മരടിലെ ഫ്ളാറ്റ് ഉടമകൾ
Sunday, September 22, 2019 1:27 AM IST
മരടിലെ ഫ്ളാറ്റ് ഉടമകളുടെ ദുരവസ്ഥയാണല്ലോ ഇപ്പോൾ പ്രധാന ചർച്ചാവിഷയം. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി പ്രഖ്യാപിച്ച നിയമങ്ങൾ അവഗണിച്ച് രാഷ്ട്രീയ പാർട്ടികളുടെയും അതതു കാലത്തെ ഭരണമേധാവികളുടെയും അനുമതിയോടെ നടന്ന അഴിമതികൾക്ക് ഇരയായത് ഇപ്പോൾ ഫ്ളാറ്റുകളിൽ താമസിക്കാൻ വിധിക്കപ്പെട്ടവരാണ്.
പരിസ്ഥിതി കാര്യങ്ങളിൽ വലിയ അറിവില്ലെങ്കിലും ഒരു അഭിപ്രായം അറിയിക്കട്ടെ. നിലവിലുള്ള ജലാശയങ്ങളിൽനിന്നു കൃത്യമായ അകലത്തിലായിരിക്കണം നിർമാണം എന്നതാണല്ലോ നിയമം. ഇപ്പോൾ നിർമിച്ചിരിക്കുന്ന ഫ്ളാറ്റുകൾക്ക് കായലിൽ നിന്നുള്ള അകലമാണ് നിയമലംഘനമായി കാണുന്നതെങ്കിൽ കായൽതീരം കുറെ അകലത്തേക്കു മാറ്റാമല്ലോ. ശക്തമായ ബണ്ടുനിർമിച്ച് മണ്ണിട്ട് നികത്തിയാൽ കരയുടെ വിസ്തീർണം വർധിക്കുമല്ലോ. എറണാകുളത്തെ മറൈൻഡ്രൈവ് അപ്രകാരം കൃത്രിമമായി നിർമിച്ചതല്ലേ?
ജയിംസ് ഐസക്, കുടമാളൂർ