സ്വർണ വിലക്കയറ്റത്തിനു നിയന്ത്രണം ആവശ്യം
Tuesday, September 3, 2019 11:23 PM IST
സാധാരണ ആളുകൾക്കു സ്വർണം അപ്രാപ്യമാക്കിക്കൊണ്ട് സ്വർണവില മുൻപെങ്ങുമില്ലാത്തവണ്ണം ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണ്. ഒരു പവന് മുപ്പതിനായിരത്തിന് അടുത്തെത്തിക്കഴിഞ്ഞു. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും സ്വപ്നം കാണാൻ മാത്രം കഴിയുന്ന അവസ്ഥയിലേക്ക് സ്വർണവില കുതിക്കുന്നു.
നിർധനരായ മാതാപിതാക്കൾ പെൺകുട്ടികൾക്കു വിവാഹത്തിനും മറ്റുമായി ഒരു തരിപൊന്ന് വാങ്ങുക എന്നത് നെഞ്ചിലെ തീപോലെയായിക്കഴിഞ്ഞു. ഇക്കഴിഞ്ഞ കുറച്ചുമാസങ്ങളായി പിടികിട്ടാത്ത ഉയരത്തിലേക്ക് പൊന്നുവില ഉയർന്നു. ഇതിന് നിയന്ത്രണം ഉണ്ടാവേണ്ടത് ആവശ്യമാണ്.
സിറിയക് ആദിത്യപുരം, കടുത്തുരുത്തി