രാഹുലിന്റെ കണ്ടെത്തൽ ശരി
Tuesday, August 27, 2019 11:16 PM IST
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയം, നേതാക്കന്മാർ പാർട്ടിയുടെ പ്രത്യയശാസ്ത്രം ലംഘിച്ചതുമൂലമാണെന്നുള്ള രാഹുൽഗാന്ധിയുടെ കണ്ടെത്തൽ അക്ഷരംപ്രതി ശരിയാണ്.
മുന്നോക്ക സമുദായങ്ങളിലുള്ള ദരിദ്രന്റെ അവസ്ഥ ഇന്നെന്താണ്? വടക്കേ ഇന്ത്യയിൽ 22 സംസ്ഥാനങ്ങളിലായി അടുത്ത കാലത്ത് മസ്തിഷ്ക ജ്വരംമൂലം അനേകായിരം കുഞ്ഞുങ്ങൾ മണ്ണടിഞ്ഞതു ഭക്ഷണത്തിന്റെ അപര്യാപ്തതയാലാണെന്നു തെളിഞ്ഞല്ലോ. സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞ രാജ്യത്തിന്റെ സമ്പത്ത് സ്വാർഥമോഹികളും അധികാര സേവകരും ചേർന്നു കവർന്നെടുത്തു. പരിഹാരം ചെയ്യുന്നില്ലെങ്കിൽ "അനർഹമായതെല്ലാം ആപത്തുനേരത്തു കൈവിടും' എന്ന പ്രഭാഷക വചനം ഒാർത്തിരിക്കാം.
ജോസ് കൂട്ടുമ്മേൽ, കടനാട്