്ചറിയിച്ചു. പണം തന്നില്ലെങ്കില്‍ ഭാര്യയോടും വീട്ടുകാരോടും പറയുമെന്നും ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് ഷിഹാമും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി. പിന്നീട് എസ്ഐ മുഖേന പണം കൈമാറി. എസ്ഐ ബൈജുവിനു മസാജ് പാര്‍ലര്‍ നടത്തിപ്പുകാരുമായി ബന്ധമുണ്ടെന്നാണ് ആരോപണം. സംഭവത്തില്‍ ഇന്നലെ രാത്രിയാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: എക്സൈസ് പരിശോധനയിൽ എട്ട് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ചുള്ളിമാനൂർ സ്വദേശി അഫ്സൽ (30)നെയാണ് നെടുമങ്ങാട് എക്സൈസ് സംഘം വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്.
വീട്ടിൽ പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ ഇയാൾ ആക്രമിക്കാനും ശ്രമിച്ചു. തുടർന്ന് മൽപ്പിടുത്തത്തിലൂടെ കീഴടക്കുകയായിരുന്നു. ബംഗളുരുവിൽനിന്നാണ് ഇയാൾ എംഎഡിഎംഎ എത്തിച്ചിരുന്നത്. തിരുവനന്തപുരത്തും പരിസരങ്ങളിലും ചില്ലറവിൽപ്പന നടത്തുകയായിരുന്നു പതിവ്.
പ്രതിക്കെതിരെ വലിയമല സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. എക്സൈസ് റേഞ്ച് ഓഫീസർ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
National
മീററ്റ്: യുപി മീററ്റിൽ യുവാവിനെ വെടിയുതിർത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും പിടിയിലായി. കൊല്ലപ്പെട്ട രാഹുലിന്റെ ഭാര്യയും കാമുകൻ അജയ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അജയ്യും രാഹുലിന്റെ ഭാര്യ അഞ്ജലിയും തമ്മിലുള്ള ബന്ധം പുറത്തായതിനെ തുടർന്നായിരുന്നു കൊലപാതകം. ദേഹത്ത് മൂന്ന് തവണ വെടിയേറ്റ നിലയിലായിരുന്നു രാഹുലിന്റെ മൃതദേഹം കൃഷിയിടത്ത് കാണപ്പെട്ടത്.
കവർച്ചസംഘം കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മൊഴിയെടുക്കാൻ വിളിക്കുന്പോൾ അഞ്ജലി സ്ഥലത്തില്ലാതിരുന്നതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അജയ്യുമായുള്ള യുവതിയുടെ ബന്ധം കണ്ടെത്തുന്നത്.
രാഹുലിന്റെ മൃതദേഹം സംസ്കരിച്ചതിന് പിന്നാലെ ഒളിവിൽ പോയ ഇരുവരെയും കണ്ടെത്തി ചോദ്യം ചെയ്തതോടെ അജയ് കുറ്റസമ്മതം നടത്തി. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
Kerala
പാലക്കാട്: മാത്തൂര്‍ പല്ലഞ്ചാത്തനൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പല്ലഞ്ചാത്തനൂര്‍ പൊള്ളംപാടം വീട്ടില്‍ ഇന്ദിര(55)യെയാണ് ഭര്‍ത്താവ് വാസു(62) കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
അയല്‍വാസിയായ രാജനാണ് നിലവിളി കേട്ട് ആദ്യം ഓടിയെത്തിയത്. വീടിന്റെ അടുക്കള ഭാഗത്ത് മരിച്ച നിലയിലാണ് ഇന്ദിരയെ കണ്ടെത്തിയത്. വീടിനു മുന്‍വശത്ത് കൊടുവാളുമായി വാസു നില്‍പ്പുണ്ടായിരുന്നു. വാസുവിന്റെ കൈയിലുണ്ടായിരുന്ന കൊടുവാള് രാജന് പിടിച്ചുമാറ്റി.
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഭാര്യയും മക്കളും പക്ഷംചേര്‍ന്ന് തന്നെ കുറ്റപ്പെടുത്തുന്നതായി വാസു ആരോപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് വാസു ഭാര്യയെ വെട്ടിക്കൊന്നതെന്നും പോലീസ് പറഞ്ഞു.
NRI
ലണ്ടൻ: ഇംഗ്ലണ്ടിൽ ഇരുപതു വയസുള്ള ഇന്ത്യൻ വംശജ മാനഭംഗത്തിനിരയായ കേസിൽ ഒരാൾ അറസ്റ്റിൽ. വെസ്റ്റ് മിഡ്ലാൻഡിൽ ശനിയാഴ്ച നടന്ന സംഭവത്തിനു പിന്നിൽ വംശീയ വിദ്വേഷം ആയിരിക്കാമെന്ന് ഇന്ത്യൻ സമൂഹം സൂചിപ്പിച്ചു.
