കനത്ത ചൂടിനെ പ്രതിരോധിക്കാം
Wednesday, February 19, 2020 11:25 PM IST
ചൂടിനെ പഴിച്ചിട്ട് എന്തു കാര്യം? ഒരു തുള്ളി വെള്ളത്തിനായി ഭൂമി കേഴുകയാണ്. പെയ്ത്തുവെള്ളം പേറി നിൽക്കാനാവാത്ത വിധം നദിയോരങ്ങളും കായലുകളും വയലുകളും തണ്ണീർത്തടങ്ങളും കൈയേറി നികത്തി കരഭൂമിയാക്കിക്കഴിഞ്ഞു. എല്ലാം മനുഷ്യന്റെ സങ്കുചിത മനസുപോലെ ഇടുങ്ങിയതായി.
ചെറിയൊരു സൂര്യരശ്മി പോലും സഹിക്കാനാവാതെ പൊള്ളുന്ന ഭൂമിയായി മാറിയിരിക്കുന്നു നമ്മുടെ നാട് . തണ്ണീർത്തടങ്ങളും വയലുകളും സംരക്ഷിച്ച്, മഴവെള്ളം ഭൂമിയിൽ ഇറങ്ങാൻ അനുവദിച്ച്, മരങ്ങൾ നട്ടു തണലാക്കി ഭൂമിക്കു തണുപ്പേകി, മഴവെള്ളം ഭൂജലമാക്കി നമുക്കു വരൾച്ചയോടു പൊരുതാം. അങ്ങനെ താപനം ഏറുന്നതും അന്തരീക്ഷ ചൂടും തടുക്കാം.
അല്ലങ്കിൽ സൂര്യതാപമേറ്റ് ജനങ്ങൾ റോഡിൽ വീണു പിടഞ്ഞു മരിക്കേണ്ടി വരും. നമുക്കു സഹകരിക്കാം, ചൂടിനെ തടുക്കാം.
കാവല്ലൂര്‍ ഗംഗാധരൻ, ഇരിങ്ങാലക്കുട