കുറ്റവാളികൾക്കു പ്രോത്സാഹനമരുത്
Wednesday, February 12, 2020 11:31 PM IST
നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീട്ടിക്കൊണ്ടുപോകുന്നത് കുറ്റവാളികൾക്ക് വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്നതിന് പ്രേരണ നൽകുകയാണ് ചെയ്യുന്നത്. ഒരു പെൺകുട്ടിയെ നീചവും നിഷ്ഠുരവുമായി പീഡിപ്പിച്ചുകൊന്നവർക്കുള്ള വധശിക്ഷ നടന്നുകാണാൻ ആഗ്രഹിക്കുന്നവരാണ് ഈ രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾ. വധശിക്ഷ നീട്ടിക്കൊണ്ടു പോകുന്നത് ജനത്തെ കബളിപ്പിക്കുന്നതിന് തുല്യമാണ്.
മരണഭയം അല്ലെങ്കിൽ കുറ്റം ചെയ്താൽ വധിക്കപ്പെടും എന്ന ചിന്ത നീചമായ കുറ്റകൃത്യങ്ങളിൽ നിന്നു കുറ്റവാളികളെ പിന്തിരിപ്പിക്കും എന്നത് ഒരു വസ്തുതയാണ്.
ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ, ചിറ്റാരിക്കൽ