അവയവദാന പ്രോത്സാഹനം
Monday, October 20, 2025 12:01 AM IST
അവയവദാനത്തിന്റെ പ്രാധാന്യം ആഴത്തിൽ മനസിലാക്കാൻ പര്യാപ്തമായ നൂതന പദ്ധതികൾ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു.
വ്യത്യസ്തമായ നടപടിക്രമങ്ങൾ ലഘുവാക്കിക്കൊണ്ട് അവയവദാനത്തിന് സന്നദ്ധരാകുന്നവർക്ക് പ്രോത്സാഹനമായി നോർക്ക കെയർ പോലെ സമാനമായരീതിയിൽ പരിമിതമായ ആശുപത്രി, മരുന്ന് മാത്രം ഒതുങ്ങാതെ കൂടുതൽ മെഡിക്കൽ അനുബന്ധ സേവനങ്ങൾക്ക് കുറഞ്ഞ നിരക്ക് ഏർപ്പെടുത്തുകയാണെങ്കിൽ അവയവദാനത്തിന് നിലവിലുള്ള പ്രതിസന്ധി ഒരുപരിധിവരെ മറികടക്കാൻ സാധിക്കും.
അവയവദാന ബോധവത്കരണം ശക്തമാക്കുന്നതിന് സാമൂഹ്യസംഘടനകളെ കൂടി ഉൾപ്പെടുത്തി കൂടുതൽ വിപുലമായ രീതിയിൽ താഴെത്തട്ടിൽ സാമുദായിക പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ പ്രവർത്തനം വ്യാപിപ്പിക്കണം. ഇതിലൂടെ അവയവദാനത്തിന് നിലവിലുള്ള കുറവ് പരിഹരിക്കാൻ കുറേയേറെ സഹായകമാകും. അവയവദാനത്തെ പിന്നോട്ടുവലിക്കുന്ന കാലഹരണപ്പെട്ട പദ്ധതികൾ പുതുക്കി പ്രോത്സാഹനം നൽകി പുനരാവിഷ്കരിക്കാൻ വേണ്ട നടപടി സ്വീകരിക്കണം.
ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി നേരിട്ട് നിരന്തരം ഇടപെട്ട് അവയവദാന കുറവ് കൃത്യമായി വിലയിരുത്തി നികത്താൻ ഉപദേശകസമിതിയെ ചുമതലപ്പെടുത്തണം. എല്ലാ ജില്ലാ ആശുപത്രികളിലും പ്രത്യേക സംവിധാനം ഒരുക്കുവാൻ ശ്രദ്ധിച്ചാൽ അവയവദാനം അവശ്യദാനമായി അതിവേഗം മാറുന്നത് സമീപഭാവിയിൽത്തന്നെ പ്രതീക്ഷിക്കാം.
സുനിൽ തോമസ് റാന്നി