മാനഭംഗത്തിനിരയായ യുവതിയെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അക്രമി വാതിൽ തകർത്ത് പെൺകുട്ടിയുടെ വീട്ടിൽ കടക്കുകയായിരുന്നു. പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ചിത്രം പോലീസ് ഞായറാഴ്ച പുറത്തു വിട്ടിരുന്നു.
മുപ്പതിനു മുകളിൽ പ്രായമുള്ള ഇയാൾ വെള്ളക്കാരനാണ്. മാനഭംഗം ചെയ്യപ്പെട്ട പെൺകുട്ടി പഞ്ചാബി വംശജയാണെന്ന് ഇന്ത്യൻ സമൂഹം അറിയിച്ചു. ഏതാനും ആഴ്ച മുന്‍പ് ഒരു സിക്ക് വംശജയും ഇതേ മേഖലയിൽ മാനഭംഗം ചെയ്യപ്പെട്ടിരുന്നു.
District News
കോഴിക്കോട്: പറമ്പിൽ ബസാറിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണം ക വർന്ന കേസിലെ പ്രതി പിടിയിൽ. പാറക്കുളം സ്വദേശി അഖിൽ ആണ് പിടിയിലായ .
മോഷണശ്രമത്തിനിടെ നാട്ടുകാരിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ ഇന്ന് പുലർച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാക്കൂർ, എലത്തൂർ മേഖലകളിൽ ഉൾപ്പെടെ 14 മോഷണങ്ങൾ താൻ നടത്തിയതായി അഖിൽ പോലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് പറമ്പിൽ ബസാറിലെ വീട് കുത്തിത്തുറന്ന് 25 പ വൻ സ്വർണം കവർന്നത്. പ്രദേശത്ത് ചെറുതും വലുതുമായ മോഷണങ്ങൾ തുടർച്ച യായതോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
ഇതിനിടെ, കഴിഞ്ഞ ദിവസം രാത്രി കക്കോടിയിലെ ഒരു വീട്ടിൽ മോഷണ ശ്രമം നട ത്തിയതാണ് പ്രതി കുടുങ്ങാൻ കാരണം. മോഷണശ്രമം അറിഞ്ഞ് നാട്ടുകാർ സംഘ ടിച്ചപ്പോൾ, സ്വന്തം സ്കൂട്ടർ ഉപേക്ഷിച്ച് അഖിൽ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
സ്കൂട്ടർ കസ്റ്റഡിയിലെടുത്ത ശേഷം ക്രൈം സ്ക്വാഡും ചേവായൂർ പോലീസും സ്പെഷ്യൽ സ്ക്വാഡും ചേർന്ന് അഖിലിനായി തെരച്ചിൽ തുടങ്ങി. ഈ സമയത്താ ണ് മറ്റൊരു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെടാൻ അഖിൽ ശ്രമിച്ചത്.
എന്നാൽ, മോഷ്ടിച്ച ബൈക്കുമായി അഖിൽ എത്തിയത് പോലീസിൻ്റെ മുന്നിലേക്കാ യിരുന്നു. ഇതോടെ ഇയാൾ പിടിയിലാവുകയും ചെയ്തു.
District News
മട്ടാഞ്ചേരി: മണി ലോണ്ടറിംഗ്, ക്രിപ്റ്റോ കറൻസി എന്നിവയുമായി ബന്ധപ്പെട്ട് മും ബൈ തിലക് നഗർ പോലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും ഇതിൽ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി മട്ടാഞ്ചേരി സ്വദേശിയിൽനി ന്ന് പണം തട്ടിയ മുഖ്യപ്രതി പിടിയിൽ. മഹാരാഷ്ട്ര സ്വദേശി സന്തോഷാണ് (50) പിടി യിലായത്.
മഹാരാഷ്ട്രയിലെ ഗോൺഡ്യയിൽ നിന്ന് മട്ടാഞ്ചേരി എസ്ഐ ജിമ്മി ജോസിന്റെ നേ തൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. മട്ടാ ഞ്ചേരി ആനവാതിൽ സ്വദേശിനിയായ വീട്ടമ്മയിൽനിന്ന് 2.88 കോടി രൂപയാണ് പ്രതി തട്ടിയെടുത്തത്.
കേസിൽനിന്ന് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് പല തവണകളായി പ്രതികൾ വീട്ടമ്മയി ൽനിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ മഹാരാഷ്ട്ര നവി മുംബൈ സ്വദേശികളായ സാക്ഷി അഗർവാൾ, സന്തോഷ്, വിജയ ഖന്ന, സഞ്ജയ് ഖാൻ, ശിവ സുബ്രഹ്മണ്യം എന്നിവർക്കെതിരേ മട്ടാഞ്ചേരി പോലീസ് കേസെടുത്തിരുന്നു.
വീട്ടമ്മയുടെ വാട്സാപ്പ് നമ്പറിലേക്ക് പ്രതിയായ സന്തോഷിൻ്റെ നമ്പറിൽനിന്നു വീ ഡിയോ കോൾ ചെയ്താണ് തട്ടിപ്പ് നടത്തിയത്.