പോഷകാഹാരംകൂടി ഉൾപ്പെടുത്തണം
Saturday, November 2, 2019 12:20 AM IST
നമ്മുടെ സംസ്ഥാനത്തെ നല്ലൊരു ശതമാനം വിദ്യാർഥികൾ ദരിദ്രഭവനങ്ങളിൽനിന്നുള്ളവരാണ്. ഇവരുടെ പഠനപ്രക്രിയകളിൽ പോഷകാഹാരത്തിന്റെ കുറവുമൂലം പാഠ്യവിഷയങ്ങളിൽ ഏകാഗ്രതയോടെ ശ്രദ്ധിക്കാനോ നല്ല മാർക്ക് വാങ്ങാനോ സാധിക്കുന്നില്ല എന്നതൊരു സത്യമാണ്. പഠനത്തിൽ നിലവാരം കുറഞ്ഞ കുട്ടികളെ മണ്ടന്മാരോ മടിയന്മാരോ എന്നൊക്കെയുള്ള ലേബലിൽ ഉൾപ്പെടുത്തുകയാണല്ലോ പതിവ്. ഇതു ശരിയല്ല. പഠനനിലവാരം കുറഞ്ഞ വിദ്യാർഥികൾക്ക് പോഷകാഹാരം നൽകുകയാണെങ്കിൽ അവർ മികവുറ്റവരാകും.
അതിനാൽ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് നൂൺ ഫീഡിംഗ് പ്രോഗ്രാമിൽ പോഷകാഹാര പദ്ധതികൂടി ഏർപ്പെടുത്താൻ തയാറാകണം. വിദ്യാഭ്യാസവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുംകൂടി ഇതിനുള്ള സാന്പത്തികബാധ്യത ഏറ്റെടുക്കുകയാണെങ്കിൽ അവരുടെ ഭാവി ഭദ്രമാകും.
ജോസ് കൂട്ടുമ്മേൽ, കടനാട്