കെണിയൊരുക്കുന്ന സ്ലാബുകൾ
Wednesday, February 19, 2020 11:24 PM IST
സംസ്ഥാനത്തെ റോഡുകളുടെ സൈഡുകളിലുള്ള സ്ലാബുകൾ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നവയാണ്. പലയിടങ്ങളിലും ഈ സ്ലാബുകൾ തകർന്നതോ അല്ലെങ്കിൽ എടുത്തുമാറ്റപ്പെട്ടതോ ആയി കെണിയൊരുക്കിയിട്ടുണ്ടാവും. യാതൊരുവിധ അപായ സൂചനയുമില്ലാത്തതിനാൽ യാത്രികർ കുഴിയിൽ ചെന്ന് വീഴും.
സ്ലാബ് എടുത്തുമാറ്റുന്നതുമൂലം അഴുക്കുചാലിൽ നിന്നുള്ള ഗന്ധവും അസഹനീയം. നഗര വികസനങ്ങൾ വലിയ തോതിൽ നടക്കുന്പോഴും സ്ലാബുകൾ മാറ്റാൻ അധികൃതർ തയാറാകാത്തത് ഖേദകരമാണ്. സ്ലാബുകൾ ശരിയാക്കുന്നതും വികസനമാണെന്ന് അധികൃതർ മനസിലാക്കണം.
സ്വബീഹ് പൊന്മുണ്ടം, വടോളക്കര