പ്രളയദുരന്തവും മഹാ സമാഹരണവും
Wednesday, August 28, 2019 10:51 PM IST
കടാശ്വാസം ഔദാര്യമല്ല, കർഷകരുടെ അവകാശം എന്ന ദീപിക മുഖപ്രസംഗം സത്യസന്ധമായ വെളിപ്പെടുത്തലുകളാണ്. ഏറെ വർഷമായിട്ടുള്ള കർഷകരുടെ കരളുരുകുന്ന പ്രശ്നങ്ങളിലേക്ക് ആ മുഖപ്രസംഗം വെളിച്ചംവീശുന്നു. കോർപറേറ്റ് കന്പനികളുടെ 5.55 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയപ്പോൾ കാർഷിക കടാശ്വാസത്തിന് സർക്കാർ ഭാഗത്തുനിന്ന് ഒരു ഇലയനക്കംപോലും ഉണ്ടായിട്ടില്ല എന്ന സത്യം കാർഷിക ഭാരതത്തിന്റെ തിരുനെറ്റിയിലെ കറുത്ത പൊട്ടാണ്.
ഏറ്റവും അടിയന്തരമായി ഭരണനേതൃത്വം കർഷകരുടെ കണ്ണീരൊപ്പാനായി ഒരു മൂലധന സമാഹരണം നടത്തണം. അതിനായി ഉദ്യോഗസ്ഥരുടെ ഇടയിൽനിന്ന് തുടക്കംകുറിക്കണം. പെൻഷൻകാരുടെയും ഉദ്യോഗസ്ഥരുടെയും ഒരുമാസത്തെ ശന്പളമെങ്കിലും സമാഹരിക്കണം. ഒന്നിലും സഹകരിക്കാത്തവരുടെ പേരുവിവരം പ്രസിദ്ധീകരിക്കുകകൂടി ചെയ്യുകയാണെങ്കിൽ മഹാപ്രളയദുരന്തം മഹാസമാഹരണവേളകൊണ്ട് അല്പമെങ്കിലും പരിഹരിക്കാം.
ജോസ് കൂട്ടുമ്മേൽ