വിജ്ഞാനപ്രദമായ പരന്പര
Monday, October 7, 2019 12:32 AM IST
ദീപികയിൽ പ്രസിദ്ധീകരിച്ച "പ്ലാസ്റ്റിക് തിന്നുന്ന മനുഷ്യൻ' പരന്പര വളരെ വിജ്ഞാനപ്രദവും ശാസ്ത്രീയ അടിത്തറയുള്ളതുമായിരുന്നു. വരാൻ പോകുന്ന ഒരു ദുരന്തത്തിന്റെ നേർക്കാഴ്ചയാണ് ഈ ലേഖനത്തിൽ ഉടനീളം. ഞാൻ അവതരിപ്പിച്ചുവരുന്ന ബോധവത്കരണ മാജിഷോയിലും ലേഖനത്തിലെ പലഭാഗങ്ങളും കടന്നുവരാറുണ്ട്. എന്നാലും പല പുതിയ അറിവുകളും ജോൺസൺ പൂവൻതുരുത്ത് എഴുതിയ ലേഖനത്തിൽനിന്ന് ലഭിച്ചു.
സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണർന്നു പ്രവർത്തിക്കേണ്ട ചില ഏജൻസികൾ ഉറക്കം നടിച്ചുകിടക്കുന്നു. ഞാൻ പലപ്രാവശ്യം സർക്കാരിനെ സമീപിച്ചിരുന്നു. ഇത്തരം ബോധവത്കരണ സന്ദേശം കുട്ടികളിൽ എത്തിക്കുവാൻ സഹകരിക്കണം എന്ന് പറഞ്ഞ് സമീപിച്ചു. ഇച്ഛാശക്തി ഉള്ള ഉദ്യോഗസ്ഥർ ഉണ്ടെങ്കിലെ ഇത്തരം പ്രവർത്തനം നടക്കൂ. ഇനി വരാൻ പോകുന്ന ദുരന്തം കുടിവെള്ളത്തിനുവേണ്ടിയുള്ള യുദ്ധമാണ്. മനുഷ്യരാശിക്ക് ഭീഷണിയായിരിക്കുന്ന മാലിന്യം ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങളും, ശുദ്ധജല ലഭ്യതയുമാണ് ഇനി മനുഷ്യൻ കാണുന്ന ഭീകരമുഖം. മനുഷ്യന്റെ ബോധമണ്ഡലത്തെ തൊട്ടുണർത്തുന്ന പഠനാർഹമായ ലേഖനങ്ങൾ ദീപികയിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു.
.മജീഷ്യൻ നാഥ്, തിരുവനന്തപുരം.